ജോസഫ് : ശുശ്രൂഷകനായി ജിവിച്ചവൻ

മറ്റുള്ളവർക്കു ശുശ്രൂഷ ചെയ്യുക എന്നത് ക്രൈസ്തവ ജീവിത ശൈലിയും കടമയുമാണ്. ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്നത് മനുഷ്യകുലത്തെ ശുശ്രൂഷിക്കാനാണ്. നിത്യ ജീവൻ നൽകുന്ന കൂദാശയായിരുന്നു അവൻ്റെ ശുശ്രൂഷാ ജീവിതം. ശുശ്രൂഷയിലൂടെയേ സ്വർഗ്ഗരാജ്യം കരഗതമാക്കാൻ നമുക്കു കഴിയു എന്നു ഈശോ പഠിപ്പിക്കുന്നു.
ശുശ്രൂഷിക്കപ്പെടാന് ആഗ്രഹിക്കാതെ, ശുശ്രൂഷിക്കുവാന് വന്ന ദൈവപുത്രൻ്റെ മനോഭാവം തന്നെയായിരുന്നു അവൻ്റെ വളർത്തു പിതാവിനും. അവൻ സ്വർഗ്ഗരാജ്യത്തില് പ്രമുഖ സ്ഥാനം കരസ്ഥമാക്കിയത് ഈശോയെയും മറിയത്തെയും ശുശ്രൂഷിച്ചതു വഴിയാണ്. ശുശ്രൂഷയിലൂടെയേ ശിഷ്യൻ മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെടുകയും സ്വർഗ്ഗരാജ്യത്തിൽ വലിയവനവുകയും ചെയ്യുകയുള്ളു.
ശുശ്രൂഷിക്കപ്പെടാൻ മാത്രം ആഗ്രഹിക്കുന്ന ഒരു സമൂഹത്തിനുള്ള മറുമരുന്നാണ് യൗസേപ്പിതാവിൻ്റെ ജീവിതം. മറ്റുള്ളവരെ ശുശ്രൂഷിക്കുന്നതിൽ പരാതിയോ പരിഭവമോ അദ്ദേഹത്തിനില്ലായിരുന്നു. ദൈവത്തിനും മനുഷ്യർക്കും ശുശ്രൂഷ ചെയ്യുന്നതിൽ സദാ സന്നദ്ധനും അതിൽ സംതൃപ്തി കണ്ടെത്തിയ വ്യക്തിയും ആയിരുന്നു യൗസേപ്പിതാവ്. ഈശോയുടെ പരസ്യ ജീവിതകാലത്തു യൗസേപ്പിതാവ് ജീവിച്ചിരുന്നെങ്കിൽ ഇതുപോലെ ഉള്ളവർക്കാണ് ദൈവരാജ്യമെന്ന് യൗസേപ്പിതാവിനെ ചൂണ്ടി ഈശോ ഒരു പക്ഷേ പറയുമായിരുന്നിരിക്കാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles