കാന്‍സര്‍ സൗഖ്യമാക്കിയ വി. പാദ്രേ പിയോ

വി. പാദ്രേ പിയോ ജീവിച്ചിരിക്കുമ്പോഴേ വിശുദ്ധനായി വണങ്ങപ്പെട്ടിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പഞ്ചക്ഷതങ്ങള്‍ ലോകപ്രസിദ്ധമാണ്. ജീവിതകാലത്തെന്നതു പോലെ മരിച്ച ശേഷവും അദ്ദേഹത്തിന്റെ നാമത്തില്‍ നിരവധി അത്ഭുതങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഈയിടെ ബ്രസീലില്‍ ലാസറോ എന്ന കുഞ്ഞിന്റെ കാന്‍സര്‍ സുഖപ്പെട്ടതാണ് എറ്റവും പുതിയ അത്ഭുതം.

ലാസറോയുടെ ബ്രസീലുകാരിയായ അമ്മ ഗ്രേയ്‌സി സ്മിത്ത് ആണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അവരുടെ സാക്ഷ്യം ബ്രസീലില്‍ പാദ്രേ പിയോയുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2016 ലാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. ഗ്രേയ്‌സി സ്മിത്ത് കുടുംബത്തിന്റെ ഇടവകയില്‍ വച്ച് ഒരു ദിവ്യബലി കഴിഞ്ഞപ്പോള്‍ ദ വേ എന്ന പേരിലുള്ള കത്തോലിക്കാ സംഘടനയിലെ ഒരംഗം പാദ്രേ പിയോയെ കുറിച്ചു പറഞ്ഞു. ഗ്രേയ്‌സി സ്മിത്ത് ഈ വിശുദ്ധനെ കുറിച്ച് അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല. ലാസറോയുടെ പേര് ചോദിച്ച ശേഷം വിശുദ്ധന്റെ മധ്യസ്ഥം അപേക്ഷിച്ച് കുടുംബം മുഴുവന്‍ പ്രാര്‍ത്ഥിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.

വിശുദ്ധന്റെ മധ്യസ്ഥതയില്‍ ആ കുടുംബം മുഴുവനും അത്യധികം തീക്ഷണതയോടെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. 2017 മെയ് മാസത്തില്‍ ലാസറോയുടെ കണ്ണുകളില്‍ കാന്‍സര്‍ ഉള്ളതായി കണ്ടെത്തി. അവന് അന്ന് ഒന്നര വയസ്സേ ഉണ്ടായിരുന്നുള്ളൂ.

കുഞ്ഞ് 9 മാസം നീണ്ടു നിന്ന ശസ്ത്രക്രിയയും ചികിത്സയും നേരിട്ടു. ‘കീമോ തെറാപ്പിയുടെ അവസാന ഘട്ടത്തില്‍ ഞാന്‍ പാേ്രദ പിയോയോട് ഒരു വാഗ്ദാനം ചെയ്തു. ലാസറോ പൂര്‍ണമായി സുഖപ്പെട്ടാല്‍ വി. പാദ്രേ പിയോയുടെ മനോഹരമായ ഒരു രൂപം ഞാന്‍ ദ വേ സംഘടനയുടെ നൊവിഷേറ്റിലേക്ക് സംഭവന ചെയ്യാം എന്ന് ഞാന്‍ നേര്‍ന്നു.’ സ്മിത്ത് പറയുന്നു. സെപ്തംബര്‍ 23 ന് ആ രൂപം സംഭവന ചെയ്തു.

ലാസറോ കാന്‍സറില്‍ നിന്ന് സമ്പൂര്‍ണസൗഖ്യം പ്രാപിച്ചു. ഇപ്പോള്‍ അവന്‍ തെക്കന്‍ ബ്രസീലിലെ പരാനയില്‍ മാതാപിതാക്കള്‍ക്കും രണ്ടു മൂത്ത സഹോദരന്മാര്‍ക്കും ഒപ്പം സുഖമായി ജീവിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles