ജോസഫ് : ദൈവത്തെ മാത്രം ബലഹീനതകളില്‍ ബലവും ശക്തിയുമായി കണ്ടവന്‍

ഒക്ടോബര്‍ മാസം അഞ്ചാം തീയതി ജര്‍മ്മനിയിലെ അല്‍ഫോന്‍സ എന്നറിയപ്പെടുന്ന വിശുദ്ധ അന്നാ ഷേഫറിന്റെ (1882- 1925) ഓര്‍മ്മ ദിനമായിരുന്നു. ഒരു മരണപ്പണിക്കാരന്റെ ആറു മക്കളില്‍ മൂന്നാമത്തവളായി 1882 ഫെബ്രുവരി 18 നു ജര്‍മ്മനിയിലെ ബവേറിയയിലെ മിന്‍ഡല്‍സ്റ്റേറ്റനില്‍ ( Mündelstetten) അന്നാ ഷേഫര്‍ ജനിച്ചു. 1896 ജനുവരിയില്‍ പിതാവിന്റെ അകാലത്തിലുള്ള മരണം കടുത്ത ദാരിദ്രത്തിലേക്കു ആ കുടുംബത്തെ തള്ളിവിട്ടു. പതിനാലാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നിറുത്തി കുടുംബ സംരക്ഷണത്തിനായി മറ്റു വീടുകളില്‍ ജോലിക്കു പോയി തുടങ്ങി. ഒരു സന്യാസ സഭയില്‍ ചേര്‍ന്നു പ്രേഷിതയാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.
1901 ഫെബ്രുവരി 4 നു വസ്ത്രം കഴുകുന്ന ലോണ്ടറിയില്‍ വസ്ത്രം അലക്കുന്നതിനിടയില്‍ അന്നാ തെന്നി വീഴുകയും അലക്കുയന്ത്രത്തിലെ ചൂടു കുഴല്‍ അവളുടെ കാലുകളെ പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മാരകമായ പൊള്ളല്‍ അന്നയുടെ ശരീരത്തെ തളര്‍ത്തിയിരുന്നു. പിന്നീടു ഓപ്പറേഷനുകളുടെ ഒരു നീണ്ട നിരയായിരുന്നു. ചികത്സാ രീതികള്‍ വിജയം കണ്ടില്ല. അതവളെ കിടക്കയില്‍ ബന്ധനത്തിലാക്കി. സന്യാസസഭയില്‍ ചേരാനുള്ള അവളുടെ ചിരകാല അഭിലാഷത്തിനു അതു കാര്‍മേഘം വീഴ്ത്തി. അമ്മയാണ് അന്ത്യം വരെ അവളെ വീട്ടില്‍ പരിചരിച്ചിരുന്നത്.
കൊടിയ സഹനങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസം അവളെ കൈവിട്ടില്ല. വേദന നിമിത്തം ഉറക്കമൊഴിഞ്ഞ നാളുകള്‍ അവളുടെ കളി കൂട്ടുകാരിയായി, പക്ഷേ ഈ രാവുകള്‍ ഈശോയിലേക്കും മറിയത്തിലേക്കും അവളെ കൂടുതല്‍ അടുപ്പിച്ചു. അവളുടെ സഹനങ്ങള്‍ മറ്റുള്ളവര്‍ക്കായി അര്‍പ്പിക്കാന്‍ തുടങ്ങി .മിഷനറി ആകാന്‍ കൊതിച്ച അവള്‍ സഹനങ്ങള്‍ മറ്റുള്ളവര്‍ക്കായി അര്‍പ്പിച്ച് പ്രാര്‍ത്ഥനയുടെ വലിയ പ്രേഷിതയായി.
സഹനത്തിന്റെ തീവ്രതകളിലൂടെ കടന്നുപോകുമ്പോള്‍ അവള്‍ കൂടെക്കടെ പറയുമായിരുന്നു
‘ഈശോ മാത്രമാണ് നമ്മുടെ ബലഹീനതകളില്‍ ബലവും ശക്തിയും.’ യൗസേപ്പിതാവും ജീവിതത്തിന്റെ സഹനങ്ങളുടെയും ബലഹീനതകളുടെയും നടുവില്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുകയും ബലവും ശക്തിയും കണ്ടെത്തിയവനായിരുന്നു. സഹനങ്ങളുടെയും ജീവിത പ്രാരാബ്ധങ്ങളുടെയും നടുവില്‍ യൗസേപ്പിതാവിന്റെ ഹൃദയവും മനസ്സും സ്വര്‍ഗ്ഗീയ പിതാവില്‍ നങ്കൂരമിട്ടതിനാല്‍ എല്ലാം അംഗീകരിക്കുവാനും മനസ്സിലാക്കാനും വേഗത്തില്‍ സാധിക്കുമായിരുന്നു.
ജീവിത കടമകളുടെയും സഹനങ്ങളുടെയും നടുവില്‍ നമ്മുടെ ശക്തികേന്ദ്രമായ ഈശോയില്‍ മനസ്സും ശരീരവും ഉറപ്പിക്കാന്‍ വിശുദ്ധ യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles