വിശുദ്ധ സെബസ്ത്യാനോസിൻ്റെ വണക്കമാസം ആറാം തിയതി

കറയറ്റ ബ്രഹ്മചാരി

പുണ്യാനുകരണം

1.നിൻ്റെ ജീവിതാവസ്ഥക്ക് യോജിക്കുന്നതും ആവശ്യകവുമായ ശരീരശുദ്ധതയെ നീ പാലിക്കുന്നുണ്ടോ? നീ അവിവാഹിതനാണെങ്കിൽ പരിപൂർണ്ണമായ കന്യാത്വം വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും നിർമ്മലമായ ചാരിത്രശുദ്ധി പാലിക്കണം
വിവാഹിതയാണെങ്കിൽ പരിശുദ്ധമായ പാതിവ്രത്യത്തിൻ്റെ അതിർത്തി വിട്ടുള്ള ഒരുവക അശുദ്ധകൃത്യങ്ങളും അനുഷ്ഠിക്കരുത്. വിവാഹമെന്ന പരിശുദ്ധ കൂദാശകളുടെ കടമകളെ ശുദ്ധമായി ആചരിച്ച് ജീവിതം കഴിക്കുന്ന ദമ്പതിമാർക്കും ഒരുവക കന്യാവ്രതം പാലിക്കാവുന്നതാണ്. ദമ്പതിമാരെ, പരിശുദ്ധമായ വിവാഹത്തിൻ്റെ മുദ്രയേയും അന്ത്യത്തേയും മലിനമാക്കുന്നതും ആ വലിയ കൂദാശയ്ക്ക് അനുവദിക്കപെട്ടിട്ടുള്ള അതിർത്തിയെ ലംഘിക്കുന്നതും,പ്രകൃതിക്കു വിരുദ്ധവുമായ ഏതെങ്കിലും അശുദ്ധപാപങ്ങൾ നിങ്ങൾ ചെയ്തിട്ടുണ്ടോ?
2.ആറും ഒമ്പതും പ്രമാണങ്ങളെ നീ ലംഘിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുക. ചാവുദോഷം പിഴപ്പാനുള്ള വലിയ അപകടം ഈ രണ്ടു പ്രമാണങ്ങളെ ലംഘിക്കുന്നതിനാലുള്ളതുപോലെ മറ്റു യാതൊരു പ്രമാണത്തിനും ഇല്ല. നിങ്ങൾ ചെയ്തതു അലെങ്കിൽ മറ്റുള്ളവരെക്കോണ്ടു ചെയ്യിച്ചതു പാപകരമാണോ എന്നു സംശയിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ കുമ്പസാരക്കാരനോടു ചോദിക്കുക. അടുക്കക്കേടായ വല്ല നിരൂപണ,ആഗ്രഹം,വാക്ക്,പ്രവൃത്തി, നോട്ടം, പാട്ട്, വായന, മുതലായവയിൽ നിങ്ങൾ കർത്താവിനെ ഉപദ്രവിച്ചിട്ടുണ്ടോ ? എന്നുശോധന ചെയ്യുക.

ജപം

പരിശുദ്ധ കന്യാത്വത്തിൻ്റെ നിസ്തുലപ്രഭ കണ്ടു, വിവാഹജീവിതത്തെ ഉപേക്ഷിച്ചു. ആജീവനാന്തം നിർമലനായി ജീവിച്ച വി.സെബസ്ത്യാനോസെ,ഞങ്ങൾ ഞങ്ങളുടെ ജീവിതാവസ്ഥയ്ക്കു യോജിച്ച പ്രകാരമുള്ള നൈർമ്മല്യത്തെ ശരീരത്തിലും ആത്മാവിലും ധരിച്ചുകൊണ്ടു പുണ്യജീവിതം കഴിക്കുന്നതിനുള്ള അനുഗ്രഹം ദൈവത്തിൽ നിന്നു ഞങ്ങൾക്കു വാങ്ങിത്തരണമേ. ആമ്മേൻ.

3സ്വർഗ്ഗ,3നന്മ,3ത്രിത്വ.

വിശുദ്ധ സെബസ്ത്യാനോസിനോടുള്ള ലുത്തിനിയ

സുകൃതജപം

ആജീവനാന്തം കന്യാവ്രതക്കാരനായി നിർമ്മലജീവിതം കഴിച്ച വി.സെബസ്ത്യാനോസെ, ആത്മശരീരശുദ്ധതയോടുകൂടി ജീവിക്കുന്നതിനു ഞങ്ങളെ സഹായിക്കണമെ.

സൽക്രിയ

ആത്മശരീരശുദ്ധതയെ പരിപൂർണ്ണമായി പരിപാലിക്കുന്നതിനുള്ള അനുഗ്രഹം കിട്ടുവാൻ ഉണരുമ്പോഴും ഉറങ്ങുമ്പോഴും മുമ്മൂന്നു നന്മ നിറഞ്ഞ മറിയം ചൊല്ലി പരിശുദ്ധ കന്യാമറിയത്തിനു കാഴ്ച്ച വയ്ക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles