ദൈവത്തെ ആരാധിക്കുന്നത് കൊണ്ട് നമുക്ക് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എന്തെല്ലാം?

ഖണ്ഡിക – 10
ആരാധനക്രമം സഭാജീവിതത്തിന്റെ അത്യുച്ചസ്ഥാനവും അടിസ്ഥാനവും

എന്നാലും, ആരാധനക്രമമാണ് സഭയുടെ പ്രവർത്തനം ലക്ഷ്യംവച്ചിരിക്കുന്ന അത്യുച്ചസ്ഥാനവും അതോടൊത്ത് അവളുടെ ശക്തി മുഴുവൻ നിർഗളിക്കുന്ന ഉറവിടവും. തീർച്ചയായും, ശ്ലഹികപ്രവർത്തനങ്ങൾ ഉന്നംവയ്ക്കുന്നത് എല്ലാവരും വിശ്വാസവും മാമ്മോദീസായുംവഴി ദൈവമക്കളായിത്തീർന്ന്, ഒരു സമൂഹമായി അവന്റെ സഭയുടെ മധ്യേ ദൈവത്തെ സ്തുതിക്കുന്നതിനും ബലിയിൽ പങ്കെടുക്കുന്നതിനും കർത്താവിന്റെ അത്താഴത്തിൽനിന്നു ഭക്ഷിക്കുന്നതിനുമാണ്.

നേരേമറിച്ചും, ആരാധനക്രമംതന്നെ, “പെസഹാരഹസ്യങ്ങൾവഴി പരിപോഷിതരായി, “ധർമനിഷ്ഠയോടെ ഏകചിത്തരായി’  “വിശ്വാസത്തിൽ കണ്ടെത്തിയവ ജീവിതത്തിൽ മുറുകെപ്പിടിക്കാൻ” പ്രാർത്ഥിക്കാൻ വേണ്ടി വിശ്വാസികളെ ഉത്തേജിപ്പിക്കുകയും മനുഷ്യരോടുള്ള കർത്താവിന്റെ ഉടമ്പടിയുടെ പരിശുദ്ധ കുർബാനയിലെ യഥാർത്ഥമായ നവീകരണം വിശ്വാസികളെ മിശിഹായുടെ ഗാഢമായ സ്നേഹത്തിലേക്ക് ആകർഷിക്കുകയും പ്രോജ്ജ്വലിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, ആരാധനക്രമത്തിൽനിന്ന്, പ്രത്യേകിച്ച് പരിശുദ്ധ കുർബാനയിൽനിന്ന്, ഒരു നീരുറവയിൽനിന്നെന്നപോലെ നമ്മിലേക്കു കൃപാവരം പ്രവഹിക്കുകയും ഏറ്റവും ഫലവത്തായി മിശിഹായിലുള്ള മനുഷ്യരുടെ വിശുദ്ധീകരണവും ദൈവമഹത്ത്വവും ലഭ്യമാകുകയും ചെയ്യുന്നു. ഇതിലേക്കാണ്, അന്ത്യ ലക്ഷ്യത്തിലേക്കെന്നതുപോലെ, സഭയുടെ പ്രവർത്തനങ്ങളെല്ലാം നിരതമായിരിക്കുന്നത്.

ഖണ്ഡിക – 11
വ്യക്തിഗത മനോഭാവങ്ങളുടെ ആവശ്യകത

ഈ സമഗഫലദായകത്വം ലഭിക്കാൻ വേണ്ടി വിശ്വാസികൾ ശരിയായ മനോഭാവത്തോടുകൂടി വിശുദ്ധാരാധനക്രമങ്ങളെ സമീപിക്കേണ്ടത് ആവശ്യമാണ്. മനസ്സിനെ അവയുടെ സ്വരത്തോട് അനുരൂപപ്പെടുത്തുകയും സ്വർഗീയകൃപാവരങ്ങൾ ശൂന്യതയിൽ നിഷ്ഫലമാകാതിരിക്കാൻ അവയോട് സഹകരിക്കുകയും ചെയ്യണം. അതിനാൽ, ആരാധനക്രമപരികർമത്തിൽ വാസ്തവികതയ്ക്കും നൈയാമികതയ്ക്കും വേണ്ട നിയമങ്ങൾ പാലിക്കാൻ മാത്രമല്ല, വിശ്വാസികൾ അവബോധത്തോടെ സജീവമായും ഫലപ്രദമായും അവയിൽ പങ്കെടുക്കാൻ കൂടി അജപാലകന്മാർ ശ്രദ്ധിക്കേണ്ടതാണ്.

ഖണ്ഡിക – 12
ആരാധനക്രമവും വ്യക്തിഗതപ്രാർത്ഥനയും

ആദ്ധ്യാത്മികജീവിതം വിശുദ്ധ ആരാധനക്രമത്തിലെ ഭാഗഭാഗിത്വത്തിൽ മാത്രം പരിമിതപ്പെട്ടിട്ടില്ല. എന്തെന്നാൽ, സമൂഹമായി പ്രാർത്ഥിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രിസ്ത്യാനികൾ, അതോടൊപ്പംതന്നെ മുറിയിൽ കയറി പിതാവിനോടു രഹസ്യത്തിൽ പ്രാർത്ഥിക്കാനും കടപ്പെട്ടിരിക്കുന്നു. അതാകട്ടെ, ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, ഇടവിടാതെ പ്രാർത്ഥിക്കാനാണ്. അതേ, ശ്ലീഹാ നമ്മെ പഠിപ്പിക്കുന്നു, ഈശോയുടെ മരണം നമ്മുടെ ശരീരത്തിൽ സദാ വഹിക്കുകയും അങ്ങനെ, നമ്മുടെ മരണമുള്ള ശരീരത്തിൽ ഈശോയുടെ ജീവൻ പ്രകടിതമാക്കുകയും ചെയ്യണം.” അതുകൊണ്ടാണ് ദിവ്യബലിയർപ്പണത്തിൽ കർത്താവിനോട് “ഈ ആത്മീയബലിവസ്തുവിന്റെ സമർപ്പണം സ്വീകരിച്ചു കൊണ്ട്? നമ്മെത്തന്നെ തനിക്കുവേണ്ടി നിത്യകാഴ്ചവസ്തുവാ”ക്കിത്തീർക്കണം എന്നു നാം പ്രാർത്ഥിക്കുന്നത്.

ഖണ്ഡിക – 13
ആരാധനകമവും ഭക്താനുഷ്ഠാനങ്ങളും

ക്രൈസ്തവജനതയുടെ ഭക്ത്യഭ്യാസങ്ങൾ സഭയുടെ നിയമങ്ങളോടും ചട്ടങ്ങളോടും പൊരുത്തപ്പെടുന്നവയും പ്രത്യേകിച്ച് ക്ലൈഹികസിംഹാസനത്തിന്റെ കല്പനയോടെ അനുഷ്ഠിക്കപ്പെടുന്നവയുമാണെങ്കിൽ സഭ അവയെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു. വ്യക്തിസഭകളുടെ വിശുദ്ധാനുഷ്ഠാനങ്ങൾ ആചാരങ്ങൾക്കും നൈയാമികമായി അംഗീകരിച്ച ഗ്രന്ഥങ്ങൾക്കും അനുസൃതമായി മെത്രാന്മാരുടെ കല്പനയാൽ നടത്തപ്പെടുന്നവയാണെങ്കിൽ അവ സവിശേഷമായ മാഹാത്മ്യമർഹിക്കുന്നു.

എന്നാൽ ഈ അനുഷ്ഠാനങ്ങൾ ആരാധനക്രമകാലഘട്ടങ്ങൾക്കനുരൂപമായുംവിശുദ്ധ ആരാധനക്രമങ്ങളോട് അനുരൂപപ്പെടുത്തിയും അവയിൽനിന്നുതന്നെ ഏതെങ്കിലും വിധത്തിൽ രൂപംകൊടുത്തും സ്വഭാവത്താലേ അവയെ ബഹുദൂരം അതിശയിക്കുന്ന ആരാധനക്രമത്തിലേക്ക് ജനങ്ങളെ നയിക്കുകയും ചെയ്യത്തക്കവിധം ക്രമവത്കരിക്കേണ്ടിയിരിക്കുന്നു.

(തുടരും)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles