വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ മരണം: മര്‍പാപ്പാ അനുശോചിച്ചു

വത്തിക്കാന്‍ സിറ്റി: ശരീരത്തിലെ നാല് അവയവങ്ങളും തളര്‍ന്നു പോയ 42 കാരന്‍ വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം രേഖപ്പെടുത്തി. അനേകവര്‍ഷങ്ങളായി നിയമത്തോട് പോരാടിയാണ് ലാംബര്‍ട്ട് ഈ ജീവിതത്തോട് യാത്ര പറഞ്ഞത്.

‘ഓരോ ജീവിതവും മൂല്യമുള്ളതാണ്’ ഫ്രാന്‍സിസ് പാപ്പാ തന്റെ ട്വിറ്ററില്‍ കുറിച്ചു. ‘പിതാവായ ദൈവം തന്റെ കരങ്ങളിലേക്ക് ലാംബര്‍ട്ടിനെ സ്വീകരിക്കുമാറാകട്ടെ. ജീവിക്കാന്‍ അര്‍ഹതിയില്ലെന്ന് മുദ്ര കുത്തി ചില ജീവിതങ്ങളെ ചവറ്റു കൊട്ടയിലേക്ക് എറിയുന്ന ഒരു സംസ്‌കാരം നമുക്ക് നിര്‍മിക്കാതിരിക്കാം’ പാപ്പാ ട്വീറ്റ് ചെയ്തു.

ഡോക്ടര്‍ മാര്‍ ലാംബര്‍ട്ടിന് ഭക്ഷണവും പോഷണവും വെള്ളവും നല്‍കുന്നത് നിറുത്തി ഒന്‍പത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഫ്രഞ്ചുകാരനായ ലാംബര്‍ട്ട് ഇഹലോകവാസം വെടിഞ്ഞത്.

ഒരു രക്തസാക്ഷി എന്നാണ് കര്‍ദിനാള്‍ റോബര്‍ സാറാ ലാംബെര്‍ട്ടിനെ വിശേഷിപ്പിച്ചത്. മനുഷ്യവംശത്തിന്റെ പരാജയം, എന്ന് പൊന്തിഫിക്കല്‍ അക്കാഡമി ഫോര്‍ ലൈഫ് വിശേഷിപ്പിച്ചു.

2008 ലെ മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മാരകമായി പരിക്കു പറ്റിയ ലാംബര്‍ട്ട് ക്വാഡ്രപ്ലേജിക്ക് അഥവാ നാല് അവയവങ്ങളും നിശ്ചലമായ അവസ്ഥയിലായിരുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles