വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം ഇരുപത്തിയൊന്നാം തീയതി

ദൈവം എന്തിനു നിന്നെ സൃഷ്ടിച്ചു? തന്നെ അറിഞ്ഞുസ്നേഹിച്ചു തന്റെ വിശുദ്ധ മാർഗം കാത്തുകൊണ്ട് നിത്യമായി രെക്ഷപെടുവാൻ വേണ്ടി സൃഷ്ടിച്ചു.
1. നിനക്ക് ഒരു ആത്മാവ് ഉണ്ടെന്നും അതിനു നാശമില്ലെന്നും, മരണാനന്തരം ഒരു ജീവിതം ഉണ്ടെന്നും ആ ജീവിതത്തിന്റെ ആനന്ദം ഈ ലോക ജീവിതത്തെ ആശ്രയിച്ചാണെന്നും നീ അറിയുന്നുണ്ടോ?
2.നിന്റെ ശരീരത്തിനും കുടുംബത്തിനും വേണ്ടി നീ ചെയ്യുന്ന അധ്വാനം ഓർക്കുക.. ആത്മരെക്ഷയ്ക്കുവേണ്ടി നീ എത്ര അധ്വാനിക്കുന്നുവെന്നും ചിന്തിക്കുക.

ജപം

മിശിഹായ്ക്കുവേണ്ടിമാത്രം ജീവിക്കുവാനും മിശിഹായ്ക്കുവേണ്ടിമാത്രം വേലചെയ്യുവാനും, തനിക്കുവേണ്ടി അവസാനം മരിക്കുവാനും അതിയായി ആഗ്രഹിച്ച വിശുദ്ധ
സെബാസ്ത്യാനോസെ, അങ്ങയെ കണ്ടുപഠിക്കുന്ന ഞങ്ങളും മിശിഹായ്ക്കു വേണ്ടിമാത്രം ജീവിക്കുവാനും വേലചെയ്യുവാനും അവസാനം മിശിഹായ്ക്കുവേണ്ടി മരിക്കുവാനും ആഗ്രഹിക്കുവാൻ കൃപ വാങ്ങി തരുവാൻ എളിമയോടെ അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു. ആമേൻ
3സ്വർഗ. 3. നന്മ 3. ത്രിത്വ.

സുകൃതജപം.

എനിക്ക് ജീവിക്കുക എന്നത് മിശിഹായും മരിക്കുക എന്നത് ലാഭവുമാകുന്നു.

സൽക്രിയ

നിന്റെ ജീവിതാന്ത്യം എന്താണെന്നു 5മിനിറ്റ് ചിന്തിക്കുക


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles