വി. മോനിക്കയും വി. അഗസ്റ്റിനും ഇന്നത്തെ കുടുംബങ്ങള്‍ കണ്ടുപഠിക്കേണ്ട മാതൃകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

കുടുംബന്ധത്തില്‍ ഭൂമിയില്‍ അമ്മയും മകനുമായിരുന്നു മോനിക്കയും അഗസ്റ്റിനും. ആ ആത്മബന്ധം സ്വര്‍ഗ്ഗീയ സൗഭാഗ്യത്തിലും വിശുദ്ധിയായി തെളിഞ്ഞു നില്ക്കുന്നുവെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ആഗസ്റ്റ് 26-Ɔο തിയതി വത്തിക്കാനില്‍ നടന്ന പതിവുള്ള ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അവസാനഭാഗത്ത് നവദമ്പതിമാരെയും പ്രായമായവരെയും യുവജനങ്ങളെയും രോഗികളെയും അഭിസംബോധനചെയ്തുകൊണ്ടാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ആഗസ്റ്റ് 27, 28 വ്യാഴം വെള്ളി ദിവസങ്ങളില്‍ യഥാക്രമം അനുസ്മരിക്കുന്ന വിശുദ്ധ മോനിക്കയുടെയും വിശുദ്ധ അഗസ്റ്റിന്‍റെയും തിരുനാള്‍ അനുസ്മരിപ്പിച്ചുകൊണ്ടാണ്, മാധ്യമശ്രൃംഖലകളിലൂടെ നയിച്ച പൊതുകടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തില്‍ തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോട് പാപ്പാ പ്രത്യേകമായി ഇങ്ങനെ ആഹ്വാനംചെയ്തത്.

ക്രിസ്താബ്ദം നാലാം നൂറ്റാണ്ടില്‍ ജീവിച്ച വിശുദ്ധ മോനിക്കയുടെ കുടുംബം വളര്‍ന്നത് ആഫ്രിക്കയിലെ തഗാസ്തെയിലായിരുന്നു.. മാനസാന്തരത്തിന്‍റെ വഴിയില്‍ ഈ അമ്മ നിലയ്ക്കാത്ത പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും ജീവിതശൈലി തിരഞ്ഞെടുത്തു. മോനിക്കയുടെ മൂന്നു മക്കളില്‍ അഗസ്റ്റിന്‍ അതീവ ബുദ്ധിശാലിയായിരുന്നു. അസ്വസ്ഥമായ തന്‍റെ യുവത്വത്തില്‍ ലൗകിക വഴിയെ സഞ്ചരിച്ച അഗസ്റ്റിന്‍റെ മനസാന്തരത്തിനായി അമ്മ, മോനിക്ക ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുകയും പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ അനുഷ്ഠിക്കുകയും ചെയ്തു.

387-ല്‍ അഗസ്റ്റിന്‍ ഇറ്റലിയിലെ മിലാനില്‍വച്ച്, സ്ഥലത്തെ മെത്രാനായിരുന്ന വിശുദ്ധ അബ്രോസിന്‍റെ സന്നിധില്‍ നന്മയുടെ മാര്‍ഗ്ഗം തിരിച്ചറിഞ്ഞു. ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. ജന്മനാട്ടിലെത്തി ജീവിതത്തെ ക്രമപ്പെടുത്തി ജീവിച്ച അഗസ്റ്റിന്‍, ഹിപ്പോയിലെ മെത്രാനായി നിയമിതനായി. തന്‍റെ താത്വിക ജ്ഞാനവും ബുദ്ധികൂര്‍മ്മതയും വിശ്വാസ വളര്‍ച്ചയ്ക്കായി ക്രിസ്ത്വാനുകരണമാക്കി അദ്ദേഹം രൂപപ്പെടുത്തി. 34 വര്‍ഷക്കാലം അജപാലന ശുശ്രൂഷയില്‍ വിശുദ്ധിയോടെ ജീവിച്ചു. അഗസ്റ്റിന്‍റെ ദാര്‍ശനിക പ്രഭാഷണങ്ങളും രചനകളും ഇന്നും ക്രിസ്തീയ വിശ്വാസത്തെ ആഴപ്പെടുത്തുന്നതും, ദൈവശാസ്ത്രപരമായ ചിന്താധാരയില്‍ ഉയരുന്ന അബദ്ധ സിദ്ധാന്തങ്ങളെ തിരുത്തുന്നവയുമാണ്. അമ്മ മോനിക്ക മരണംവരെ കാഴ്ചവച്ച പ്രാര്‍ത്ഥനയാലാണ് താന്‍ സുവിശേഷവെളിച്ചം കണ്ടെതെന്നു വിശ്വസിച്ച അഗസ്റ്റിന്‍ അമ്മയെപ്പോലെ വിശുദ്ധിയുടെ മകുടമണിഞ്ഞു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles