ഇന്നത്തെ വിശുദ്ധ: വി. സ്‌കോളാസ്റ്റിക്ക

ഫെബ്രുവരി 10 വി. സ്‌കോളാസ്റ്റിക്ക

വി. ബെനഡിക്ടിന്റെ ഇരട്ട സഹോദരിയായിരുന്നു വി.സ്‌കോളാസ്റ്റിക്ക. ഏഡി 480 ലാണ് സ്‌കോളാസ്റ്റിക്കയും ബെനഡിക്ടും പിറന്നത്. ധനികരായിരുന്നു അവരുടെ മാതാപിതാക്കള്‍. അവരുടെ ആദ്യകാല ജീവിതത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. മോണ്ടെ കാസിനോയുടെ സമീപത്തായി അവര്‍ ഒരു സന്ന്യാസാശ്രമം സ്ഥാപിച്ചു. വര്‍ഷത്തിലൊരിക്കല്‍ ഈ ഇരട്ട സഹോദരങ്ങള്‍ ആശ്രമത്തിനു പുറത്തു വച്ച് കണ്ടുമുട്ടിയിരുന്നു. ആത്മീയകാര്യങ്ങള്‍ സംസാരിക്കാനാണ് അവര്‍ കൂടുതല്‍ സമയം വിനയോഗിച്ചിരുന്നത്. അവരുടെ അവസാനത്തെ ദിവസം പ്രാര്‍ത്ഥനയിലും സംഭാഷണത്തിലും ചെലവിട്ടു എന്ന് മഹാനായ വി. ഗ്രിഗറിയുടെ ഡയലോഗ്‌സ് പറയുന്നു. തന്റെ മരണം അടുത്തു എന്ന ചിന്തയാല്‍ അടുത്ത ദിവസം വരെ തന്റെ കൂടെ താമസിക്കാന്‍ സ്‌കോളാസ്റ്റിക്ക ആവശ്യപ്പെട്ടുവെങ്കിലും ആശ്രമത്തിന് പുറത്ത് താമസിക്കില്ല എന്ന് തീരുമാനം എടുത്തിരുന്ന ബെനഡിക്ട് അതിന് വഴങ്ങിയില്ല. എന്നാല്‍ സ്‌കോളാസ്റ്റിക്ക പ്രാര്‍ത്ഥിച്ചപ്പോള്‍ ബെനഡിക്ടിന് മടങ്ങിപ്പോകാനാത്ത വിധം പെരുമഴ പെയ്തു എന്ന് ഐതിഹ്യം. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം സ്‌കോളാസ്റ്റിക്ക ഇഹലോകവാസം വെടിഞ്ഞു.

വി. സ്‌കോളാസ്റ്റിക്ക, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles