ഭയം ഭരിക്കുമ്പോള്‍ ഭഗ്നാശരാവരുത്…

രണ്ടു തവണ സിംഹങ്ങളുടെ മുമ്പിൽ എറിയപ്പെട്ടവനാണ് ദാനിയേൽ.
ദിവസേന രണ്ടു മനുഷ്യ ശരീരങ്ങളും രണ്ട് ആടുകളെയും ഭക്ഷിച്ചിരുന്ന ഏഴു സിംഹങ്ങൾക്കിടയിലേക്ക് എറിയപ്പെടുമ്പോൾ …
തന്നെ കടിച്ചുകീറാൻ വരുന്ന സിംഹങ്ങളെ ദാനിയേൽ നോക്കിയില്ല.
അവയെ നിയന്ത്രിക്കാൻ കഴിവുള്ള രാജ പ്രഭുക്കന്മാരെയും നോക്കിയില്ല .

താൻ ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ദൈവത്തിൽ ദൃഷ്ടികളുറപ്പിച്ചതിനാൽ മറ്റൊന്നും അവന് കാണേണ്ടി വന്നില്ല.

അതിനുമപ്പുറം ദൈവം ദാനിയേലിനെയും നോക്കി.ആ നോട്ടത്തിൻ്റെ ശക്തി സിംഹങ്ങളുടെ വായ്പൂട്ടി.

ജീവിത പ്രതിസന്ധികളിൽ…
അരക്ഷിതത്വത്തിൻ്റെ നടുക്കടലിൽ…
ചുറ്റുമുള്ള ലോകത്തിലാശ്രയം വയ്ക്കാതെ
നിൻ്റെ സൃഷ്ടാവിലേയ്ക്കു ദൃഷ്ടികളുയർത്തുക.

“അവിടുത്തെ നോക്കിയവർ പ്രകാശിതരായി.
അവർ ലജ്ജിതരാവുകയില്ല”
( സങ്കീർത്തനങ്ങൾ 34: 5 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles