ബാംഗ്ലൂരിലെ സെന്റ്. മേരീസ് ബസിലിക്ക

കര്‍ണാടകയിലെ ഏക ബസിലിക്കയും, ഏറ്റവും പഴക്കം ചെന്നതുമാണ് ബാംഗ്‌ളൂര്‍ അതിരൂപതയുടെ കീഴിലുള്ള സെന്റ്. മേരീസ് ബസലിക്ക പള്ളി. പതിനേഴാം നൂറ്റാണ്ടില്‍ ദേശാടകരായ തമിഴ് ക്രൈസ്തവരാണ് പള്ളിപണിയാന്‍ ആരംഭമിട്ടതെന്ന് പറയപ്പെടുന്നു.

നെല്‍കൃഷിയില്‍ അഭിവൃദ്ധി നേടിയിരുന്ന ഒരു സാധാരണ ഗ്രാമമായിരുന്നു ബാംഗ്ലൂര്‍ അന്ന്. ‘കാണിക്ക മാതാവിന്റെ ചാപ്പല്‍’ എന്നായിരുന്നു നിവാസികള്‍ പള്ളിയെ വിശേഷിപ്പിച്ചിരുന്നത്.

1832 ലെ വര്‍ഗീയലഹളയില്‍ പള്ളി തകര്‍ക്കപ്പെട്ടു. സംരക്ഷകരായി മാസങ്ങളോളം പട്ടാളക്കാര്‍ പള്ളിപരിസരത്ത് കഴിഞ്ഞുകൂടി. അതിനുശേഷം എല്‍. ഇ. ക്ലെയ്‌നറുടെ നേതൃത്വത്തില്‍ ഇന്നത്തെ മാതൃകയിലുള്ള പള്ളി രൂപ കല്‍പന ചെയ്യുകയും, പുനഃസ്ഥാപിക്കുകയും ചെയ്തു.

1882 സെപ്റ്റബര്‍ 8ന് മെത്രാനായിരുന്ന ജീന്‍ യ്‌വീസ് മാരി സെന്റ്. മേരീസ് ദേവാലയത്തിന് പവിത്ര സ്ഥാനം നല്‍കി ആദരിച്ചു. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം, രൂപതയായി മാറികഴിഞ്ഞിരുന്ന ദേവാലയത്തെ, 1973 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പ മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി.

ഗോഥിക് മാതൃകയിലാണ് ദേവാലയത്തിന്റെ വാസ്തു വിദ്യ പണിയപ്പെട്ടിരിക്കുന്നത്. ആഡംബര അലങ്കാരങ്ങള്‍, കമാനങ്ങള്‍, ചില്ലു ജാലകങ്ങള്‍ എന്നിവ ദേവാലയത്തെ മനോഹരമാക്കുന്നതിനോടൊപ്പം ശ്രദ്ധ നേടികൊടുക്കുക യും ചെയ്യുന്നു. ശിവജിനഗര്‍ എന്നാണ് ഇപ്പോള്‍ ദേവാലയമുള്‍പ്പെട്ട പ്രദേശം അറിയപ്പെടുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles