കുരിശ് നമുക്ക് ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തുവിന്റെ കുരിസ് നമുക്ക് ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം വ്യക്തമാക്കി തരുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലൈറ്റിംഗ് ഓഫ് ക്രിസ്മസ് ട്രീ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ട്രംപ് ഇതു പറഞ്ഞത്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ആചാരമാണ് ലൈറ്റിംഗ് ഓഫ് ദ ലാംപ് സെറിമണി.
എല്ലാ വ്യക്തികളും ദൈവത്തിന്റെ പ്രിയപ്പെട്ട മക്കളാണെന്ന് നാം ക്രിസ്മസ് ദിവനത്തില്‍ ഓര്‍മിക്കുന്നു. കൃതജ്ഞതാഭരിതമായ ഒരു രാഷ്ട്രം എന്ന നിലയില്‍ നാം കുടുംബത്തിന്റെ സന്തോഷവും സ്വാതന്ത്ര്യത്തിന്റെ അനുഗ്രഹങ്ങളും ക്രിസ്മസിന്റെ അത്ഭുതവും വാഴ്ത്തുന്നു, ട്രംപ് പറഞ്ഞു.