ടാൻസാനിയായിലെ ആദ്യ പ്രസിഡൻ്റ് വിശുദ്ധരുടെ നിരയിലേക്ക്‌

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കു തീരത്തുള്ള രാജ്യമാണ് യുണൈറ്റഡ് റിപബ്ലിക് ഓഫ് ടാൻസാനിയ ഔദ്യോഗിക പേരിൽ അറിയപ്പെടുന്ന ടാൻസാനിയ. ടാങ്കായിനിക (Tanganyika), സാൻസിബാർ(Zanzibar) എന്നീ പ്രദേശങ്ങൾ ചേർന്ന് 1964 ലാണ് ടാൻസാനിയ എന്ന പേരിൽ ഒരു സ്വതന്ത്ര റിപ്പബ്ലിക് രൂപം കൊള്ളുന്നത്. ടാൻസാനിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റായിരുന്നു ജൂലിയസ് കംബരാഗെ നെയ്റേര (1922 – 1999 ) വിശുദ്ധ പദവിയിലേക്കുള്ള പ്രയാണത്തിലാണ്. 1961-ൽ ബ്രിട്ടീഷുകാരുടെ കൈകളിൽ നിന്നും സ്വാതന്ത്ര്യം നേടി ടാങ്കായിനികയുടെ രൂപീകരണം മുതൽ 1964-ലെ ടാൻസാനിയയുടെ പിറവി സമയത്തും 1985-ൽ വിരമിക്കുംവരെ ജൂലിയസ് നെയ്റേര ആയിരുന്നു രാഷ്ട്രത്തലവൻ.

ദൈവദാസ പദവിയിലേക്കു ഉയർത്തപ്പെട്ട ജൂലിയസ് നെയ്റേര രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പ് പ്രവേശിക്കുന്നതിന് മുൻപ് അധ്യാപകനായിരുന്നു. തങ്കനീക്ക ആഫ്രിക്കൻ നാഷണൽ യൂണിയൻ സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയ ജൂലിയസ് നെയ്റേര ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.
സനാക്കി ഗോത്ര തലവൻ്റെ മകനായി ജനിച്ച ജൂലിയസ് ഉഗാണ്ടയിലും സ്കോട്ടണ്ടിലുമായി പoനം നടത്തിയ ശേഷമാണ് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായുള്ള സ്വാതന്ത്ര്യ സമരം നടത്തിയത്. 1961 ൽ ബ്രിട്ടീഷ് കാരിൽ നിന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് കോളോണിയൽ ഗവൺമെൻ്റിൽ പങ്കാളി ആയിരുന്നു. പിന്നീട് ജൂലിയസ് ടാൻസാനിയയുടെ പ്രധാനമന്ത്രിയും പ്രസിഡൻ്റുമായി.

ഇരുപതാം വയസ്സിൽ കത്തോലിക്കാ സഭയിൽ അംഗമായ ജൂലിയസ് വിവാഹിതനും ഏഴു കുട്ടികളുടെ പിതാവുമായിരുന്നു. അനുദിന ദിവ്യകാരുണ്യ സ്വീകരണമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വിജയരഹസ്യം .നിരവധി കവിതകൾ രചിച്ച ജൂലിയസ് ഷെയ്ക്ക്സ്പിയറിൻ്റെ കൃതികൾ സ്വാഹിലി ഭാഷയിലേക്കു വിവർത്തനം ചെയ്തു.

കോളോണിയനന്തര ടാൻസാനിയായിൽ ഒരു സോഷ്യലിസ്റ്റ് സമൂഹം തീർക്കാൻ മുൻപന്തിയിൽ നിന്ന വ്യക്തിയായിരുന്നു ജൂലിയസ്‌. മാർക്സിൻ്റെ സോഷ്യലിസമായിരുന്നില്ല ജൂലിയസ് വിഭാവനം ചെയ്ത സോഷ്യലിസം. അതു ആഫ്രിക്കൻ സമൂഹ ജീവിതത്തിലടിസ്ഥാനമായിരുന്നു.

സ്വാതന്ത്ര്യത്തിനായുള്ള നിരവധി കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളെ ജൂലിയസ് പിന്തുണച്ചിരുന്നു, എന്നാൽ അദ്ദേഹത്തിന്റെ ഏകകക്ഷി ഭരണകൂടം അഴിമതിയിൽ പെട്ടുപോയതിനെത്തുടർന്ന് അദ്ദേഹം ഔദ്യോഗിക സ്ഥാനം ഉപേക്ഷിച്ച് ഒരു ബഹു-പാർട്ടി സർക്കാർ രൂപീകരിക്കുന്നതിന് മുൻകൈയെടുത്തു. തിരക്കുപിടിച്ച രാഷ്ടീയ ജീവിതത്തിൽ നിന്നു വിരമിച്ച ജൂലിയസ് അനുദിനം വിശുദ്ധ കുർബാനയിൽ സംബന്ധിച്ചു കൊണ്ടു ഒരു ചെറു ഗ്രാമത്തിലാണ് ശിഷ്ടകാലം ജിവിച്ചത്. സ്വന്തം പാർട്ടി അഴിമതി ഭരണം നടത്തുന്നതറിഞ്ഞ് രാഷ്ട്രീയം ഉപക്ഷിച്ച ഈ മഹാനായ മനുഷ്യനു ടാൻസാനിയയിലെ ജനങ്ങളുടെ സമഗ്ര പുരോഗതി മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം.

പാർട്ടികളുടെയും സമ്മർദ്ദ ഗ്രൂപ്പുകളുടെയും പ്രലോഭനങ്ങൾക്കു വഴങ്ങാതെ സത്യത്തിനും നീതിക്കും ധാർമ്മികതയ്ക്കും വേണ്ടി നില കൊണ്ടാൽ രാഷ്ടീയവും വിശുദ്ധനാകാനുള്ള / വിശുദ്ധയാകാനുള്ള വഴിയാണന്നു ജൂലിയസ് നെയ്റേരയുടെ ജീവിതം പഠിപ്പിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles