മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ ഇരുപത്തിരണ്ടാം ദിവസം

മാതാവിന്റെ വിമലഹൃദയപ്രതിഷ്ഠ
~ ഇരുപത്തിരണ്ടാം ദിവസം ~

പ്രിയ മക്കളെ, ഇപ്പോള്‍ മുമ്പത്തേക്കാളധികമായി ശ്രവിക്കാനും മനസ്സിലാക്കാനും തുടങ്ങുക. ഫാത്തിമായില്‍ തുടങ്ങിവച്ചത് പൂര്‍ത്തീകരിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. മുമ്പൊരിക്കലും ഇല്ലാത്തവിധം സ്വര്‍ഗ്ഗീയ ശക്തി ഭൂമിയിലേക്കു ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഉന്നതത്തില്‍ നിന്നു ചൊരിഞ്ഞുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങള്‍ ഓരോ ആത്മാവിനും പരമാവധി ലഭിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. എന്റെ വിജയം ഇരുഹൃദയങ്ങളുടെ മൗതിക സംലയനമാണ്. ഇത് കാണുവാനോ കേള്‍ക്കുവാനോ സാധിക്കുകയില്ല. അത് അത്മാവിന്റെ ആഴങ്ങളില്‍ സൃഷ്ടിക്കപ്പോടുന്നതുവഴി അനുഭവിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. മുമ്പത്തേക്കാളധികമായി നിന്റെ ഹൃദയം എനിക്കാവശ്യമാണ്. ഹൃദയം തുറന്നു കാത്തിരിക്കുന്ന മക്കള്‍ക്കായി നീ ഒരു കൃപയുടെ നീര്‍ച്ചാലായി മാറണം.

കൃപയുടെ തിരമാല വന്നു ആത്മാവിനെ പൂര്‍ണമായി ആവൃതമാക്കും. ഒരുവന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാലേ എല്ലാ അശുദ്ധിയും കഴുകപ്പെടുകയുള്ളു. ആത്മാവിനു അഭിവൃദ്ധി പ്രാപിക്കാനും പുണ്യങ്ങളില്‍ വളരാനും ഹൃദയത്തില്‍ ആഴങ്ങളില്‍ നിന്നും ‘അതെ’/Yes എന്ന ഒരു വാക്ക് ഉച്ചരിച്ചാല്‍ മതി. എന്റെ വിമലഹൃദയപ്രതിഷ്ഠ എന്ന പിതാവായ ദൈവത്തിന്റെ ഇഷ്ടത്തിലേക്ക് ഓരോ ആത്മാവിനെയും ഞാന്‍ ക്ഷണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ആ ആത്മാവ് എന്നിലേക്ക് തുറക്കപ്പെടുന്നതിനേക്കാള്‍ അധികമായി ദൈവത്തിലേക്ക് തുറക്കപ്പെടും എന്നുള്ളതാണ് പരമപ്രധാനം. ദൈവത്തിന്റെ ഈ ശക്തമായ അഭ്യര്‍ത്ഥന ഒരാത്മാവുപോലും തിരസ്‌കരിക്കാനിടയാകാതിരിക്കട്ടെ. ഭൂമിയിലെ ജനക്കൂട്ടങ്ങള്‍ ഗാഢമായ ഈ പരിശുദ്ധ ഐക്യത്തിലേക്ക് കടന്നുവരണമെന്നാണ് പിതാവായ ദൈവത്തിന്റെ അതിയായ ആഗ്രഹം. ജനലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ ജാതിമതഭേദമന്യേ ആഗോളതലത്തില്‍ എന്റെ വിമല ഹൃദയ പ്രതിഷ്ഠ നടത്തി എന്റെ മാതൃ ആലിംഗനം അനുഭവിക്കട്ടെ.

നേര്‍വഴി നയിക്കല്‍: ഹൃദയങ്ങളുടെ മൗതിക സംലയനമാണ് വിമലഹൃദയ പ്രതിഷ്ഠ. ഈ ഐക്യം മാനസാന്തരപ്പെടുത്തുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. പ്രതിഷ്ഠയില്‍ കൃപയുടെ തീവ്രമായ ഒഴുക്കാണ് ആത്മാവിലേക്ക് പ്രവഹിക്കുന്നത്. അതുകൊണ്ട് ആത്മാവിനു മാറ്റം വരാതിരിക്കാന്‍ സാദ്ധ്യതയില്ല. പുണ്യങ്ങളുടെ ഒരു തിരമാലതന്നെ ആത്മാവിലേക്ക് അടിച്ചുകയറി അതിനെ പൊതിഞ്ഞു. അമ്മയുടെ ലോലമായ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ദൈവത്തെ പ്രസാദിപ്പിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹം അതില്‍ ജനിക്കുന്നു. ഈ പരിശുദ്ധ സംലയനത്തില്‍ യേശുവിന്റെ അമ്മയുടെ ഹൃദയത്തിലൂടെ ദൈവശുശ്രൂഷക്കായി നാം മാറ്റിവെക്കപ്പെടുന്നു. യേശുവിന്റെ ഭരണം പരിശുദ്ധ മറിയത്തിന്റെ വിജയത്തോടുകൂടിയാണ് സംജാതമാകുന്നതെന്ന് നമുക്കറിയാമല്ലോ. അവരുടെ ഇരുഹൃദയങ്ങളുടെ ഐക്യത്തിനാണല്ലോ നമ്മള്‍ പരിശ്രമിക്കുന്നത്. നമ്മുടെ ഹൃദയം മറിയത്തിന്റെ ഹൃദയവുമായി ഗാഢമായി ഐക്യപ്പെടുമ്പോള്‍ ഇരുഹൃദയങ്ങളുടെ ഐക്യത്തിലേക്ക് നാം സംവഹിക്കപ്പെടുന്നു. ദൈവികസ്വഭാവത്തിന്റെ ഐക്യം ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നു. നമ്മള്‍ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയവുമായി ഐക്യപ്പെട്ടിരിക്കുമ്പോള്‍, മറിയത്തിനു സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ആത്മാക്കളുമായി നാം ഐക്യത്തിലാകുന്നു. മറിയത്തിന്റെ മാതൃഹൃദയത്തിലൂടെ സാര്‍വത്രിക ഐക്യത്തിനു നാം ഭാഗഭാക്കുകളാകുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശം: അത്യധിക ഗൗരവത്തോടെ വേണം നാം പ്രതിജ്ഞയില്‍ വ്യാപരിക്കാന്‍. ഈ സമൃദ്ധമായ കൃപകള്‍ നന്ദിയോടെയും കൃതജ്ഞതാപൂര്‍ണ്ണമായ ഹൃദയത്തോടെയും നാം സ്വീകരിക്കണം. നമ്മള്‍ ഓരോ ദിവസവും അന്നന്നത്തെ എല്ലാ പ്രവൃത്തികള്‍ക്കും മറിയത്തിന്റെ സഹായം തേടിക്കൊണ്ട് പ്രതിഷ്ഠ നവീകരിക്കണം. മറിയത്തിന്റെ വിജയത്തിനായി കാത്തിരിക്കുന്ന എല്ലാ ആത്മാക്കളോടും മറിയത്തിനോടുള്ള ഭക്തിയെയും പ്രതിഷ്ഠയെയും കുറിച്ച് അറിയിക്കാന്‍ ഓരോ ദിവസവും നാം ശ്രദ്ധിക്കണം. ആഗോളതലത്തിലുള്ള മറിയത്തിന്റെ വിളിക്കുള്ള പ്രത്യുത്തരം നല്‍കാന്‍ നാം വിൡക്കപ്പെട്ടവരാണ്. എല്ലാ ഹൃദയങ്ങളെയും ഐക്യപ്പെടുത്താനുള്ള പരിശുദ്ധ മറിയത്തിന്റെ ആഗ്രഹത്തെ ഇതുവഴിയായി മറ്റുള്ളവരെ അറിയിക്കണം. ലോകമെമ്പാടുമുള്ള മുഴുവന്‍ മനുഷ്യകുലത്തിനുള്ള സാര്‍വത്രിക വിളിയാണ് മറിയത്തിന്റേത്. നമ്മുടെ ആത്മാവ് മുഴുവനായി ദൈവമഹത്വത്തിനായി സമര്‍പ്പിക്കപ്പെട്ടതാണെങ്കില്‍ നമ്മുടെ പ്രതിഷ്ഠയുടെ ദിവസം വിജയത്തിന്റെയും അത്യന്തം ആഹ്ലാദത്തിന്റെയും ദിനമായിരിക്കും. മറ്റൊരു ആത്മാവിനെ ഈ ഉയരത്തിലേക്ക് കൊണ്ടുവരാന്‍ നാം സ്വയം വിശുദ്ധീകരിക്കപ്പെടുകയും ബലിയാക്കുകയും ചെയ്യണം.

ധ്യാനചിന്ത: ഓ മറിയത്തിന്റെ വിമലഹൃദയമെ, ആത്മാര്‍ത്ഥതയും വിശുദ്ധിയും നിസ്സാരതയും എന്ന പുണ്യങ്ങള്‍കൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കണമെ. ഈ കൃപകളിലൂടെ മാത്രമെ പ്രതിഷ്ഠയിലെ നിഷ്‌കളങ്കത നിലനിര്‍ത്താന്‍ എനിക്കു സാധിക്കുകയുള്ളു. അമ്മയുടെ വിളിക്കുള്ള സത്യസന്ധമായ പ്രതികരണം നിലനിര്‍ത്താന്‍ എന്നെ സഹായിക്കണമെ. ഞാന്‍ കണ്ടുമുട്ടുന്നതിലെല്ലാം അമ്മയുടെ ഹൃദയത്തിന്റെ ദാനങ്ങള്‍ ലഭിക്കുമാറാകട്ടെ. പ്രിയ അമ്മെ, അങ്ങുമായുള്ള ഐക്യത്തില്‍ എനിക്കു ലഭിച്ച അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്കു പങ്കിടാനുള്ള കൃപ എനിക്കു നല്‍കണമെ. പ്രശാന്തതയിലേക്കുള്ള എന്റെ പ്രയാണത്തെ തുടര്‍ന്നും നയിക്കണമെയെന്നും അങ്ങയുടെ വിമലഹൃദയത്തോട് അപേക്ഷിക്കുന്നു.

‘നിങ്ങള്‍ അളക്കുന്ന അളവുകൊണ്ട് തന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.’ മത്തായി 7:12

നന്മ നിറഞ്ഞ മറിയമെ (3)

എത്രയും ദയയുള്ള മാതാവെ (1)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles