വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിമൂന്നാം തിയതി

1.നീ വേദപ്രചരണത്തിനായി എന്തുചെയ്യുന്നുണ്ട്?

2.നിനക്ക് സൗജന്യമായി നല്കപ്പെട്ട കത്തോലിക്കാവിശ്വാസമെന്ന ‘താലന്തു’ നാണയത്തെക്കൊണ്ടു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുന്നുണ്ടോ ? അതോ നേരെമറിച്ച് അതിനെ ആരും കാണാതിരിക്കത്തക്ക വണ്ണം ഭൂമിയിൽ കുഴിച്ചിട്ടിരിക്കുന്നോ?

3.അക്രൈസ്തവരും കത്തോലിക്കരുമായ നിൻ്റെ സ്നേഹിതന്മാരോടും വേലക്കാരോടും കത്തോലിക്കാവിശ്വാസത്തെപ്പറ്റി സംസാരിക്കാറുണ്ടോ? നിൻ്റെ വേലക്കാരൻ മാനസാന്തരപ്പെടുന്നതിന് നീ തടസ്സം ചെയ്യാറുണ്ടോ ?

4.വേദപ്രചരണത്തിനും അജ്ഞാനികളുടെയും അകത്തോലിക്കരുടെയും മാനസാന്തരത്തിനും വേണ്ടി നീ അപേക്ഷിക്കുന്നുണ്ടോ?

5.മാനസാന്തരവേലയ്ക്കായി വല്ല ധനസഹായവും നീ ചെയ്യുന്നുണ്ടോ? നിൻ്റെ മരണപത്രികയിൽ വേദപ്രചാരത്തിനായി എന്തെങ്കിലും തുക നീ നീക്കിവയ്ക്കുമോ? ചിലപ്പോഴെങ്കിലും വേദപ്രചരണത്തിനായി പത്തുപൈസ നീ കൊടുക്കുന്നുണ്ടോ? ഒരു ആത്മാവിനെ രക്ഷിക്കുന്നവൻ സ്വന്തം ആത്മാവിനെയും രക്ഷിക്കും എന്ന അപ്പസ്തോലവാക്യം നിൻ്റെ കർണ്ണങ്ങളിൽ മുഴങ്ങുമാറാകട്ടെ. ആത്മരക്ഷയ്ക്കുവേണ്ടി കുരിശിൽ തൂങ്ങി ജീവൻ ത്യജിച്ച ദിവ്യരക്ഷകൻ ”എനിക്ക് ദാഹിക്കുന്നു” എന്നു അരുളിച്ചെയ്തത് ആത്മരക്ഷയിന്മേലുള്ള ദാഹത്താലാണ്ന്ന് ഗ്രഹിച്ചുകൊണ്ടു ആ ദാഹത്തെ വല്ലവിധത്തിലും ശമിപ്പിക്കുവാൻ നീ ശ്രമിക്കുക.

ജപം

അത്ഭുതകരമായ പ്രേഷിതാരൂപിയാൽ ജ്വലിചുകോണ്ടു മിശിഹായുടെ സത്യവിശ്വാസത്തെ പ്രസംഗിച്ച വി.സെബസ്ത്യാനോസെ,അങ്ങയെ സന്മാതൃകയാലും,അനനന്യസാധാരണമായ ദൈവവിശ്വാസത്താലും വി. വേദസാക്ഷിണിയായ സോ എന്ന പുണ്യവതിയെ അങ്ങ് മിശിഹായ്ക്ക് സമ്പാദിച്ചുകൊടുത്തുവല്ലോ. അങ്ങേ ജീവിതത്തെ പഠിക്കുന്ന ഞങ്ങളിലും തീക്ഷണതയുള്ള പ്രേഷിതാരൂപിയെ ഉളവാക്കി മിശിഹായ്ക്കുവേണ്ടി ഞങ്ങളുടെ ജീവനെപ്പോലും ബലികഴിക്കുന്നതിനുള്ള സന്നദ്ധതയും വിശ്വാസസ്ഥിരതയും സമ്പാദിച്ചുതരണമെന്ന് എളിമയോടെ ഞങ്ങൾ അപേക്ഷിക്കുന്നു.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രിത്വ.

വിശുദ്ധ സെബസ്ത്യാനോസിന്റെ ലുത്തിനിയ

സുകൃതജപം

മഹാവേദസാക്ഷിണിയേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സൽക്രിയ

നിൻ്റെ അധീനത്തിലുള്ള ഇതര മതസ്ഥരോടു വേദോപദേശം ചെയ്യുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles