അച്ചന്റെയും മകന്റെയും ടീം

അപ്പനും മകനും അടങ്ങുന്ന ടീം. അതാ ണ് ടീം ഹോയ്റ്റ്. അപ്പന്റെ പേര് ഡിക്ക്. മക ന്റെ പേര് റിക്ക്. അപ്പന്‍ നല്ല ആരോഗ്യവാന്‍. മകനാകട്ടെ ചലന ശേഷി പോലുമില്ലാത്ത ഊമനും. പക്ഷെ അവര്‍ രണ്ടു പേരും കൂടി ഇതിനകം 911 ഓട്ട മത്സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു.

അവര്‍, മത്സരത്തില്‍ പങ്കെടുത്തിട്ടുള്ള പ്രധാന ഇനങ്ങളില്‍ ഒന്ന് മാരത്തോണ്‍ ആണ്. ആകെ അറുപത്തിനാല് മാരത്തോണുകള്‍. അവര്‍ പങ്കെടുത്തിട്ടുള്ള ട്രയാത്ത്‌ലനുകളുടെ എണ്ണമാകട്ടെ ഇരുനൂറിലേറെ വരും. ഓട്ടത്തോ ടൊപ്പം സൈക്ക്‌ളിംഗും നീന്തലും ഉള്‍പ്പെട്ടതാ ണ് മേല്പറഞ്ഞ ഇനം.

ഡിക്ക് ഓടുന്നത് തനിയെയല്ല. വീല്‍ ചെയ റില്‍ ഇരിക്കുന്ന റിക്കിനെയും കൊണ്ടാണ്. ഡിക്ക് സൈക്ക്‌ളിംഗ് നടത്തുമ്പോള്‍ ഒപ്പം റിക്കും സൈക്കിളിലുണ്ടാകും. ഡിക്ക് നീന്തു മ്പോള്‍ തനിയെയല്ല നീന്തുന്നത്. റിക്കിനെ ചെറിയൊരു ബോട്ടിലിരുത്തി വെള്ളത്തിലൂടെ വലിച്ചു കൊണ്ടാണ് പിതാവ് നീന്തുന്നത്. 1992 ല്‍ ഡിക്കും റിക്കും കൂടി നാല്പത്തിയഞ്ച് ദിവസം കൊണ്ട് അമേരിക്കയുടെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് 3735 മൈല്‍ ദൂരം സൈക്കിളില്‍ സഞ്ചരിക്കുകയുണ്ടായി. ഡിക്കും റിക്കും കൂടി അമേരിക്കയിലെ പല വന്‍മല കളും ഇതിനകം കയറിയിട്ടുണ്ട്.

എന്താണ് ഡിക്കിന്റെയും റിക്കിന്റെയും ഈ സാഹസപ്രവൃത്തികളുടെ കാരണം? ജനിച്ചപ്പോള്‍ ഉണ്ടായ തകരാറുമൂലം റിക്കിന് കൈ കാലുകള്‍ അനക്കാനോ സംസാരിക്കാ നോ കഴിയാതെ ആയി. ജീവിതകാലം മുഴുവ ന്‍ മരിച്ചവനെ പോലെ കഴിയേണ്ട അവസ്ഥയി ല്‍ ആയിരുന്നു അവന്‍. എന്നാല്‍ റിക്കിനെ അങ്ങനെ വിട്ടു കൊടുക്കാന്‍ പിതാവ് തയ്യാറാ യില്ല. അവന് ചലിക്കാന്‍ സാധിക്കുന്നില്ലെങ്കി ലും അവന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നതായി അവര്‍ മനസിലാക്കി. അവര്‍ അവനെ അക്ഷരം പഠിപ്പിച്ചു. അവന് വേണ്ടി പ്രത്യേകം തയ്യാറാ ക്കിയ കമ്പ്യൂട്ടര്‍ വഴി അക്ഷരങ്ങള്‍ തിര ഞ്ഞെടുക്കുവാനും വാക്കുകള്‍ രൂപപ്പെടുത്തി ആശയ വിനിമയം ചെയ്യാനും അവന്‍ പഠിച്ചു. റിക്കിന്റെ ബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന സിലാക്കിയ സ്‌കൂള്‍ അധികൃതര്‍ അവനെ സ് കൂളില്‍ ചേരാന്‍ സമ്മതിച്ചു. അവന്‍ പഠിക്കുന്ന കാലത്ത് അപകടത്തില്‍പ്പെട്ടു ചലനം ശേഷി നഷ്ടപ്പെട്ട ഒരു വിദ്യാര്‍ഥിക്ക് വേണ്ടി ധന സമാ ഹരണം നടത്താന്‍ സ്‌കൂള്‍ അധികൃതര്‍ ഓട്ട മത്സരം സംഘടിപ്പിക്കുകയുണ്ടായി. തനിക്കും ആ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമു ണ്ടെന്നു റിക്ക് പിതാവിനെ അറിയിച്ചു. റിക്കി ന്റെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യാ ന്‍ പിതാവ് റെഡി ആയിരുന്നു. പിതാവ് അവ നെ ഒരു വീല്‍ ചെയറില്‍ ഇരുത്തി മത്സര ത്തില്‍ പങ്കെടുപ്പിച്ചു. മത്സരം കഴിഞ്ഞപ്പോള്‍ അവന്‍ എഴുതി കാണിച്ചത് ഇപ്രകാരമായിരു ന്നു.” മത്സരത്തില്‍ പങ്കെടുത്തത് കൊണ്ട് ഞാനൊരു അംഗവിഹീനനാണ് എന്ന് എനിക്ക് തോന്നിയില്ല.” അന്ന് മുതല്‍ അയാള്‍ മകനെ സാധിക്കുന്നിടത്തോളം മത്സരങ്ങളില്‍ പങ്കെടു പ്പിക്കാന്‍ ശ്രമിച്ചു. അതിനു വേണ്ടി അദ്ദേഹം ഓട്ടത്തിലും സൈക്ക്‌ളിംഗിലും നീന്തലിലുമൊ ക്കെ പ്രത്യേക പരിശീലനം നേടി. ഒന്നിന് പിന്നെ ഒന്നായി നൂറു കണക്കിന് മത്സരങ്ങളി ല്‍ പങ്കെടുത്തെങ്കിലും റിക്കിന്റെ പഠനം മുട ങ്ങിയില്ല. ഹൈസ്‌കൂള്‍ പാസായ ശേഷം റിക്ക് ബോസ്ട്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌പെഷ്യല്‍ എജ്യുക്കെഷനില്‍ ബിരുദം നേടി. മുപ്പത്തിയഞ്ച് വര്‍ഷം അമേരിക്കയിലെ നാഷ ണല്‍ ഗാര്‍ഡില്‍ സേവനം ചെയ്ത ശേഷം കേണല്‍ ആയി വിരമിച്ച ഡിക്കും ശാരീരിക പോരായ്മകള്‍ക്കെതിരെ പോരാടി ഒട്ടേറെ നേട്ടങ്ങള്‍ കൊയ്‌തെടുത്ത റിക്കും ഇപ്പോള്‍ പലര്‍ക്കും മാതൃകാ പുരുഷന്മാരാണ്. കൈകാ ലുകള്‍ സ്വയം ചലിപ്പിക്കാനോ സംസാരിക്കാ നോ സാധിക്കാത്ത റിക്ക് ജീവിതത്തെ കാണുന്നത് ഒരു വെല്ലുവിളി ആയിട്ടാണു ദൈവം തനിക്കു തന്നത് ഏറ്റവും മെച്ചമായി ജീവിക്കാനുള്ള ശ്രമത്തിലാണ് റിക്ക്. തനിക്കു മറ്റുള്ളവരെ പോലെയാകാന്‍ സാധിക്കാത്തതി ല്‍ ആ ചെറുപ്പക്കാരന് പരിഭവമില്ല. അതാണ് റിക്കിന്റെ വിജയ രഹസ്യവും.

റിക്കിന്റെ അവസ്ഥയുമായി തുലനം ചെയ്യു മ്പോള്‍ നാമെല്ലാവരും എത്രയോ ഭാഗ്യമുള്ള വരാണ്. ഏതൊക്കെ രീതിയില്‍ നമ്മള്‍ അനു ഗ്രഹീതര്‍. ജീവിതത്തില്‍ നമുക്കും ധാരാളം ക്ലേശങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാം. പക്ഷെ അവയൊന്നും നമ്മുടെ സമാധാനം കെടുത്തരുത്. ദൈവം നമുക്ക് നല്‍കുന്നത് എന്താണോ അത് വഴി സ്വന്തം ജീവിതം ധന്യ മാക്കാന്‍ നമുക്ക് നോക്കാം. നമ്മുടെ ജീവിതം ദൈവത്തിന്റെ പരിപാലനയുടെ കുടക്കീഴിലാ ണ് എന്നോര്‍മ്മിക്കുക. അപ്പൊ ഒരു ശക്തിയും ഒരു ദുരന്തവും നമ്മളെ തളര്‍ത്തില്ലെന്ന് തീര്‍ച്ച.

 

  • ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles