ജോസഫ് – ജീവിതം വിശുദ്ധ പ്രഘോഷണമാക്കിയവന്‍

നവംബര്‍ മാസം നാലാം തീയതി കത്തോലിക്കാ സഭ ചാള്‍സ് ബറോമിയ എന്ന അതുല്യനായ വിശ്വാസ സംരക്ഷകന്റെ തിരുനാള്‍ ആഘോഷിക്കുന്നു.
പ്രൊട്ടസ്റ്റന്റ് വിപ്ലവത്തെത്തുടര്‍ന്ന് കത്തോലിക്കാ സഭയില്‍ നവീകരണം വേണം എന്നതിന്റെ ഒരു മുഖ്യ പ്രചാരകരില്‍ ഒരാളായിരുന്നു വിശുദ്ധ ചാള്‍സ് ബറോമിയോ.

ചാള്‍സിന്റെ രണ്ടു ജീവിതദര്‍ശനങ്ങളാണ് ഇന്നത്തെ ജോസഫ് ചിന്ത.
‘നിങ്ങള്‍ ആദ്യം പ്രഘോഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിലൂടെയാണന്ന് ഉറപ്പാക്കുക. നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ഒരു കാര്യം പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണന്ന് ജനങ്ങള്‍ നിങ്ങളെക്കുറിച്ച് പറയും. നിങ്ങളുടെ വാക്കുകള്‍ കേവലം പരിഹാസ്യമായി തീരുകയും ചെയ്യും.’
യൗസേപ്പിതാവ് ജീവിതം കൊണ്ട് സുവിശേഷ പ്രഘോഷണം നടത്തിയ വ്യക്തിയായിരുന്നു. വാക്കുകളും പ്രവര്‍ത്തികളും ഒരിക്കലും ആ ജിവിതത്തില്‍ സംഘര്‍ഷം തീര്‍ത്തില്ല. ആര്‍ക്കും ആ വിശുദ്ധ ജീവിതത്തെനോക്കി പരിഹസിക്കേണ്ട സാഹചര്യം ഉണ്ടായില്ല ,വാക്കുകളിലും പ്രവര്‍ത്തികളിലും പുലര്‍ത്തിയ ആത്മാര്‍ത്ഥത ആ ജീവിതത്തെ കൂടുതല്‍ ശോഭയുള്ളതാക്കി.

രണ്ടാമത്തെ ചിന്ത നിശബ്ദനായ അവന്റെ ജീവിതത്തിന്റെ തുറന്നു പറച്ചിലാണ്
‘ദൈവ തിരുമുമ്പില്‍ നിശബ്ദനായി വര്‍ത്തിക്കുക . അനാവശ്യ സംസാരത്തില്‍ അവന്റെ മുമ്പില്‍ സമയം പാഴാക്കരുത്.’ ദൈവതിരുമുമ്പില്‍ വര്‍ത്തിക്കുന്ന സമയം അതിശ്രേഷ്ഠമായതിനാല്‍ അനാവശ്യ ഭാഷണത്തില്‍ യൗസേപ്പിതാവ് സമയം കളത്തില്ല മറിച്ച് അതിവിശിഷ്ഠമായ വിശുദ്ധ മൗനത്തിലൂടെ ദൈവീക പദ്ധതികള്‍ അവന്‍ വിവേച്ചറിഞ്ഞു.

ജീവിതം സുവിശേഷ പ്രഘോഷണമാക്കാനും വിശുദ്ധ മൗനത്തിലൂടെ ദൈവിക പദ്ധതികള്‍ വിവേചിച്ചറിയാനും യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles