യൗസേപ്പിതാവേ നിൻ്റെ സന്നിധിയിലേക്കു വരുന്ന എല്ലാ അപ്പന്മാരെയും സംരക്ഷിക്കണമേ

നല്ല അപ്പനായ വിശുദ്ധ യൗസേപ്പിതാവ് അപ്പന്മാരുടെ മാതൃകയും പ്രചോദനവുമാണ്. അപ്പന്മാർക്കുവേണ്ടി വിശുദ്ധ യൗസേപ്പിതാവിനോടുള്ള വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ഒരു പ്രാർത്ഥനയും ഇന്നത്തെ ചിന്തയിൽ ഉൾപ്പെടുത്തുന്നു.
ഈശോയുടെ സംരക്ഷകനും മറിയത്തിൻ്റെ ഭർത്താവുമായ വിശുദ്ധ യൗസേപ്പേ!
സ്നേഹപൂർവ്വം കടമകൾ നിർവ്വഹിച്ചു നിൻ്റെ ജീവിത ദൗത്യം നീ പൂർത്തിയാക്കി.
അധ്വാനത്താൽ നസറത്തിലെ തിരുകുടുംബത്തെ നീ സഹായിച്ചു.
നിൻ്റെ സന്നിധിയിലേക്കു ശരണത്തോടെ വരുന്ന എല്ലാ പിതാക്കന്മാരെയും ദയവായി നീ സംരക്ഷിക്കണമേ.
അവരുടെ അഭിലാഷങ്ങളും, കഷ്ടപ്പാടുകളും പ്രതീക്ഷകളും നീ അറിയുന്നുവല്ലോ!
നീ അവരെ മനസ്സിലാക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നു അറിയുന്നതിനാൽ അവർ
നിന്നിലേക്കു നോക്കുന്നു.
അവരുടെ പരീക്ഷണകളും കഠിനധ്വാനങ്ങളും ക്ഷീണവും നിനക്കറിയാമല്ലോ.
ഭൗതീക ജീവിതത്തിൻ്റെ ആകുലതകൾക്കിടയിലും നിന്നെയും മറിയത്തെയും ഭരമേല്പിച്ച ദൈവപുത്രൻ്റെയും സാമീപ്യത്താൽ നിൻ്റെ ആത്മാവ് സമാധാനം കണ്ടെത്തുകയും സന്തോഷ കീർത്തനം ആലപിക്കുകയും ചെയ്തുതുവല്ലോ.
അധ്വാനിക്കുന്നവർ തനിച്ചല്ല എന്ന ഉറപ്പു നീ അവർക്കു നൽകണമേ. അവരുടെ അരികിൽ ഈശോയെ കണ്ടത്തൊൻ അവരെ പഠിപ്പിക്കുകയും വിശ്വസ്തയോടെ ജീവിക്കാൻ പരിശീലിപ്പിക്കുകയും ചെയ്യണമേ. ആമ്മേൻ
~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles