ദൈവത്തെ ആരാധിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാം? – 3/3

II –  ആരാധനകമപരിശീലനവും സജീവഭാഗഭാഗിത്വവും  

ഖണ്ഡിക – 17
വൈദികാർത്ഥികളുടെ  ആരാധനക്രമപരിശീലനം

സെമിനാരികളിലും സന്ന്യാസഭവനങ്ങളിലുമുള്ള വൈദികാർത്ഥികൾ ആരാധനക്രമപരമായ ആദ്ധ്യാത്മികതയുടെ പരിശീലനം നേടണം. വിശുദ്ധ പരികർമങ്ങൾ മനസ്സിലാക്കുന്നതിനും സർവാത്മനാ വിശുദ്ധരഹസ്യങ്ങളുടെ ആഘോഷത്തിലും മറ്റു ഭക്തഭ്യാസങ്ങളിലും വിശുദ്ധ ആരാധനക്രമത്തിന്റെ ചൈതന്യത്താൽ നിറഞ്ഞ് പങ്കെടുക്കുന്നതിനും യുക്തമായ പരിശീലനമാണ് അവർക്കു നൽകേണ്ടത്. അതുപോലെതന്നെ, ആരാധനക്രമനിയമങ്ങളുടെ പാലനം അവർ പഠിക്കണം. അങ്ങനെ സെമിനാരികളിലൂടെയും സന്ന്യാസഭവനങ്ങളിലൂടെയുമുള്ള ജീവിതം ആരാധനകമചൈതന്യത്തിൽ ആഴത്തിൽ രൂപംകൊള്ളണം.

ഖണ്ഡിക – 18
ആത്മാവിന്റെ രക്ഷയിൽ വൈദികർക്കുള്ള സഹായം

കർത്താവിന്റെ മുന്തിരിത്തോപ്പിൽ ജോലിചെയ്യുന്ന ഇടവകവൈദികരെയും സന്ന്യാസവൈദികരെയും തിരുകർമങ്ങളിൽ അനുഷ്ഠിക്കുന്നവ കൂടുതൽ പൂർണമായി മനസ്സിലാക്കുന്നതിനും ആരാധനക്രമജീവിതം നയിക്കുന്നതിനും തങ്ങൾക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസികളുമായി അവ പങ്കുവയ്ക്കുന്നതിനും ഉചിതമായ എല്ലാ മാർഗങ്ങളും വഴി സഹായിക്കണം.

ഖണ്ഡിക – 19
അല്ലായരുടെ ആരാധനകമപരിശീലനം

ആരാധനക്രമപരിശീലനവും വിശ്വാസികളുടെ ആന്തരികവും ബാഹ്യവുമായ സജീവ ഭാഗഭാഗിത്വത്തിനുള്ള പരിശീലനവും അവരുടെ പ്രായത്തിനും പരിതഃസ്ഥിതിക്കും ജീവിതാവസ്ഥയ്ക്കും മതസംസ്കാരത്തിന്റെ നിലവാരത്തിനുമനുസരിച്ച് ആത്മാക്കളുടെ അജപാലകന്മാർ സ്രശദ്ധമായും ക്ഷമാപൂർവമായും നിർവഹിക്കണം. ദൈവികരഹസ്യങ്ങളുടെ പങ്കുവയ്ക്കലിലെ സർവപ്രധാനമായ ചുമതലകളിൽ ഒന്നാണ് ഇതുവഴി വിശ്വാസികൾക്കുവേണ്ടി നിർവഹിക്കുന്നത്. സ്വന്തം അജഗണത്തെ വാക്കുകളാൽ മാത്രമല്ല, മാതൃകവഴിയും അവർ നയിക്കേണ്ടിയിരിക്കുന്നു.

ഖണ്ഡിക – 20
മാധ്യമങ്ങളും ആരാധനക്രമവും

തിരുകർമങ്ങളുടെ സംപ്രേഷണം റേഡിയോ, ടെലിവിഷൻ ഇവയുടെ സഹായത്താൽ ചെയ്യുമ്പോൾ, പ്രത്യേകിച്ച് കുർബാനയർപ്പണത്തിന്റെ കാര്യത്തിൽ, വളരെ വിവേകത്തോടെ ആകർഷകമായി അനുഷ്ഠിക്കണം. ഈ കർത്തവ്യത്തിനുവേണ്ടി മെത്രാന്മാരാൽ നിയോഗിക്കപ്പെട്ട യോഗ്യരായ ആളുകളുടെ നേതൃത്വത്തിലും ഉത്തരവാദിത്വത്തിലും മാത്രം അവ അനുഷ്ഠിക്കണം.

 

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles