ദൈവരാജ്യത്തിനു വേണ്ടി ഇന്ദ്രിയങ്ങളെ കീഴടക്കുന്നത് സ്‌നേഹത്തിന്റെ അടയാളമാണ്‌

വീണ്ടും, ഇതുപോലെതന്നെ സഭയുടെ വിശുദ്ധി, സുവിശേഷത്തില്‍ സ്വശിഷ്യര്‍ അനുവര്‍ത്തിക്കണമെന്നു കര്‍ത്താവ് കല്പിച്ച പലവിധ ഉപദേശങ്ങളാല്‍ പ്രത്യേകവിധം പരിപോഷിപ്പിക്കപ്പെടുന്നു. അവയില്‍ സര്‍വോന്നതസ്ഥാനം കന്യാത്വത്തിലോ ബ്രഹ്മചര്യത്തിലോ അവിഭക്തമായ ഹൃദയത്തോടെ (1 കോറി 7:32-34) അനായാസം ദൈവത്തിനു സ്വയം സമര്‍പ്പിക്കാന്‍ പിതാവാല്‍ ചിലര്‍ക്കു നല്കപ്പെടുന്ന അമൂല്യദൈവകൃപയുടെ ദാനമാണ് (മത്താ. 19:11; 1 കോറി 7:7). ദൈവരാജ്യത്തിനു വേണ്ടിയുള്ള ഈ സമ്പൂര്‍ണ്ണ ജിതേന്ദ്രിയത്വം സ്‌നേഹത്തിന്റെ അടയാളവും പ്രേരകശക്തിയും ലോകത്തില്‍ ആത്മിക ഫലദായകത്വത്തിന്റെ ഒരു വിശിഷ്ടമായ നീരുറവയുമായും എക്കാലവും സഭ പ്രത്യേക ബഹുമാനത്തോടെ പരിഗണിച്ചുവരുന്നു.

വിശ്വാസികളെ സ്‌നേഹത്തിലേക്കു പ്രേരിപ്പിച്ചുകൊണ്ട്, ‘തന്നത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച്… മരണം വരെ… അനുസരണയുള്ളവനായ’ വനും (ഫിലി 2:7, 8) ‘സമ്പന്നനായിരുന്നിട്ടും’ നമുക്കുവേണ്ടി ‘ദരിദ്രനായിത്തീര്‍ന്നവനു’ മായ (2 കോറി 8:9) മിശിഹായ്ക്കുള്ള മനോഭാവം അവരിലും ഉണ്ടായിരിക്കുവാനായി അവരെ ഉപദേശിക്കുന്ന ശ്ലീഹയുടെ അനുകരണവും സാക്ഷ്യവും ശിഷ്യര്‍ സദാ പ്രകടിപ്പിക്കുകയും ഇവ അവശ്യാവശ്യകമായതുകൊണ്ട് രക്ഷകന്റെ ശൂന്യമാക്കല്‍ കൂടുതല്‍ നിഷ്ഠയോടെ അനുവര്‍ത്തിക്കുകയും കൂടുതല്‍ വ്യക്തമായി പ്രകടിപ്പിക്കുകയും ചെയ്യുന്നവരും ദൈവമക്കളുടെ സ്വാതന്ത്ര്യത്തില്‍ ദാരിദ്ര്യം സ്വീകരിച്ച് ശരിയായ താത്പര്യത്തോടെ പരിത്യാഗമനുഷ്ഠിക്കുന്നവരുമായ സ്ത്രീപുരുഷന്മാരെ സഭാമാതാവ് തന്റെ മടിത്തട്ടില്‍ കാണാന്‍ അഭിലഷിക്കുകയും ചെയ്യുന്നു.

അതായത്, ദൈവത്തെപ്രതി മനുഷ്യന് പൂര്‍ണതയുടെ കാര്യത്തില്‍ കല്പനയുടെ പരിധികള്‍ക്കപ്പുറവും ചെന്ന് സ്വയം കീഴ്‌പ്പെടുത്തുകയും അനുസരണയുള്ളവനായ മിശിഹായ്ക്ക് തങ്ങളെത്തന്നെ കൂടുതല്‍കൂടുതല്‍ അനുരൂപരാക്കുകയും ചെയ്യുന്നവരാണ് അവര്‍… അതുകൊണ്ട്, ക്രിസ്തീയവിശ്വാസികളെല്ലാവരും വിശുദ്ധിയും സ്വന്തം ജീവിതാന്തസിന്റെ പൂര്‍ണതയും പിന്തുടരാന്‍ ക്ഷണിക്കപ്പെട്ടിരിക്കുകയും കടപ്പെട്ടിരിക്കുകയും ചെയ്യുന്നു.

അതിനാല്‍, ‘ഈ ലോകത്തെ ഉപയോഗിക്കുന്നവര്‍, അതില്‍ മുഴുകി പോകാത്തവരെപ്പോലെയും… കാരണം, ഈ ലോകത്തിന്റെ ബാഹ്യരൂപം മാറിക്കൊണ്ടിരിക്കുന്നു’ (1 കോറി 7:31). എന്ന ശ്ലീഹായുടെ മുന്നറിയപ്പനുസരിച്ച്, ഭൗതികവസ്തുക്കളുടെ ഉപയോഗവും ബൃഹശേഷോപദേശമനുസരിച്ചുള്ള പരിശീലനം തടയാതെ തങ്ങളുടെ പ്രതിപത്തികളെ ശരിയായി തിരിച്ചുവിടാന്‍ എല്ലാവരും ശ്രദ്ധചെലുത്തണം.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles