പ്രാര്‍ത്ഥിക്കുന്ന വി.യൗസേപ്പിനെ ദര്‍ശനത്തില്‍ കണ്ട വി. ഫൗസ്റ്റീന
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയും ദൈവകാരുണ്യത്തിന്റെ അപ്പസ്‌തോലയുമായ പോളണ്ടിലെ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാള്‍ ദിനമാണ് ഒക്ടോബര്‍ 5.
1937 ലെ ക്രിസ്തുമസ് പാതിരാ കുര്‍ബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദര്‍ശനത്തെപ്പറ്റിയും യൗസേപ്പിതാവിന്റെ സാന്നിധ്യത്തെപ്പറ്റിയും അവള്‍ തന്റെ ഡയറിയില്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു.
‘ഞാന്‍ പാതിരാ കുര്‍ബാനയ്ക്കായി ദൈവാലയത്തില്‍ വന്നപ്പോള്‍ മുതലേ ഞാന്‍ വലിയ ധ്യാനത്തിലായി, അതിനിടയില്‍ ബത്ലേഹമില്‍ ദിവ്യപ്രഭ ചൊരിയുന്ന പുല്‍ക്കൂടു ഞാന്‍ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്‌നേഹത്തോടെ , പിള്ളക്കച്ചകൊണ്ടു ഉണ്ണീശോയെ മൂടി പുതപ്പിക്കുകയായിരുന്നു, യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുല്‍ത്തൊട്ടിയില്‍ കിടത്തിയ ശേഷം മാത്രമേ ദൈവത്തില്‍ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണര്‍ത്തിയുള്ളൂ, യൗസേപ്പിതാവു പ്രാര്‍ത്ഥിക്കുകയായിരുന്നു . കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം പുല്‍ക്കൂട്ടില്‍ ഉണ്ണീശോയോടൊപ്പം ഞാന്‍ തനിച്ചായി, ഉണ്ണീശോ അവന്റെ കുഞ്ഞു കരങ്ങള്‍ എന്റെ നേരെ നിവര്‍ത്തി, ഉണ്ണിയെ കരങ്ങളില്‍ എടുക്കാനാണന്നു എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സു എന്റെ ഹൃദയത്തോടു ചേര്‍ത്തുവച്ചു എന്റെ ഹൃദയത്തോടു അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണന്നു അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞു തന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി, പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനുള്ള മണി മുഴക്കം കേട്ടുകൊണ്ടാണ് ഞാന്‍ കണ്ണുകള്‍ തുറന്നത് ‘.
ഇതു ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവത്ത പാഠങ്ങള്‍ ഇതു വിശുദ്ധയെ പഠിപ്പിച്ചു. അതു അവളുടെ ഹൃദയത്തില്‍ ദൈവത്തോടുള്ള സ്‌നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണന്നു കാണിച്ചു കൊടുക്കുകയും ചെയ്തു.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.