വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിനഞ്ചാം_തിയതി

നിക്കോസ്രാത്തൂസിൻ്റെയും തിബൂർസിയൂസിൻ്റെയും മാനസാന്തരചരിത്രത്തിൽനിന്നു രണ്ടു പാഠങ്ങൾ നമുക്ക് പഠിക്കാനുണ്ട്. ഒന്നാമത് നമ്മുടെ ശാരീരികരോഗചികിത്സ. രണ്ടാമത് പിശാച് സേവ.

1.നിനക്കുണ്ടാകുന്ന രോഗങ്ങൾ മൂലം ദൈവത്തെ ശപിക്കുകയോ, ക്ഷമയില്ലാതെ ദൈവപരിപാലനയെ പഴിക്കയോ ചെയ്തിട്ടുണ്ടോ? നമുക്കുണ്ടാകുന്ന രോഗങ്ങളും കഷ്ടപ്പാടുകളും നമ്മുടെ പുണ്യപൂർണ്ണതയ്ക്കുള്ള ഒരു വലിയ ഉപകരണമാകുന്നു. ദുഃഖങ്ങളുടെ മനുഷ്യനായ കർത്താവിനോടു അനുരൂപനാകുവാൻ ആഗ്രഹിക്കുന്നവൻ ഏതുരോഗവും ക്ഷമാപൂർവ്വം സഹിക്കും.

2.രോഗങ്ങൾ സുഖപ്പെടുത്തുവാൻ നീ പൈശാചികമാർഗ്ഗങ്ങൾ എന്തെങ്കിലും ഉപയോഗപ്പെടുത്തിയിട്ടുണ്ടോ? ദൈവം നമ്മുടെ നന്മയ്ക്കായി മാത്രമേ പ്രവർത്തിക്കുകയുള്ളു എന്നു ദൈവതിരുമനസ്സിൻപ്രകാരം സംഭവിക്കുന്നതൊന്നിൽമേലും പിശാചിനു യാതോരധികാരവുമില്ല എന്നും പിശാച് ദൈവത്തിൻ്റെയും നമ്മുടെയും പരമശത്രുവാകയാൽ നമ്മുടെ ഗുണത്തിനായിട്ട് യാതൊന്നുംതന്നെ ചെയ്യുന്നതല്ല എന്നും ഈ ബോധമുള്ളവർ ഒരിക്കലും പൈശാചികമാർഗ്ഗങ്ങളെ ആരായുന്നതല്ല എന്നും ധരിക്കണം.

3.പൈശാചികമായ ഏതെങ്കിലും പ്രവർത്തി നീ ചെയ്തിട്ടുണ്ടോ? മന്ത്രവാദം മുതലായ ഏതെങ്കിലും ഭയങ്കരപാപങ്ങളിൽ വീണിട്ടുണ്ടോ? അമ്പലങ്ങളിൽ പോകുകയോ അവിടെ നേർച്ച നേരുകയോ ഉത്സവങ്ങൾ കാണാൻ പോകുകയോ അവയിൽ പങ്കുകൊള്ളുകയോ ഉണ്ടായിട്ടുണ്ടോ? ഇതരമതസ്തരോടുകൂടി ചേർന്നു കത്തോലിക്കാസഭയ്ക്കും സമുദായത്തിനും വിപരീതമായി നീ പ്രവർത്തിച്ചിട്ടുണ്ടോ?

മറ്റിതുപോലെയുള്ള ഏതെങ്കിലും പാപങ്ങളിൽ നീ നിർഭാഗ്യവശാൽ വീണിട്ടുണ്ടെങ്കിൽ വി.സെബസ്ത്യാനോസിൻ്റെ ഉപദേശപ്രകാരം ക്രോമാസിയൂസും തിബൂർസിയൂസും ബിംബങ്ങളെ ഉടച്ചതുപോലെ നിന്നെ കെട്ടിയിരിക്കുന്ന പൈശാചികകെട്ടുകളെയും ബന്ധങ്ങളെയും തകർത്ത് നിൻ്റെ ആത്മാവിനെ രക്ഷിച്ചുകൊള്ളുക.

ജപം

ദൈവശത്രുവായ പിശചിൻ്റെ ദാസ്യത്തിൽനിന്നു അനേകറോമ്മ പൗരന്മാരെരക്ഷിച്ച വി. സെബസ്ത്യാനോസെ, മാമ്മോദീസാ എന്ന വിശുദ്ധ കൂദാശയെ കൈക്കൊണ്ടപ്പോൾ ഞങ്ങൾ ഉപേക്ഷിച്ചതായ പിശാചിനെയും അവൻ്റെ ആഘോഷങ്ങളെയും അവൻ്റെ പ്രവർത്തികളെയും ഒരിക്കലും പുനസ്വീകാര്യം ചെയ്യാതെ,മിശിഹാകർത്താവിനു ഭക്തിപൂർവ്വം ശുശ്രൂഷ ചെയ്യുന്നതിനു ഞങ്ങൾക്ക് അനുഗ്രഹം ചെയ്യണമെ.
ആമ്മേൻ.
3സ്വർഗ്ഗ,3നന്മ,3ത്രിത്വ.

വിശുദ്ധ സെബസ്ത്യാനോസിന്റെ ലുത്തിനിയ

സുകൃതജപം

പിശാചുക്കൾക്ക് ഭയങ്കര ശത്രുവായിരുന്ന വി.സെബസ്ത്യാനോസെ,ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

സൽക്രിയ

ജ്ഞാനസ്നാനത്തിൽ നീ ചെയ്ത വാഗ്ദാനങ്ങളെ നവീകരിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles