വിശുദ്ധ സെബാസ്ത്യാനോസിന്റെ മാസവണക്കം പതിനാറാം തീയതി.
1.നിന്റെ ആത്മാവിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ നീ ശ്രദ്ധിക്കുന്നുണ്ടോ?
2. ആത്മാവിനെ നശിപ്പിക്കാൻ സിംഹത്തെപോലെ അലറിക്കൊണ്ട് ചുറ്റും പാഞ്ഞു നടക്കുന്ന നരകപിശാചിനെപറ്റി നീ ചിന്തിക്കുന്നുണ്ടോ?
3നാം ഓരോരുത്തരും വിശുദ്ധരാകുവാൻ മനഃപൂർവം ശ്രമിക്കുകയും അതിനായി മത്സരിക്കുകയും വേണം.
ജപം.
മിശിഹായ്ക്ക്വേണ്ടി സ്വന്തരക്തം ചിന്തി ജീവനെ ബലികഴിക്കുവാനുള്ള ആഗ്രഹം നിമിത്തം റൊമാനഗരത്തെ വിട്ടു കബാനിയ നാട്ടിലെയ്ക്ക് പോകാൻ വിസമ്മതിച്ച
വിശുദ്ധ സെബാസ്ത്യാനോസെ, ഈ ലോകജീവിത ത്തിൽ ഞങ്ങൾക്കുണ്ടാ കുന്ന എല്ലാ സുഗങ്ങ ളൊക്കെയും മിശിഹാ യ്ക്കു വേണ്ടി ബലി കഴിക്കുന്നതിനും ദുഃഖങ്ങളെ ക്ഷമാപൂർവ്വം സഹിക്കുന്നതിനുള്ള വീരസന്നദ്ധത ഞങ്ങൾക്കു നീ വാങ്ങിച്ചു തരണമേ. ആമേൻ
3സ്വർഗ. 3. നന്മ 3. ത്രിത്വ.
വിശുദ്ധ സെബസ്ത്യനോസിനോടുള്ള ലുത്തിനിയ
സുകൃതജപം
വിശുദ്ധ സെബാസ്ത്യാനോസെ, ആത്മീയകാര്യങ്ങളിൽ കൂടുതൽ പരിശ്രമിക്കുവാനും മത്സരിക്കുവാനും ഞങ്ങളെ പഠിപ്പിക്കേണമേ
സൽക്രിയ
ആത്മീയ ജീവിതത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളെ വിലയിരുത്തുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.