ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത വൈദികന്‍ അന്തരിച്ചു

ഡാര്‍ജീലിംഗ്: സമ്പൂര്‍ണ ബൈബിള്‍ നേപ്പാളി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ഈശോ സഭാ വൈദികന്‍ ഫാ. വില്യം ബര്‍ക്ക് ഇന്നലെ അന്തരിച്ചു. 94 കാരനായ ഫാ. ബര്‍ക്ക് നേപ്പാളിയില്‍ പര്യായ പദങ്ങളുടെ പുസ്തകവും രചിച്ചിട്ടുണ്ട്.

1925 ല്‍ കാനഡയില്‍ ജനിച്ച ഫാ. ബര്‍ക്ക് ദൈവസ്‌നേഹത്താലും പാവങ്ങളോടുള്ള കരുണയാലും ജ്വലിച്ച് ഡാര്‍ജീലിംഗിലേക്ക് സേവനത്തിനായി എത്തുകയായിരുന്നു. ദാര്‍ശനികനായ വിദ്യാഭ്യാസ വിചക്ഷണനായിരുന്നു ഫാ. ബര്‍ക്ക് ന്നെ് ബോഗ്‌ദോഗ്ര സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി പിന്റോ പറഞ്ഞു.

94 ലേറെ വര്‍ഷങ്ങള്‍ ജീവിച്ചെങ്കിലും അവസാനം വരെ ഒരു യുവാവിന്റെ ചുറുചുറുക്കോടെ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു എന്ന് ഫാ. പിന്റോ ഓര്‍മിച്ചു. നേപ്പാളി ഭാഷയോടുള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം ബൈബിള്‍ മുഴുവനായും വിവര്‍ത്തനം ചെയ്യാന്‍ മുതിര്‍ന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles