അത്മായരുടെ പുരോഹിത ദൗത്യവും പ്രവാചകദൗത്യവും

34) അല്മായരുടെ പുരോഹിതദൗത്യം
അത്യുന്നത നിത്യപുരോഹിതനായ ഈശോമിശിഹാ അല്മായര്‍ വഴിയായും തന്റെ സാക്ഷ്യവും ശുശ്രൂഷയും തുടര്‍ന്നുകൊണ്ടുപോകാന്‍ ആഗ്രഹിച്ചതിനാല്‍ അവരെ തന്റെ ആത്മാവാല്‍ ജീവിപ്പിക്കുകയും നല്ലതും പൂര്‍ണവുമായ എല്ലാ പ്രവൃത്തികളിലും ഇടവിടാതെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഈശോ സ്വജീവനിലും ദൗത്യത്തിലും അവഗാഢം ബന്ധിപ്പിക്കുന്ന അവര്‍ക്ക, ദൈവം മഹത്വപ്പെടുത്തപ്പെടേണ്ടതിനും മനുഷ്യര്‍ രക്ഷിക്കപ്പെടേണ്ടതിനുമായി ആത്മികാരാധന ചെയ്യുന്നതിന് തന്റെ പുരോഹിതജോലിയില്‍ ഭാഗഭാഗിത്വം ഭരമേല്പിക്കുന്നു. ഇക്കാരണത്താല്‍ അല്മായര്‍ കര്‍ത്താവാല്‍ നിയുക്തരും പരിശുദ്ധാത്മാവാല്‍ അഭിഷിക്തരുമായി നിരന്തരം കൂടുതല്‍ സമൃദ്ധമായി ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതിനുമായി അദ്ഭുതകരമാംവിധം വിളിക്കപ്പെടുകയും സജ്ജീകൃതരാകുകയും ചെയ്യുന്നു.
എന്തുകൊണ്ടെന്നാല്‍, അവരുടെ എല്ലാ പ്രവൃത്തികളും പ്രാര്‍ത്ഥനകളും ശ്ലൈഹികപരിശ്രമങ്ങളും വൈവാഹികവും കുടുംബപരവുമായ ജീവിതവും അനുദിനജോലികളും മാനസികവും ശാരീരികവുമായ വിശ്രമവുമെല്ലാം ആത്മാവില്‍ അനുഷ്ഠിക്കപ്പെടുന്നുവെങ്കില്‍, എന്നല്ല ക്ഷമയോടെ സഹിക്കുന്ന ജീവിതക്ലേശങ്ങളില്‍പോലും, ഈശോവഴിയായി ദൈവത്തിനു സ്വീകാര്യമായ ആത്മിക ബലികളായിത്തീരുന്നു (1 പത്രോ 2:5); അതെ, പരിശുദ്ധ കുര്‍ബാനയില്‍ കര്‍ത്താവിന്റെ ശരീരത്തിന്റെ സമര്‍പ്പണത്തോടുകൂടെ അതീവ ഭക്തിപുരസ്സരം പിതാവിനു സമര്‍പ്പിക്കപ്പെടുന്ന ബലികള്‍, അങ്ങനെ, അലാമായര്‍ ആരാധകരെന്നനിലയില്‍ എല്ലായിടത്തും വിശുദ്ധമായി ജീവിച്ചുകൊണ്ട് ലോകത്തെത്തന്നെ ദൈവത്തിനു പ്രതിഷ്ഠിക്കുന്നു.
35) അല്മായരുടെ പ്രവാചകദൗത്യവും സാക്ഷ്യവും
സ്വജീവിതസാക്ഷ്യംകൊണ്ടും വചനത്തിന്റെ ശക്തികൊണ്ടും പിതാവിന്റെ രാജ്യം പ്രഖ്യാപനംചെയ്ത മഹാപ്രവാചകനായ മിശിഹാ, തന്റെ മഹത്വത്തിന്റെ സമ്പൂര്‍ണമായ വെളിപ്പെടുത്തല്‍വരെ പ്രവാചകധര്‍മം നിറവേറ്റിക്കൊണ്ടിരിക്കും. അത് തന്റെ നാമത്തിലും ശക്തിയിലും പഠിപ്പിക്കുന്ന ഹയരാര്‍ക്കിവഴി മാത്രമല്ല, അല്മായര്‍വഴികൂടിയാണ്. അതുകൊണ്ട് അവിടന്ന് അവരെ സാക്ഷികളാക്കുകയുെ വിശ്വാസശക്തിയാലും വചനത്തിന്റെ കൃപയാലും സജ്ജരാക്കുകയും ചെയ്തു. (അപ്പ 2:17, 18; വെളി 19:10). അങ്ങനെ സുവിശേഷത്തിന്റെ ശക്തി കുടുംബത്തിലെയും സമൂഹത്തിലെയും അനുദിന ജീവിതത്തില്‍ പ്രകടമാക്കുന്നതിനാണിത്.
വിശ്വാസത്തിലും പ്രത്യാശയിലും ഉറപ്പുള്ളവരായി വര്‍ത്തമാനകാലം രക്ഷാകരമാക്കുകയും (എഫേ 5:16; കൊളോ 4:5) ഭാവിമഹത്വത്തെ ക്ഷമാപൂര്‍വം കാത്തിരിക്കുകയും ചെയ്താല്‍ (റോമ 8:25) അവര്‍ വാഗ്ദാനത്തിന്റെ മക്കളാണെന്നു തെളിയിക്കും. ഈ പ്രത്യാശ മനസ്സിന്റെ ഉള്ളില്‍ മാത്രം മറച്ചുവയ്ക്കാതെ, നിരന്തരമായ പെരുമാറ്റത്തിലും ‘ഈ അന്ധകാരത്തിന്റെ ലോകാധിപതികള്‍ക്കു ആകാശങ്ങളിലെ തിന്മയുടെ അരൂപികള്‍ക്കും എതിരേ’ (ഏഫേ 6:12) യുള്ള സമരത്തിലും ലൗകിക ജീവിതത്തിന്റെ എല്ലാ ഘടകങ്ങളിലും പ്രകടമാക്കണം.
(തുടരും)