ഇന്നത്തെ ചിന്ത: ഞാൻ ലോകത്തിന്റെ പ്രകാശമാണ്

യോഹന്നാൻ 8/12 ( വായന, 1യോഹന്നാൻ 2/7-17) :

യേശു പറഞ്ഞു ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്റെ പിന്നാലെ വരുന്ന വൻ അന്ധകാരത്തിൽ നടക്കുന്നില്ല എന്ന്. ദൈവം പ്രകാശമാണ്, അവനിൽ അന്ധകാരമില്ല എന്ന് വി.യോഹന്നാനും പ്രഘോഷിക്കുന്നു .ദൈവാലോചനയിലും, ദൈവചിന്തയിലും ,ദൈവവചനത്തിലും ആയി ജീവിച്ചാൽ മാത്രമേ യേശുവിനെ അനുഗമിക്കാൻ സാധിക്കയുള്ളൂ. യേശുവിന്റെ പിന്നാലെ ഈ രീതിയിലാണ് നമ്മുടെ ജീവിതയാത്രയെങ്കിൽ, ഇവിടെ ദൈവം നമ്മുടെ വഴികളെ കാണിക്കുന്ന പ്രകാശമായി നിലകൊള്ളും. നീ നിന്റെ തകർച്ചകളിലോ പ്രതിസന്ധികളിലോ അസ്വസ്ഥതകളിലോ ആയിരുന്നാലും ദൈവപരിപാലന അനുഭവിക്കും.തന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ തിൻമകളിൽ നിന്നും നന്മയുളവാക്കുന്ന ദൈവ പദ്ധതി നീ അറിയും. തിൻമയുളവാക്കുന്ന സാത്താന്റെ എല്ലാ പദ്ധതികളെയും തകർക്കാൻ നിനക്ക് കഴിയും. കാരണം നിന്റെ ദൈവവും കർത്താവുമായവൻ നിന്റെ കരം പിടിച്ചിരിക്കുന്നു. ഭയപ്പെടേണ്ട ഞാൻ നിന്നെ സഹായിക്കും ഈ വാഗ്ദാനത്തിന്റെ പൂർത്തീകരണം ദൈവം നിന്നിൽ സംഭവിക്കാൻ ഇടയാക്കും.

പ്രാർത്ഥന: ഈശോ നാഥാ, ലോകത്തിന്റെ പ്രകാശമായ അങ്ങിൽ എന്റെ ജീവിതം സമർപ്പിച്ച് ലോക ജീവിതത്തിൽ അങ്ങയുടെ പ്രകാശത്തിൽ സഞ്ചരിക്കുവാനുള്ള കൃപയേകണമേ.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles