മനസ്സു തകര്‍ന്നവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വി. അഗസ്തീനോസിന്റെ പ്രാര്‍ത്ഥന

മനമിടിഞ്ഞ സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. ആരും സഹായമില്ലെന്ന് തോന്നുന്ന നേരങ്ങള്‍. പ്രതീക്ഷ അറ്റു പോകുന്ന വേളകള്‍. അപ്പോഴെല്ലാം നമുക്ക് പ്രാര്‍ത്ഥിക്കാനും പ്രത്യാശയില്‍ ഉണരാനും ഇതാ വി. അഗസ്തീനോസ് നല്‍കിയ മനോഹരമായൊരു പ്രാര്‍ത്ഥന:

അവിടുത്തെ കരുണയോര്‍ത്ത് കര്‍ത്താവായ ദൈവമേ, അങ്ങ് എനിക്ക് ആരാണെന്ന് പറയണമേ. ഞാന്‍ നിന്റെ രക്ഷയാണെന്ന് എന്റെ ആത്മാവിനോട് പറയൂ. ഞാന്‍ കേള്‍ക്കാന്‍ വേണ്ടി എന്നോട് സംസാരിക്കണമേ. എന്റെ ഹൃദയം ഇതാ കേള്‍ക്കുന്നു. അങ്ങയെ കേള്‍ക്കാന്‍ വേണ്ടി എന്റെ ഹൃദയം തുറക്കണമേ. എന്റെ ആത്മാവിനോട് പറയൂ: ഞാന്‍ നിന്റെ രക്ഷയാകുന്നു!

ഈ വചനം കേട്ട് ഞാന്‍ അവിടുത്തെ പക്കല്‍ പാഞ്ഞെത്തി അങ്ങയെ മുറുകെ പിടിക്കട്ടെ. എന്നില്‍ നിന്ന് അങ്ങയുടെ മുഖം മറയ്ക്കരുതേ. ഞാന്‍ മരിക്കുകയാണെങ്കില്‍ പോലും അങ്ങയുടെ മുഖം കാണട്ടെ. അല്ലെങ്കില്‍ അങ്ങയെ കാണാനുള്ള ആഗ്രഹം കൊണ്ട് ഞാന്‍ മരിച്ചു പോകും.

അങ്ങയെ സ്വീകരിക്കാന്‍ എന്റെ ഭവനം തീരെ ചെറുതാണ്. അങ്ങ് അതിനെ വിശാലമാക്കിയാലും. അത് തകര്‍ന്നു കിടക്കുകയാണ്, അതിനെ പുനരുദ്ധരിക്കണമേ.

അങ്ങയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ അവിടെയുണ്ട്. പക്ഷേ, ആരത് ശുദ്ധീകരിക്കും? അങ്ങയോടല്ലാതെ മറ്റാരോട് ഞാന്‍ നിലവിളിച്ചപേക്ഷിക്കും? എന്റെ രഹസ്യ പാപങ്ങളില്‍ നിന്ന് എന്നെ ശുദ്ധനാക്കണമേ, ഓ കര്‍ത്താവേ, മറ്റുള്ളവരുടെ പാപങ്ങളില്‍ നിന്നും അങ്ങയുടെ ദാസനെ രക്ഷിക്കണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles