വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പന്ത്രണ്ടാം തിയതി

1.നിനക്കു കത്തോലിക്കരല്ലാത്ത ആശ്രിതരും വേലക്കാരുമുണ്ടോ?

2.അവരെ മനസ്സുതിരിക്കുന്നതിന് നീ വല്ലതും പ്രയത്നം ചെയ്യുന്നുണ്ടോ?

3.നിൻ്റെ വേലക്കാരും ആശ്രിതരുമായവർ ജ്ഞാനസ്നാനപ്പെട്ടാൽ അവർ സ്വതന്ത്രരാകുമെന്ന് കരുതി അവരെ മനസ്സുതിരിവിൻ്റെ കാര്യത്തിൽ ശ്രദ്ധിച്ചിട്ടുണ്ടോ?

4.അവർ ജ്ഞാനസ്നാനപ്പെടുന്നതിനോ ആവശ്യപ്പെട്ടിട്ടുപോലും നീ സമ്മതിക്കാതിരുന്നിട്ടില്ലേ?

5.നീ ഇന്നുതോട്ടു അവരുടെ മനസ്സുതിരിവിനായി ശ്രമിക്കുമോ? ഇതു ഈശോയുടെ തിരുഹൃദയം വി.സെബസ്ത്യാനോസുവഴി നിന്നോടു ചോദിക്കുന്ന ഒരു ചോദ്യമാണെന്ന് നീ കരുതണം.ഈ നാട്ടിലുള്ള പ്രൊട്ടസ്റ്റണ്ടുകാർ,യാക്കോബായക്കാർ,നിരീശ്വരന്മാർ ആദിയായവർ അവരുടെ ഭാഗത്തേക്ക് ജനങ്ങളെ ചേർക്കുന്നതിനു ശക്തിയായ പ്രചരണവേല ചെയ്യുമ്പോൾ, നീ സത്യസഭയ്ക്കുവേണ്ടി ഒന്നും ചെയ്യുനന്നില്ലെന്നു മാത്രമല്ല, അതിൻ്റെ പ്രചാരണത്തിനും മാനസാന്തരത്തിനും വിരോധിയുംകൂടിയായിത്തീരുന്നു വെങ്കിൽ അത് ദൈവത്തിൻ്റെ സന്നിധിയിൽ എത്രവലിയ അപരാധമായിരിക്കുമെന്ന് ഊഹിച്ചുകൊള്ളുക.
അവരെ നീ മാനസാന്തരപ്പെടുത്തി അവരുടെ ആത്മീയകാര്യങ്ങളിൽ അന്വേഷണം നടത്തി അവരെ ചൊവ്വെ വ്യാപരിപ്പിക്കുന്നുവെന്നുവരികിൽ അവർ നിന്നെ വിട്ടുപോകയില്ലെന്നു മാത്രമല്ല കൂടുതൽ വിശ്വസ്തതയോടെ നിനക്ക് വേല ചെയ്യുകയും ചെയ്യും. അതിനാൽ വി.സെബസ്ത്യാനോസിനെ അനുകരിച്ചുകൊണ്ട് ഇന്നുമുതൽ നീ അവരെ ജ്ഞാനസ്നാനപ്പെടുത്താൻ ശ്രമിച്ചുകൊള്ളുക.
”വിളവു വളരെ, എന്നാൽ വേലക്കാർ ചുരുക്കം,അതിനാൽ കൃഷിയുടെ നാഥനോടു മുന്തിരിത്തോട്ടത്തിലേക്കു വേലക്കാരെ അയച്ചുതരുവാൻ പ്രാർത്ഥിക്കുക.

ജപം

ദൈവമേ,മഹാതീഷ്ണതയുള്ള അത്മായ അപ്പസ്തോലനായ വി.സെബസ്ത്യാനോസിൻ്റെ പ്രസംഗത്താലും സന്മാതൃകളാലും, അനുകരണീയമായ ജീവിതത്താലും അനേകഅജ്ഞാനികളെ നിൻ്റെ തിരുസ്സഭയിലേക്കു ചേർക്കുവാൻ നീ തിരുമനസ്സായല്ലോ. വി.സെബസ്ത്യാനോസിൻ്റെ മഹിമയേറിയ യോഗ്യതകളെ വണങ്ങുന്ന ഞങ്ങൾക്ക് അദ്ദേഹത്തിൻ്റെ പുണ്യദൃഷ്ടാന്തങ്ങളെ അനുകരിപ്പാൻ ദയയോടെ കൃപ നല്കിയരുളേണമെ.
ആമ്മേൻ.

3സ്വർഗ്ഗ,3നന്മ,3ത്രിത്വ.

സുകൃതജപം

അത്മായ അപ്പസ്തോലനായ വി.സെബസ്ത്യാനോസെ,ഞങ്ങളിൽ വേദപ്രചരണാസക്തിയുളവാക്കണമേ.

സൽക്രിയ

നിൻ്റെ കുടിയാനവന്മാരും വേലക്കാരുമായ അക്രൈസ്തവരുടെയും അകത്തോലിക്കരുടെയും മാനസാന്തരത്തിനായി ശ്രമിക്കുക.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles