എത്യോപ്യയില്‍ ഒരു ദിവസം നട്ടത് 35 കോടി മരങ്ങള്‍!

ദേശീയ ഹരിത പൈതൃകം ആചരിക്കുന്നതിന്റെ ഭാഗമായി ജൂലൈ 29 ാം തീയതി എത്യോപ്യയില്‍ 35 കോടി മരങ്ങള്‍ നട്ടു പിടിപ്പിച്ചു.

രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് 400 കോടി വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 35 കോടി മരങ്ങള്‍ എത്യോപ്യയില്‍ നട്ടതെന്ന് രാജ്യത്തിന്റെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രി ഡോ. ഗെറ്റഹുന്‍ മെക്കുറിയ പറഞ്ഞു.

ഓരോ പൗരനും 40 വിത്തുകള്‍ നടണം എന്നാണ് ഹരിത പൈതൃക പദ്ധതി പറയുന്നത്. വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് എത്യോപ്യ ഹരിത പൈതൃകം ആചരിക്കുന്നത്. യുഎന്‍ കണക്ക് പ്രകാരം 100 വര്‍ഷം മുമ്പ് 35 ശതമാനം വനങ്ങളായിരുന്ന രാജ്യം 2000 ല്‍ 4 ശതമാനമായി കുറഞ്ഞു.

2016 ല്‍ ഇന്ത്യ 5 കോടി മരങ്ങള്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles