വി.സെബസ്ത്യാനോസിൻ്റെ മാസവണക്കം ഇരുപത്താറാം തിയതി
1.കത്തോലിക്കാ തിരുസ്സഭ വിശുദ്ധന്മാരുടെ തിരുന്നാളുകൾ ആഘോഷിക്കുകയും അവരെ നമുക്കു വണക്കത്തിനായി കാണിച്ചുതരികയും ചെയ്യുന്നതിൻ്റെ ഉദ്ദേശം അവരെ നാം അനുകരിക്കണമെന്നുള്ളതാകുന്നു. അവർ ചെയ്ത പുണ്യങ്ങളെ നാം പഠിക്കയും അതിനോത്തവിധം നാം പ്രവർത്തിക്കയും വേണം.
2.നീ ഏതെങ്കിലും ഒരു പുണ്യവാൻ്റെ ചരിത്രം വായിക്കുകയോ തിരുനാൾ ആഘോഷിക്കയോ ചെയ്യുമ്പോൾ അദ്ദേഹം ചെയ്തതുപോലെ തന്നെ എനിക്കും ചെയ്യണം എന്ന ഒരാഗ്രഹവും പ്രതിജ്ഞയും നിന്നിലുണ്ടാകാറുണ്ടോ?
3.ഈ ദിവസങ്ങളിലെല്ലാം”ഞാൻ മിശിഹായെ അനുകരിക്കുന്നതുപോലെ നിങ്ങൾ എന്നെ അനുകരിക്കുന്നവരാകണമെന്ന് നിങ്ങളോടു ഞാൻ അപേക്ഷിക്കുന്നു”(1കോറി. 4,16)
ജപം
വിശുദ്ധന്മാരെ ബഹുമാനിക്കുവാനും , അവരുടെ തിരുനാളുകൾ ആഘോഷിക്കുവാനും,അവരെ മാതൃകയായി കാണിച്ചു തൻ്റെ മക്കളെ വിശുദ്ധീകരിക്കുവാനുമുള്ള അധികാരവും ജ്ഞാനവും തൻ്റെ സത്യതിരുസ്സഭയ്ക്കു നൽകുവാൻ തിരുമനസ്സായ ദൈവമെ! ആ നല്ല അമ്മയുടെ ഉപദേശപ്രകാരം, നിൻ്റെ ദാസന്മാരും, അവരുടെ മക്കളു,ഞങ്ങളുടെ ജ്യേഷ്ടസഹോദരന്മാരുമായ വിശുദ്ധന്മാരെ അനുകരിക്കുവാൻ ഞങ്ങൾക്കു അനുഗ്രഹം തരേണമെ.
ആമ്മേൻ
3.സ്വർഗ്ഗ,3നന്മ,3ത്രി.
വിശുദ്ധ സെബസ്ത്യാനോസിന്റെ നൊവേന
സുകൃതജപം
വി.സെബസ്ത്യാനോസെ! അങ്ങു മിശിഹായെ അനുകരിക്കുന്നതുപോലെ ഞാൻ അങ്ങയെ അനുകരിക്കുവാൻ എന്നെ പഠിപ്പിക്കണമേ.
സൽക്രിയ
മേൽചോദിച്ച ചോദ്യങ്ങൾക്കു ആത്മനാ ഉത്തരം പറയുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.