മൂന്നാം വയസില്‍ തുടങ്ങിയ വിശുദ്ധ ജീവിതം

ബ്ര. ചെറിയാന്‍ സാമുവല്‍
(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ – യൂറോപ്പ് മരിയന്‍ ടൈംസ് വേള്‍ഡ് & മരിയന്‍ ടിവി)

 

1233ല്‍ മാര്‍പാപ്പയുടെ ഭരണത്തിന്റെ കീഴില്‍ ആയിരുന്ന വിറ്റര്‍ബോയില്‍ ജനിച്ച റോസ് ദരിദ്ര കുടുംബത്തിലെ അംഗ മായിരുന്നു. വളരെ ചെറുപ്പത്തിലെ തന്നെ പാവപ്പെട്ടവരെ സഹായിക്കുവാനും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാനും ഇഷ്ടപ്പെട്ടിരുന്നു. വളരെ ചെറിയ പ്രായത്തില്‍ ആയിരുന്ന സമയത്ത് പോലും അവളില്‍ അഭൗമികമായ ചൈതന്യം മറ്റുള്ളവര്‍ കണ്ടു തുടങ്ങിയിരുന്നു. മൂന്ന് വയസു പ്രായം ഉള്ളപ്പോള്‍ തന്റെ ആന്റി യെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ റോസിന് സാധിച്ചു.

എഴു വയസുള്ളപ്പോള്‍ ആണ് തന്റെ ജീവിതം പ്രാര്‍ത്ഥനക്കും മറ്റു പാപപരിഹാരം ചെയ്യുന്നതിനും വേണ്ടി ഉഴിഞ്ഞു വയ്ക്കാന്‍ തീരുമാനം എടുത്തത്. പത്താം വയസില്‍ പരിശുദ്ധ അമ്മ റോസി ന് പ്രത്യക്ഷപ്പെടുകയുണ്ടായി. പരിശുദ്ധ അമ്മയുടെ നിര്‍ദേശ പ്രകാരം ആണ് റോസ് വിശുദ്ധ ഫ്രാന്‍സിസിന്റെ മൂന്നാം സഭയില്‍ ചേരുന്നത്. അത് പ്രകാരം മൂന്നാം സഭയില്‍ ചേര്‍ന്ന റോസ് മാതാവ് നിര്‍ദേശിച്ചത് പോലെ അടുത്തുള്ള നഗരത്തില്‍ ചെന്ന് സുവിശേഷം പ്രസംഗിക്കുകയും ആളുകളോട് ക്രിസ്തുവിനെ കു റിച്ചും കത്തോലിക്കാ സഭയെകുറിച്ചും സംസാരിക്കാന്‍ തുടങ്ങി. കൈയില്‍ ഒരു ക്രൂശിത രൂപവും പിടിച്ചായിരുന്നു റോസിന്റെ പ്രഘോഷണങ്ങള്‍. പതിനഞ്ചാം വയസില്‍ ഒരു മഠം സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അത് നടന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ താമസിച്ചിരുന്ന പ്രദേശം പാപ്പയുടെ ഭരണത്തിനു എതി രായി തിരിഞ്ഞു. ആളുകള്‍ ചേരിതിരിഞ്ഞു പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. റോസും കുടുംബവും പോപ്പിനെ പിന്തുണച്ചു നിന്നു.


പതിനെട്ടാം വയസില്‍ റോസിന് ഹൃദയ സംബന്ധമായ അസുഖം പിടിപെടുകയും മരണപ്പെടുകയും ചെയ്തു. ഒരു വര്‍ഷത്തിനകം ഇന്നസെന്റ് നാലാമന്‍ മാര്‍പാപ്പ റോസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles