സര്‍വകലാശാലയില്‍ ലഘുചിത്രം പ്രദര്‍ശിപ്പിച്ചതിന് അറസ്റ്റ്

ഹൈദരാബാദ്: രാമ നാമത്തില്‍ (In the name of Ram) എന്ന ഡോക്യുമെന്റി ചിത്രം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

ആനന്ദ് പട്വര്‍ദ്ധന്‍ തയ്യാറാക്കിയ റാം കേ നാം എന്ന ഡോക്യുമെന്ററി ചലച്ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിന്റെ അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് അവര്‍ സോഷ്യോളജി വിഭാഗത്തിന്റെ അനുമതിയോടെ ചിത്രം പ്രദര്‍ശിപ്പിച്ചു.

പ്രദര്‍ശന മധ്യേ പോലീസെത്തി, പ്രദര്‍ശനം അവസാനിപ്പിക്കുകയും ആറ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ അറസ്റ്റില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ആശയങ്ങള്‍ പങ്കുവയ്ക്കുവാനുള്ള ഇടമാണ് സര്‍വകലാശാല എന്നും അവിടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സര്‍വകലാശാലയിലെ ഒരു മുന്‍ അധ്യാപകന്‍ അഭിപ്രായപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles