വിശുദ്ധ യൗസേപ്പിതാവിനോടുള്ള വണക്കമാസം പതിനൊന്നാം തീയതി

കന്യാവ്രതക്കാരുടെ കാവലാൾ

ജപം.

കന്യാവ്രതക്കാരുടെ കാവൽക്കാരനും ,ദിവ്യജനനിയുടെ വിരക്തഭർത്താവുമായ മാർ #യൗസേപ്പേ ,ഞങ്ങൾ ആത്മശരീരനൈർമ്മല്യത്തോടുകൂടി ജീവിക്കുവാൻ വേണ്ട അനുഗ്രഹം നൽകേണമേ. ലോകത്തിൽ നടമാടുന്ന തിന്മകളേയും ,വിപത്തുകളേയും മനസ്സിലാക്കി ഞങ്ങൾ അവധാനപൂർവ്വം വർത്തിക്കുവാൻ സഹായിക്കുക. വന്ദ്യപിതാവേ ,അങ്ങും അങ്ങേ മണവാട്ടിയായ പരിശുദ്ധ കന്യകയും ആത്മശരീരശുദ്ധതയെ വളരെയധികം വിലമതിച്ചിരുന്നു.ഞങ്ങളെയും ആ സുകൃതത്തെ സ്നേഹിക്കുവാനും അഭ്യസിക്കുവാനും പ്രാപ്തരാക്കണമേ. ഹൃദയശുദ്ധതയുള്ളവർ ഭാഗ്യവാന്മാർ എന്നുള്ള ക്രിസ്തുനാഥൻറെ ദിവ്യവചസ്സുകളെ ഞങ്ങൾ പ്രാവർത്തികമാക്കി ദൈവികദർശനത്തിനു പ്രാപ്തരാകട്ടെ.

1സ്വർഗ്ഗ,1നന്മ,1ത്രി.

യൗസേപ്പിതാവിനോടുള്ള ലുത്തിനിയ

കർത്താവേ, കനിയണമേ

മിശിഹായേ, കനിയണമേ

കർത്താവേ, കനിയണമേ

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ,

മിശിഹായേ, ഞങ്ങളുടെ പ്രാർത്ഥന കൊക്കൊള്ളണമേ

🕯️സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ,

ഞങ്ങളിൽ കനിയണമേ

🕯️ലോരക്ഷകനായ പുത്രനായ ദൈവമേ,

ഞങ്ങളിൽ കനിയണമേ

🕯️പരിശുദ്ധാത്മാവായ ദൈവമേ,

ഞങ്ങളിൽ കനിയണമേ

🕯️ഏകദൈവമായ പരി. ത്രിത്വമേ,

ഞങ്ങളിൽ കനിയണമേ

🕯️പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ദാവീദിന്റെ വിശിഷ്ട സന്താനമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️പൂർവ്വപിതാക്കൻമാരുടെ വെളിച്ചമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ദൈവമാതാവിന്റെ വിരക്തഭർത്താവേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️പരി.കന്യകയുടെ നിർമ്മലനായ കാവൽക്കാരനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ദൈവപുത്രന്റെ പാലകനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ക്രിസ്തുവിന്റെ സംരക്ഷകനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️തിരുക്കുടുംബത്തിന്റെ നാഥനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️എത്രയും നീതിമാനായ വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️അത്യന്തം നിർമ്മലനായ വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ഏറ്റവും ജാഗ്രതയുള്ള വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️എത്രയും ശക്തനായ വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️അങ്ങേയറ്റം അനുസരണശീലമുള്ള വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️എത്രയും വിശ്വസ്തനായ വി.യൗസേപ്പേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ക്ഷമയുടെ ദർപ്പണമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️ദാരിദ്ര്യത്തിന്റെ സ്നേഹിതനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️തൊഴിലാളികളുടെ മാതൃകയേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️കുടുംബങ്ങളുടെ പിതാമഹനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️കന്യകകളുടെ സംരക്ഷകനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️കുടുംബങ്ങളുടെ ശക്തിയേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️വേദനിക്കുന്നവരുടെ ആശ്വാസമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️രോഗികളുടെ പ്രത്യാശയേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️പിശാചുക്കളുടെ പേടിസ്വപ്നമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️തിരുസഭയുടെ സംരക്ഷകനേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

🕯️മരിക്കുന്നവരുടെ ശരണമേ,

ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

ഭൂലോകപാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,

കർത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ

പ്രാർത്ഥിക്കാം

അത്യന്തം നിർമ്മലയായ പരിശുദ്ധ കന്യകയ്ക്കു ഭർത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ,ജീവിതത്തിൻ്റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങൾക്ക് ആശ്വാസവും ആശ്രയവും നൽകുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതിൽ ഞങ്ങൾ നന്ദി പറയുന്നു. ഈ പിതാവിൻ്റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് നൽകണമെന്നപേക്ഷിക്കുന്നു.
ആമ്മേൻ.

സുകൃതജപം

“കന്യാവ്രതക്കാരുടെ കാവൽക്കാരാ, ഞങ്ങളെ വിരക്തരായി കാത്തുകൊള്ളണമേ.”


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles