ഈ ദിവസത്തെ പ്രാര്‍ത്ഥന

“ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നി. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു. അവൻ ശിഷ്യന്മാരോട് പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാൽ, തന്റെ വിളഭൂമിയിലേക്ക് വേലക്കാരെ അയക്കാൻ വിളവിന്റെ നാഥനോട് പ്രാർത്ഥിക്കുവിൻ (മത്തായി : 9 : 36 – 38).

സ്നേഹനാഥനായ ഈശോയേ അവിടുത്തെ കരുണ നിറഞ്ഞ ഹൃദയത്തോടെ എപ്പോഴും ഞങ്ങളെ അങ്ങയുടെ സ്നേഹവലയത്തിൽ ചേർത്തുപിടിക്കണമേ. ഞങ്ങളുടെ പാപജീവിതങ്ങളെ അങ്ങ് വിശുദ്ധീകരിക്കണമേ. വറ്റാത്ത കരുണയുടെ ഉറവിടമായ അങ്ങയുടെ തിരുഹൃദയത്തിന് ഞങ്ങളെ ഓരോരുത്തരെയും ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ടവരെയും ഞങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളുടെമേൽ അനുകമ്പ തോന്നണമേ. കൂട്ടം തെറ്റിയ ആടുകളെപ്പോലെ ഞങ്ങൾ പരിഭ്രാന്തരും നിരാലംബരും നിസ്സഹായരുമായി കാണപ്പെടുമ്പോൾ അങ്ങയുടെ കരം നീട്ടി ഞങ്ങളെ അനുഗ്രഹിക്കുകയും അവിടുത്തെ സന്നിധിയിലേക്ക് ചേർത്തു നിർത്തുകയും ചെയ്യണമേ എന്ന് പ്രാർത്ഥിക്കുന്നു.

കർത്താവേ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്റെ സ്നേഹചൈതന്യം നിറയ്ക്കണമേ. അങ്ങയോടുള്ള തീവ്രമായ സ്നേഹവും ശരണവും ഞങ്ങളിൽ നിറയട്ടെ. ധാരാളം ദൈവവിളികൾ ഞങ്ങളുടെ കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. അവിടുത്തെ വിളഭൂമിയിൽ വേലക്കായി വിളിക്കപ്പെട്ടിരിക്കുന്ന എല്ലാവരെയും അങ്ങ് പ്രത്യേകമായി കാത്തുകൊള്ളണമേ. വിശുദ്ധരായ ധാരാളം വൈദികരെ സഭക്ക് പ്രദാനം ചെയ്യണമേ. വൈദിക പഠനത്തിലായിരിക്കുന്ന എല്ലാ സഹോദരങ്ങളെയും നന്ദിയോടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ ജീവിതങ്ങളെ പൂർണ്ണമായും അങ്ങ് സ്വീകരിക്കുകയും വിശുദ്ധിയിൽ കാത്തുപാലിക്കുകയും ചെയ്യണമേ.

ഞങ്ങളുടെ എല്ലാ വൈദികരെയും പ്രത്യേകമായി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവിടുത്തെ അഭിഷിക്തരെ അങ്ങയുടെ തിരുഹൃദയത്തോടു ചേർത്തു നിർത്തണമേ. ലോകത്തിന്റെ പ്രലോഭനങ്ങളിൽ നിന്നും അകന്നുനിൽക്കുവാൻ അവരെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതവിളികൾക്ക് അനുസൃതമായ രീതിയിൽ ദൈവത്തോട് ചേർന്നുനിൽക്കുവാൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. പരിശുദ്ധ ദൈവ മാതാവേ ഞങ്ങൾക്കുവേണ്ടിയും എല്ലാ വൈദീകർക്കുവേണ്ടിയും അമ്മ ഈശോയോടു പ്രാർത്ഥിക്കണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles