വിശുദ്ധ സെബസ്ത്യാനോസിൻ്റെ വണക്കമാസം ഏഴാം തിയതി
വി.സെബസ്ത്യാനോസിൻ്റെ സൈന്യസേവനം
പുണ്യാനുകരണം
1.വി.സെബസ്ത്യാനോസിൻ്റെയും നമ്മുടെയും ലൗകിക ഉദ്യോഗങ്ങൾക്ക് പലപ്രകാരത്തിലും സാമ്യമുണ്ട്.
2.വി.സെബസ്ത്യാനോസിനെപ്പോലെ തന്നെ നമുക്കും നമ്മുടെ രാജാവിനേയും രാജ്യത്തേയും സമുദായത്തേയും ഓരോവിധത്തിലും സേവിക്കേണ്ടതുണ്ട്.
3.ഈ ദൃശ്യങ്ങളായ നമ്മുടെ ഉദ്യോഗങ്ങളും ജോലികളും നമ്മുടെ ആത്മീയകാര്യങ്ങൾക്കു വിഘ്നമായി ഭവിക്കുന്നുണ്ടോ ?
4.അടുത്തടുത്തുള്ള – കഴിയുമെങ്കിൽ മാസാദ്യ വെള്ളിയാഴ്ചതോറുമ്മുള്ള കുമ്പസാരവും ദിവ്യകാരുണ്യസ്വീകരണവും ചാവുദോഷത്തിൻ കീഴ് കടപ്പെട്ടിട്ടുള്ള ആണ്ടുകുമ്പസാരവും, ഞായറാഴ്ചക്കുർബാനയും,വിശുദ്ധാചരണവും മാംസവർജ്ജനം, ഉപവാസം മുതലായവയും നമ്മുടെ ഉദ്യോഗങ്ങൾ മൂലം നാം മുടക്കുന്നുണ്ടോ?
സർവ്വപ്രധാനമായി കത്തോലിക്കാക്കാരാണെന്നു ധരിക്കണം. മറ്റുള്ള സർവ്വകാര്യങ്ങളും ഇതിനുപിന്നിൽവേണം നില്ക്കുവാൻ. രാജ്യസേവനവും സമുദായസേവനവും നമ്മുടെ കത്തോലിക്കാമതസേവനത്തിനു മേലായി ഗണിക്കരുത്. വി.സെബസ്ത്യാനോസിനെ നമുക്ക് ഈ വിഷയത്തിൽ ഉത്തമദൃഷ്ടാന്തമായി സ്വീകരിച്ച് അദ്ദേഹത്തിൻ്റെ മാതൃകയെ നമുക്ക് അനുഗരിക്കാം
ജപം
ലോകത്തിൽ ജീവിച്ചിട്ടും ലോകത്തിൻ്റേതാകാതെയും,രാജാവിനുവേണ്ടി വേലചെയ്തിട്ടും രാജാവിൻ്റെതാകാതെയും രാജ്യത്തിനുവേണ്ടി പ്രയത്നിച്ചിട്ടും രാജ്യത്തിൻ്റെതാകാതെയും ”ദൈവത്തിൻ്റേതു ദൈവത്തിനും സീസറിൻ്റേതുസീസറിനും” എന്ന ദിവ്യവാക്യാനുസാരം ഒരു പരിശുദ്ധമായ കത്തോലിക്കാജീവിതം നയിച്ച വി.സെബസ്ത്യാനോസേ, ഉപജീവനത്തിനുവേണ്ടി പല ലൌകിക ഉദ്യോഗങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഞങ്ങൾ, അവമൂലം ഞങ്ങളുടെ കത്തോലിക്കാവിശ്വാസത്തിനും മതാനുഷ്ഠാനങ്ങൾക്കും നാശം ഭവിക്കാതെ, ഒരു പരിപാവനമായ കത്തോലിക്കാജീവിതം നയിക്കുന്നതിനുവേണ്ടതായ അനുഗ്രഹങ്ങളെ ദൈവത്തിൽ നിന്നു ഞങ്ങൾക്ക് സമ്പാദിച്ചുതരണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രി.
വിശുദ്ധ സെബാസ്ത്യാനോസിനോട് ജപം
സുകൃതജപം
”ദൈവത്തിൻ്റേതു ദൈവത്തിനും സീസറിൻ്റേതു സീസറിനും കൊടുത്തു” കൊണ്ടു പരിശുദ്ധമായ കത്തോലിക്കാജീവിതം നയിച്ച വിശുദ്ധ സെബസ്ത്യാനോസേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
സൽക്രിയ
നാം വഹിക്കുന്ന ലൌകിക ഉദ്യോഗങ്ങൾ നമ്മുടെ വിശ്വാസത്തിനും മതാനുഷ്ഠാനങ്ങൾക്കും വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.