ജോസഫ് സഹിഷ്ണതയുടെ പര്യായം

ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും നവംബര്‍ 16 അന്താരാഷ്ട്ര സഹിഷ്ണുത ദിനം (International Day for Tolerance) മായി ആചരിക്കുന്നു. അസഹിഷ്ണുതയുടെ അപകടകരമായ അവസ്ഥയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനത്തിന്റെ പ്രഖ്യാപിത ലക്ഷ്യം.
കുടുംബങ്ങളിലും സമൂഹങ്ങളിലും വ്യക്തി ജീവിതത്തിലും സ്‌നേഹവും സമാധാനവും ഒരുമയും സംതൃപ്തിയും നിലനിര്‍ത്താന്‍ സഹിഷ്ണുതയ്ക്ക് നിര്‍ണായക പങ്കുണ്ട്.

സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയ മന്ത്രം സഹിഷ്ണുതയാണ്. പല പ്രശ്‌നങ്ങളും ഒരല്പം സഹിഷ്ണത കാണിക്കാന്‍ മനുഷ്യര്‍ തയ്യാറായാല്‍ തീരാവുന്നതേയുള്ളു.
യൗസേപ്പിതാവ് സഹിഷ്ണതയുടെ പര്യായമായിരുന്നു . അവന്റെ സഹിഷ്ണുത തിരുകുടുംബവീട്ടിലെ അലങ്കാരമായിരുന്നു. ദൈവ പിതാവിനുപോലും താല്‍പര്യമുള്ള സഹിഷ്ണുതയായിരുന്നു അത്.
പെരുമാറ്റത്തിന്റെ സുവര്‍ണ്ണനിയമം പരസ്പര സഹിഷ്ണുതയാണന്നു നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധി പഠിപ്പിക്കുന്നു.

ലോകസമാധാനത്തിനും കുടുംബത്തിലെ സ്വസ്ഥതയ്ക്കും വ്യക്തി ജീവിതത്തിലെ ആത്മസംതൃപ്തിക്കുമായി സഹിഷ്ണുതയുള്ളവരാകാന്‍ യൗസേപ്പിതാവിന്റെ മാദ്ധ്യസ്ഥം നമുക്കു നേടാം.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles