രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 3


5. ദൈവരാജ്യം

പരിശുദ്ധസഭയുടെ രഹസ്യാത്മകത അവളുടെ സംസ്ഥാപനത്തില്‍ത്തന്നെ പ്രകടിതമായി. ‘സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.’ (മാര്‍ക്കോസ് 1:15, മത്തായി 4:17) എന്ന വാക്കുകളാല്‍ തിരുലിഖിതങ്ങളില്‍ യുഗങ്ങളായി വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന ദൈവരാജ്യത്തിന്റെ ആഗമനത്തിന്റെ മംഗളവാര്‍ത്ത വിളംബരം ചെയ്തുകൊണ്ടാണ് കര്‍ത്താവായ ഈശോ തന്റെ സഭയ്ക്ക് ആരംഭമിട്ടത്. മിശിഹായുടെ വചനത്തിലും പ്രവൃത്തികളിലും സാന്നിദ്ധ്യത്തിലും ഈ ദൈവരാജ്യം മനുഷ്യര്‍ക്കു പ്രകാശിതമായി. കര്‍ത്താവിന്റെ വചനത്തെ വയലില്‍ വിതച്ച വിത്തിനോടാണ് സുവിശേഷം താരതമ്യപ്പെടുത്തുന്നത്. (മാര്‍ക്കോസ് 4:14). വിശ്വാസത്തോടെ അതിനെ ശ്രവിച്ച്, മിശിഹായുടെ ചെറിയ അജഗണത്തില്‍ (ലൂക്ക 12:32) എണ്ണപ്പെടുന്നവര്‍ ഈ രാജ്യം സ്വീകരിച്ചവരാണ്. ഈ വിത്ത് സ്വന്തം ചൈതന്യത്താല്‍ത്തന്നെ മുളച്ച്, കൊയ്ത്തുകാലംവരെ പുഷ്ടിപ്രാപിച്ചുകൊണ്ടിരിക്കുന്നു (മാര്‍ക്കോസ് 4:26-29). ഈശോയുടെ അദ്ഭുതങ്ങളും ഭൂമിയില്‍ ദൈവരാജ്യം സമാഗതമായിക്കഴിഞ്ഞിരിക്കുന്നുവെന്നു തെളിയിക്കുകയായിരുന്നു. ‘എന്നാല്‍, ദൈവത്തിന്റെ വരല്‍കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌ക്കരിക്കുന്നതെങ്കില്‍ ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നു കഴിഞ്ഞിരിക്കുന്നു.’ (ലൂക്കാ 11:20, മത്തായി 12:28). ‘ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനും’ (മാര്‍ക്കോസ് 10:45) വന്ന, ദൈവപുത്രനും മനുഷ്യപുത്രനുമായ മിശിഹായുടെതന്നെ വ്യക്തിത്വത്തില്‍ ഈ ദൈവരാജ്യം എല്ലാറ്റിനും മുമ്പു പ്രകാശിതമായി.

ഈശോ മനുഷ്യര്‍ക്കുവേണ്ടി കുരിശുമരണം വരിച്ച് ഉയിര്‍ത്തപ്പോള്‍, കര്‍ത്താവും മിശിഹായും പുരോഹിതനുമായി നിത്യകാലത്തേക്കു സ്ഥാപിക്കപ്പെട്ടവനായി വെളഇപ്പെടുകയും (അപ്പ. 2:36 ഹെബ്രാ 5:6, 7:17-21) പിതാവിനാല്‍ വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്ധാത്മാവിനെ അവന്‍ തന്റെ ശിഷ്യന്മാരില്‍ ചൊരിയുകയും ചെയ്തു (അപ്പ. 2:33). തന്മൂലം, തന്റെ സ്ഥാപകന്റെ ദാനങ്ങളാല്‍ സുസജ്ജമായ സഭ അവിടത്തെ സ്‌നേഹത്തിന്റെയും എളിമയുടെയും ആത്മത്യാഗത്തിന്റെയും അനുശാസനങ്ങള്‍, വിശ്വാസ്യതയോടെ പാലിച്ചുകൊണ്ട്, മിശിഹായുടെയും ദൈവത്തിന്റെയും രാജ്യം പ്രഘോഷിക്കാനും എല്ലാ ജനപദങ്ങളിലും അതു സംസ്ഥാപിതമാക്കാനുമുള്ള ദൗത്യം സ്വീകരിക്കുകയും ഭൂമിയില്‍ ഈ രാജ്യത്തിന്റെ മുകുളവും പ്രാരംഭവമിടുകയും ചെയ്തു. സഭ അതിനിടെ അനുക്രമം വളരുകയും ഈ രാജ്യത്തിന്റെ പരിപൂര്‍ത്തിക്കായി വ്യഗ്രതപ്പെടുകയും സര്‍വശക്തിയോടുംകൂടെ തന്റെ രാജാവിനോടു മഹത്വത്തില്‍ ഒന്നായിച്ചേരാന്‍ പ്രത്യാശിക്കുകയും അഭിവാഞ്ഛിക്കുകയുമാണ്.

(തുടരും)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles