ഉത്തര്‍പ്രേദേശിലെ ദേവാലയങ്ങളുടെ ദേവാലയം

ദേവാലയങ്ങളുടെ ദേവാലയം എന്നാണ് ഉത്തര്‍പ്രദേശിലെ പരി. കന്യകാ മറിയത്തിന്റെ ബസിലിക്ക അറിയപ്പെടുന്നത്. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ ദേവാലയമാണ് ഇത്. മീററ്റ് പട്ടണത്തോട് ഏകദേശം 19 കിലോമീറ്റര്‍ മാറി സാര്‍ത്തന എന്ന സ്ഥലത്താണ് ഈ ബസിലിക്ക സ്ഥിതി ചെയ്യുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ സാര്‍ത്തന ഭരിച്ചിരുന്ന കത്തോലിക്കാ ഭരണാധികാരിയായിരുന്നു ബെഗും സെര്‍മു. ദേവദാസി നര്‍ത്തകിയായിരുന്ന സെര്‍മു യൂറോപ്യന്‍ പട്ടാളക്കാരനായ വാള്‍ട്ടര്‍ സോംബ്രെയെ വിവാഹം കഴിക്കുകയും ജോവാന നോബിലിസ് എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. 1778ല്‍ തന്റെ ഭര്‍ത്താവിന്റെ മരച്ചപ്പോള്‍ ജൊവാന ഒരു തീരുമാനമെടുത്തു – മാതാവിന്റെ പുകഴ്ചയ്ക്കായി ഒരു പള്ളി പണിയണം.

നിര്‍മ്മാണത്തിന് അന്ന് ചെലവായ തുക ഏകദേശം നാല് ലക്ഷം രൂപയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പ്രഗല്ഭരായ ജോലിക്കാരെ അതിനു വേണ്ടി അവര്‍ കൊണ്ടുവന്നു. ബസിലിക്കയുടെ വാസ്തുവിദ്യ കൈകാര്യം ചെയ്തിരിക്കുന്നത് ഇറ്റലിക്കാരനായിരുന്ന അന്റോണിയോ റഗേലിനിയാണ്. റഗേലിനി പതിനൊന്ന് വര്‍ഷങ്ങള്‍ എടുത്താണ് പണി പൂര്‍ത്തീകരിച്ചത്. റോമിലെ സെന്റ്. പീറ്റേഴ്‌സ് ബസലിക്കയുമായി ചില സാദൃശ്യങ്ങള്‍ വാസ്തുശില്പങ്ങള്‍ക്ക് തോന്നുമെങ്കിലും ഇന്ത്യന്‍ മാതൃകയിലാണ് ബസിലിക്കയുടെ പൂര്‍ണരൂപം നിലകൊള്ളുന്നത്.

പണികള്‍ പൂര്‍ത്തിയായതിനു ശേഷം പ്രേത്യക അധികാരവും പദവിയും മറിയത്തിന്റെ ദേവാലയത്തിനു നല്‍കണമെന്ന് സെര്‍മു മാര്‍പാപ്പയോട് ആവശ്യപ്പെട്ടു. അങ്ങനെ 1834ല്‍ ദേവാലയത്തെ, അപ്പസ്‌തോലിക്ക് വികാരിയേറ്റ് ആയി ഗ്രിഗറി പതിനാറാം മാര്‍പാപ്പ പ്രഖ്യാപിക്കുകയും അതിന്റെ ചുതമല ബിഷപ്പ് ജൂലിയസ് സീസര്‍ സ്‌കോട്ടിയെ ഭരമേല്‍പിക്കുകയും ചെയ്തു.

ചരിത്രപരമായി അറിയപ്പെടുന്നതും മനോഹരങ്ങളുമായ ദേവാലയങ്ങള്‍ക്കു നല്‍കുന്ന പദവിയാണ് മൈനര്‍ ബസിലിക്ക എന്നത്. 1961 ഡിസംബര്‍ പതിമൂന്നാം തീയതി, ജോണ്‍ ഇരുപത്തിമൂന്നാം മാര്‍പാപ്പ സര്‍ത്തനയിലെ പരി. കന്യകാമറിയത്തിന്റെ ദേവാലയത്തെ മൈനര്‍ ബസിലിക്കയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ പത്തൊമ്പത് ബസിലിക്കകളില്‍, ഉത്തരേന്ത്യയില്‍ സ്ഥിതി ചെയ്യുന്ന ഒരേയൊരു ബസിലിക്ക കൂടിയാണിത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles