മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ 30-ാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ 30-ാം ദിവസം ~

പ്രിയ മക്കളെ, എന്റെ മക്കളെ, എന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠ ചെയ്യാനുള്ള ആഹ്വാനസന്ദേശം പ്രചരിപ്പിക്കാന്‍ വേണ്ട അവസരങ്ങളും സൗകര്യങ്ങളും കാണുക. ഒരവസരങ്ങളും പാഴാക്കരുത്. ധാരാളം വ്യക്തികള്‍ ഈ വിളി സ്വീകരിക്കാനും വളരുവാനും വേണ്ടി കാത്തിരിക്കുന്നുണ്ട്. വ്യക്തിപരമായും ലോകം മുഴുവനും നവീകരണത്തിനും രൂപാന്തരീകരണത്തിനും വേണ്ടി കൃപ ചൊരിയുന്ന സമയമാണ്. പരിശുദ്ധിയിലേക്കുള്ള വിളിയാണിത്. സഭയില്‍ ആന്തരീകമായും ബാഹ്യമായും എന്റെ വിജയം അനുഭവപ്പെടും. എന്റെ പുത്രന്റെ രക്ഷാകരസന്ദേശ സത്യങ്ങളുടെ പുനഃസ്ഥാപനത്തിനു സമയമായി. ഭൂമിയുടെ എല്ലാ മുക്കിലും മൂലയിലും യേശുവിന്റെ നീതിയുടെയും കൃപയുടെയും പ്രതിഫലനം ഉണ്ടാകും.

ഈ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും പ്രകാശിപ്പിക്കുകയും ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക. അതിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടി ഞാന്‍ കൊടുക്കുന്ന പ്രാധാന്യത്തെക്കുറിച്ചും തിടുക്കത്തെക്കുറിച്ചും ബോധ്യപ്പെടുത്തുക. ഇതെല്ലാം എങ്ങനെ സംഭവിക്കുമെന്ന് ശങ്കിച്ചു നില്‍ക്കാതെ ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച് അതിന് പ്രത്യുത്തരം നല്‍കിയാല്‍ മതി. സ്വര്‍ഗ്ഗത്തില്‍ നുന്നും ശക്തിയിറങ്ങുമ്പോള്‍ ഭൂമി മുഴുവന്‍ പ്രകമ്പനം കൊള്ളുമെന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. അധികം താമസിയാതെ ആകാശത്തിലും തെരുവീഥികളിലും ഏറ്റുമുട്ടലിന്റെ പ്രതിധ്വനികള്‍ കാണാന്‍ സാധിക്കും. ഒരു ഹൃദയവും ഒറ്റപ്പെട്ടു നില്‍ക്കുകയില്ല. ഒന്നുകില്‍ എന്റെ വിമലഹൃദയത്തിലായിരിക്കും, അല്ലെങ്കില്‍ സാത്താന്റെ പിടിയിലായിരിക്കും. ഇതാ രണ്ട് സത്യങ്ങള്‍ നമ്മുടെ മുമ്പില്‍ വച്ചിരിക്കുന്നു. ആത്മാവ് കൃപയാല്‍ സംരക്ഷിക്കപ്പെടുന്ന അവസ്ഥ അല്ലെങ്കില്‍ ദുഷ്ടാരൂപിയാല്‍ സംവഹിക്കപ്പെടുന്ന അവസ്ഥ. ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കേണ്ടിവരും. എന്റെ ഹൃദയത്തെ ശ്രവിക്കുന്നവര്‍ ഇത് ഗൗരവപൂര്‍വ്വം ധ്യാനിക്കുക.

നേര്‍വഴി നയിക്കല്‍: ദൈവം തന്റെ അമ്മ കൂടുതല്‍ അറിയപ്പെടാനും സ്‌നേഹിക്കപ്പെടാനും ആഗ്രഹിക്കുന്നു. മറിയത്തില്‍ എല്ലാ മക്കളും അമ്മയുടെ മഹത്വം അറിയുകയും മറിയത്തിന്റെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. അവര്‍ അമ്മയുടെ മാതൃ ആലിംഗനവും നന്മയും അനുഭവിക്കും. എല്ലാ കാര്യങ്ങള്‍ക്കും അവര്‍ അമ്മയില്‍ ശരണം വെയ്ക്കും. അമ്മയുടെ പോരാളികള്‍ ഈ ആധുനിക കാലത്തെ അപ്പസ്‌തോലന്മാരായി മാറും. എന്റെ സുനിശ്ചിത വിജയത്തിന്റെ ശുശ്രൂഷകരായിരിക്കും അവര്‍. ദൈവിക സ്‌നേഹവം പരത്തിക്കൊണ്ട് നടക്കുന്ന തീപ്പന്തങ്ങളായിരിക്കും. പരിശുദ്ധ മറഇയം പ്രതിഷ്ഠിക്കപ്പെട്ട ആത്മാക്കളില്‍ നിന്നുയരുന്ന തീജ്വാലകൊണ്ട് ശത്രുവിന്റെ ഹൃദയത്തെ പിളര്‍ക്കും. അവരുടെ ഹൃദയങ്ങള്‍ ഒന്നിലും അസ്വസ്ഥപ്പെടാതെ എല്ലാറ്റില്‍നിന്നും അകന്നു നിന്നു സത്യത്തിന്റെ പ്രകാശവും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ മഹത്വവും പരത്തിക്കൊണ്ടിരിക്കും. സുനിശ്ചിത വിജയത്തിന്റെ ശക്തമായ സൈന്യത്തിന്റെ പടയാളികളാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശം: അവസാന നാളുകളിലെ സത്യഅപ്പസ്‌തോലന്മാരായി നാം മാറും. ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹൃദയങ്ങള്‍ക്ക് പ്രതിഷ്ഠയുടെ അത്ഭുത സിദ്ധികള്‍ വെളിപ്പെടുത്തും. ഒരുവിധ ആകുലതകളോ പണമോ വസ്തുക്കളോ ഇല്ലാതവരായിരിക്കും, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഈ ഗണം തിരഞ്ഞെടുക്കപ്പെട്ട പുരോഹിതന്മാരുടെ മദ്ധ്യേ ആയിരിക്കും. അവര്‍ക്ക് പരിശുദ്ധിയുടെ ചിറകുകളും ആത്മാക്കളുടെ രക്ഷയ്ക്കായുള്ള തീജ്ജ്വാലകളും ഉണ്ടായിരിക്കും. അവര്‍ എവിടെ പോയാലും പരിശുദ്ധാത്മാവ് അവരുടെ കൂടെ ഉണ്ടായിരിക്കും. പരിശുദ്ധ കന്യകയുടെ മൃദുലമായ സ്വരത്തില്‍ ദൈവസ്‌നേഹത്തിന്റെയും കരുണയുടെയും വാക്കുകളല്ലാതെ മറ്റൊന്നും അവര്‍ പ്രസംഗിക്കുകയില്ല.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, ഈ പോരാട്ടത്തില്‍ എന്നെ നേര്‍വഴി നയിക്കണമെ. അങ്ങയുടെ വിജയത്തിന്റെ സത്യ അപ്പസ്‌തോലനാക്കണമെ. അങ്ങയുടെ തിരുക്കുമാരന്റെ ശുശ്രൂഷയുടെ പോരാളിയായി പ്രത്യേകമാംവിധം എന്റെ ഹൃദയത്തെ ഒരുക്കണമെ. അങ്ങേയ്ക്കുവേണ്ടി ഒരു ആത്മാവിനെയെങ്കിലും നേടി പിതാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുവാന്‍ എന്നെ അയയ്ക്കണമെ. തിരഞ്ഞെടുക്കപ്പെട്ട അങ്ങയുടെ മറ്റ് മക്കളോടൊപ്പം എന്റെ ഹൃദയത്തെയും ഒന്നിപ്പിക്കണമെ. എന്റെ അമ്മെ നിന്റെ സുനിശ്ചിത വിജയത്തിന് ഉറച്ച ബോധ്യത്തോടെ, ശക്തമായി നിലകൊള്ളുവാന്‍ എന്നെ സഹായിക്കണമെ.

‘അപ്പോള്‍ അവനെ ശ്ക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു’ ലൂക്ക 22:43

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles