ഇന്നത്തെ വിശുദ്ധന്‍: വി. ലൂക്ക

October 18 – വി. ലൂക്ക

സുവിശേഷകന്മാരിലൊരാളായ വി. ലൂക്കാ അന്ത്യോക്യായില്‍ വിജാതീയ മാതാപിതാക്കളില്‍ നിന്നു ജനിച്ചു. അദ്ദേഹം ആ നാട്ടിലെ പ്രശസ്തനായ ഒരു വൈദ്യനും ചിത്രകാരനുമായിരുന്നു. ഉന്നതവിദ്യാഭ്യാസം നേടിയിരുന്ന ലൂക്കായെ പൗലോസ് ശ്ലീഹായാണ് മാനസാന്തരെപ്പടുത്തിയത്. പിന്നീട് ശ്ലീഹായുടെ ശിഷ്യനും സഹപ്രവര്‍ത്തകനുമായിരുന്നു ലൂക്കാ.

ലൂക്കാ ഈശോയുടെ ജീവിതത്തിന് ഒരു ദൃക്സാക്ഷിയായിരുന്നില്ലെങ്കിലും ശ്ലീഹന്മാരില്‍ നിന്നും ഈശോയുടെ ജീവിതം വ്യക്തമായി മനസ്സിലാക്കിയിരുന്നു. ഇതുകൂടാതെ വേണ്ടത്ര ഗവേഷണങ്ങള്‍ക്കു ശേഷമാണ് ലൂക്കാ തന്റെ സുവിശേഷം എഴുതാന്‍ ആരംഭിച്ചത്. എ.ഡി. 60-ാം ആണ്ടില്‍ അക്കായില്‍ വച്ചാണ് അദ്ദേഹം സുവിശേഷം എഴുതാന്‍ ആരംഭിച്ചത്. അതിനുശേഷം നടപടി പുസ്തകവും ലൂക്കാ രചിച്ചു. ഈ രണ്ടു പുസ്തകങ്ങളും തെയോഫിലസ്സിനെ സംബോധന ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. അദ്ദേഹം ഒരു ചരിത്രപുരുഷനോ, ഒരു തൂലികാനാമമോ ആണെന്നാണ് വിശ്വസിക്കുന്നത്. പരിശുദ്ധ മറിയത്തിന്റെ ചിത്രം ആദ്യമായി വരച്ചത് ലൂക്കായാണെന്നാണ് പറയപ്പെടുന്നത്.

പൗലോസ് ശ്ലീഹായാല്‍ മാനസാന്തരപ്പെട്ട ലൂക്കാ, ശ്ലീഹായോടൊപ്പം പ്രേഷിതയാത്രകളില്‍ പങ്കെടുത്തിരുന്നു. ഇവരുടെ ബന്ധം ശ്ലീഹായുടെ മരണം വരെ നിലനിന്നിരുന്നു. സേസരെയായില്‍ വച്ചു കാരാഗൃഹത്തില്‍ അടയ്ക്കപ്പട്ടപ്പോഴും റോമാ യാത്രയിലും ശ്ലീഹായോടൊപ്പം ലൂക്കായുമുണ്ടായിരുന്നു. വി. ലൂക്കായെ “എന്റെ പ്രിയപ്പെട്ട വൈദ്യന്‍” എന്നാണ് കൊളോസോസിലെ സഭയ്ക്കുള്ള ലേഖനത്തില്‍ ശ്ലീഹാ സംബോധന ചെയ്തിരിക്കുന്നത്.

പൗലോസ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം ലൂക്കാ സുവിശേഷപ്രചരണത്തിനായി അക്കായിലേയ്ക്കു പോയി. അവിടെ വച്ച് അദ്ദേഹം മരണമടഞ്ഞു എന്നു വിശ്വസിക്കുന്നു.

വി. ലൂക്ക, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles