ജോസഫ് പ്രതീക്ഷയോടെ കാത്തിരുന്നവന്‍

തിരുപ്പിറവി പ്രതീക്ഷയുടെ ആഘോഷമാണ്. ആഗമനകാലം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട കാലമാണന്നു സഭ പഠിപ്പിക്കുന്നു. ‘ സഭ ഓരോ വര്‍ഷവും ആഗമന കാലത്തില്‍ ആരാധനക്രമം ആഘോഷിക്കുമ്പോള്‍, പുരാതന കാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവള്‍ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവില്‍ ജനം സുദീര്‍ഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികള്‍ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി – അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524).

പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിനെ ദൈവപുത്രന്റെ മനുഷ്യവതാരത്തിന്റെ രഹസ്യത്തിന്റെ വിശ്വസ്ത ദാസനും ആഗമനകാലത്തിന്റെ മാതൃകയുമായി ഓര്‍മ്മിപ്പിക്കുന്നു. അതിനുള്ള കാരണം യൗസേപ്പിതാവ് പ്രതീക്ഷയോടെ കാത്തിരുന്നതിനാലാണ്

ആഗമന കാലം പ്രതീക്ഷയോടുള്ള കാത്തിരിപ്പിന്റെ കാലമാണ്. വിശ്വാസത്തോടെ ഈശോയുടെ വരവിനായി കാത്തിരിക്കുമ്പോള്‍ നസറത്തിലെ യൗസേപ്പിന്റെ ഓര്‍മ്മ നമുക്കു പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. ദൈവപുത്രന്റെ മനുഷ്യവതാരത്തില്‍ വിശ്വസ്ത ദാസനാകാനായിരുന്നു അവന്റെ ജീവിത നിയോഗം. യജമാനനു വേണ്ടി , അവന്റെ സന്ദേശത്തിനു വേണ്ടി കാത്തിരിക്കുക എന്നത് ദാസന്റെ കടമയാണ്. ദൈവ വാഗ്ദാനങ്ങളുടെ നിറവേറലിനായി യൗസേപ്പ് പ്രതീക്ഷയോടെ കാത്തിരുന്നു. മാനുഷികമായ ചിന്തകളും പ്രയാസങ്ങളും അവന്റെ കാത്തിരിപ്പിനു വിഘാതം നിന്നില്ല.

കാത്തിരിക്കാന്‍ ആരെങ്കിലും ഉണ്ട് എന്ന ചിന്ത നല്‍കുന്ന സുരക്ഷിതത്വബോധം വലുതാണ്. നമ്മുടെ ദൈവം കാത്തിരിക്കുന്ന ദൈവമാണ്. മനുഷ്യവംശത്തിനു വേണ്ടി കാത്തിരിക്കാനാണ് ദൈവപുത്രന്‍ മനുഷ്യനായത്. മനുഷ്യനുവേണ്ടി കാത്തിരിക്കുന്ന ദൈവപുത്രന്റെ വരവിനായി നമുക്കു പ്രതീക്ഷയോടെ ഒരുങ്ങാം.
ദൈവത്തിനും സഹോദരങ്ങള്‍ക്കു വേണ്ടി കാത്തിരിക്കാന്‍ സമയമില്ലാത്ത ഒരു തലമുറ കാലഘട്ടത്തിന്റെ നൊമ്പരമാണ്.

പ്രതീക്ഷയില്ലെങ്കില്‍ കാത്തിരിപ്പ് ഭാരം നിറഞ്ഞതായി ഭവിക്കും. ദൈവീക ഇടപെടലുകള്‍ക്കായി പ്രതീക്ഷയോടെ രാപാര്‍ക്കാനും സഹോദരങ്ങളുടെ നന്മയ്ക്കായി പ്രതീക്ഷയോടെ ഉണര്‍ന്നിരിക്കുവാനും യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles