സീറോമലബാര്‍ ആരാധനക്രമത്തിലെ ഞായറാഴ്ച കുര്‍ബാന സന്ദേശപംക്തി മരിയന്‍ടൈംസില്‍ ആരംഭിക്കുന്നു
ലോകമെമ്പാടുമുള്ള സീറോ മലബാര്‍ സഭാവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത. സീറോ മലബാല്‍ ആരാധനക്രമപ്രകാരമുള്ള ഞായറാഴ്ച സുവിശേഷങ്ങളെ ആധാരമാക്കിയുള്ള പ്രഭാഷണം ഇനി മുതല്‍ മരിയന്‍ ടൈംസില്‍ വായിക്കാം. Sunday Homily എന്ന പേരിലാണ് പംക്തി ആരംഭിക്കുന്നത്.
ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ ഫൊറോന പള്ളിയിലെ വികാരി ഫാ. അബ്രഹാം മൂത്തോലത്ത് ആണ് ഞായര്‍ കുര്‍ബാന പ്രഭാഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണങ്ങള്‍ മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കും. ഞായറാഴ്ച പ്രഭാഷണത്തിന് ഒരുങ്ങുന്നവര്‍ക്കും സുവിശേഷ ഭാഗം വായിച്ച് ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ പംക്തി ഏറെ ഗുണം ചെയ്യുമെന്ന് മരിയന്‍ ടൈംസ് ചീഫ് എഡിറ്റര്‍ ബ്ര. ഡോമിനിക്കും മാനേജിംഗ് എഡിറ്റര്‍ ബ്ര തോമസ് സാജും അറിയിച്ചു.
വത്തിക്കാനിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ വാര്‍ത്തകളും പ്രചോദനാത്മകമായ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന ക്രിസ്തീയ ഓണ്‍ലൈന്‍ വെബ് ന്യൂസ് പോര്‍ട്ടലാണ് മരിയന്‍ടൈംസ്‌വേള്‍ഡ്. www.mariantimesworld.org.