ആഞ്ഞിലിത്തടിയുടെ സുവിശേഷം

എല്ലാം ആരംഭിച്ചത് അതിർത്തിയിൽ നിൽക്കുന്ന ഒരു ആഞ്ഞിലിത്തടിയിലാണ്. അതിൻെറ അവകാശത്തെ കുറിച്ചുള്ള വാക്ക് തർക്കങ്ങൾ പല പ്രാവശ്യം ഉണ്ടായി. ഒത്തുതീർപ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ഒരു ദിവസം മരം മുറിക്കാനുള്ള ആളുകളുമായി അയൽക്കാരൻ എത്തി. അവരെ തടയുന്നതിനുള്ള ശ്രമം സംഘർഷത്തിലെത്തി. അതിനിടയിൽ സ്വയം രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയൽവാസി കൊല്ലപ്പെട്ടു.

ഒരു ആഞ്ഞിലിത്തടിക്ക് വേണ്ടിയുള്ള കേസിൽ വക്കീലിനും പോലീസിനുമായി അനേകം ആഞ്ഞിലിത്തടികളുടെ വില ചെലവിടേണ്ടി വന്നു. രണ്ടു കുടുംബങ്ങൾ തകർന്നു. അതിനുള്ളിൽ ഉള്ള അനേകം ജീവിതങ്ങളും…

കലഹങ്ങളും സംഘർഷങ്ങളും ഒരിക്കലും നിനക്ക് ശാശ്വത വിജയം നൽകാറില്ല. അഹങ്കാരവും അതിൽ നിന്നും രൂപപ്പെടുന്ന വാശിയുമാണ് എല്ലാ കലഹങ്ങളുടെയും പിന്നിലുള്ളതെന്ന് നീ തിരിച്ചറിയണം. നഷ്ടങ്ങൾ സഹിച്ചാണെങ്കിലും സംഘർഷങ്ങൾ ഒഴിവാക്കണം. അപമാനിതനായാലും അത്യുന്നതന്റെ നാമം മഹത്വപ്പെടാൻ വിട്ടുവീഴ്ച ചെയ്യണം. കാരണം,
എല്ലാ കലഹങ്ങളിലും വിജയിക്കുന്നത് സാത്താനാണ് .
അവൻെറ വിജയത്തിന് അവസരം ഒരുക്കാതെ സംഘർഷങ്ങളിൽ നിന്നും പിന്മാറുന്നതാണ് ബുദ്ധി.

നാം ദൈവത്തെ പ്രതി നിശബ്ദനാകുമ്പോൾ ദൈവം നമുക്ക് വേണ്ടി സംസാരിക്കും .എല്ലാറ്റിനും ഉപരി “സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ അവർ ദൈവപുത്രന്മാർ എന്ന് വിളിക്കപ്പെടും”
( മത്തായി 5: 9)

വിമർശനങ്ങളുടെയും അവഗണനയുടെയും ഒറ്റപ്പെടലിന്റെയും മുന്നിൽ ജോബ് പതറാതെ നിന്നതിന് ഒരു കാരണമുണ്ട് .
“എനിക്ക് ന്യായം നടത്തി തരുന്നവൻ ജീവിക്കുമെന്നും അവസാനം അവിടുന്ന് എനിക്ക് വേണ്ടി നിലകൊള്ളണമെന്നും ഞാൻ അറിയുന്നു ”
(ജോബ് 19 :25)

ദൈവം നമുക്കായി നീതി നടത്തി തരണമെങ്കിൽ സ്വന്തം നീതി നടപ്പാക്കുന്നതിൽ നിന്നും നാം പിന്മാറണം നേരിടേണ്ടിവരുന്ന അനീതികൾ എല്ലാം, ദൈവത്തിൻെറ നീതി വെളിപ്പെടാനുള്ള അവസരങ്ങളാക്കി മാറ്റുന്നതിലാണ് ഒരു ക്രിസ്തു വിശ്വാസിയുടെ ആത്മീയ വിജയം.

(കടപ്പാട് :ബെന്നി പുന്നത്തറ)
~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles