ജോസഫ് മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം ഈശോയെ അനുഗമിച്ചവന്‍.

സ്‌പെയിനില്‍ ജനിക്കുകയും പിന്നീട് മെക്‌സിക്കോയിലേക്കു മാറി താമസിക്കുകയും ചെയ്ത ഒരു വിശുദ്ധയണ് നസ്രാരിയ ഇഗ്‌നാസിയ മാര്‍ച്ച് മേസാ (1889- 1943) . ആദ്യം Little Sisters of the Abandoned Elderly എന്ന സന്യാസ സഭയിലെ അംഗമായ നസ്രാരിയ 1915ല്‍ നിത്യവ്രതവാഗ്ദാനത്തിനു ശേഷം ബോളീവിയയില്‍ ശുശ്രൂഷ ചെയ്തു.
ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം എന്റെ ഈശോയെ ഞാന്‍ അനുഗമിക്കും ഇതായിരുന്നു നസ്രാരിയ ഇഗ്‌നാസിയുടെ ജീവിതാദര്‍ശം. സുവിശേഷത്തെ പ്രതിയുള്ള തീഷ്ണത മറ്റൊരു സന്യാസ സമൂഹം സ്ഥാപിക്കാന്‍ അവളെ പ്രേരിപ്പിച്ചു. 1925 നസ്രാരിയായും ആറു സഹോദരിമാരും ചേര്‍ന്ന് the Pontifical Crusade എന്ന സഭ സ്ഥാപിച്ചു പിന്നിടു ഈ സഭയുടെ നാമം Congregation of the Missionary Crusaders of the Church എന്നാക്കി.
ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയിയിലെല്ലാം ഈശോയെ ആദ്യം അനുഗമിച്ച വ്യക്തികളില്‍ ഒരാളായിരുന്നു യൗസേപ്പിതാവ്. മറിയത്തോടൊപ്പം ഈശോയുടെ മനുഷ്യവതാര രഹസ്യത്തിന്റെ ആരംഭം മുതല്‍ ഈശോയെ മനുഷ്യസൃഷ്ടിക്കു സാധ്യമായ രീതിയില്‍ യൗസേപ്പിതാവ് അനുഗമിച്ചു. ദൈവീക പദ്ധതികളുടെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ വിശ്വസ്തതയോടെ നിറവേറ്റണമെങ്കില്‍ ഈശോയോടുള്ള അതിരില്ലാത്ത സ്‌നേഹം ആവശ്യമായിരുന്നു. ദൈവ പിതാവ് ഏല്പിച്ച ദൗത്യം ഒരു മനുഷ്യ സൃഷ്ടിക്കു സാധ്യമായ രീതിയില്‍ നിര്‍വ്വഹിച്ചു എന്ന ചാരിതാര്‍ത്ഥ്യം യൗസേപ്പിതാവിനും തന്റെ പ്രിയപുത്രനെ മറ്റെല്ലൊവരെയുകാള്‍ യൗസേപ്പ് സ്‌നേഹിച്ചു എന്ന ഹൃദയ സംതൃപ്തി ദൈവ പിതാവിനും ഉണ്ടായിരുന്നു.

ഈശോയേയും അവന്റെ സഭയെയും കൂടുതല്‍ സ്‌നേഹിക്കാനും അവനെ അനുഗമിക്കാനും യൗസേപ്പിതാവു നമ്മളെ സഹായിക്കട്ടെ.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles