ജോസഫ് : സ്വയം ചെറുതാകാന്‍ ആഗ്രഹിച്ച പിതാവ്
2022 മെയ് മാസം പതിനഞ്ചാം തീയതി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന സാര്‍വ്വത്രിക സഹോദരന്‍ എന്നു ഫ്രാന്‍സീസ് പാപ്പ വിശേഷിപ്പിക്കുന്ന വാഴ്ത്തപ്പെട്ട ചാള്‍സ് ദേ ഫുക്കോള്‍ഡിന്റെ ഓര്‍മ്മ ദിനത്തില്‍ ജോസഫ് ചിന്തയും സഹാറ മരുഭൂമിയിലെ ഈ ധീര താപസന്റെ ജീവിത ദര്‍ശനത്തിലാണ്.
ഈശോയുടെ ചെറിയ സഹോദരന്മാര്‍ (Little Brothers of Jesus ) എന്ന സന്യാസ സഭയുടെ പിറവിക്കു പ്രചോദനമായ ജീവിതമായിരുന്നു ചാള്‍സിന്റേത്. ആഗമന കാലത്തില്‍ തീക്ഷ്ണമതിയായ ഈ വൈദീകന്റെ ദര്‍ശനം നമ്മുടെ ജീവിതത്തിനും തിളക്കമേകും.
ഈശോയുടെ ജീവിതത്തെ മുഴുവന്‍ സ്വയം ചെറുതാകലിന്റെയും ശ്യൂന്യവത്കരണത്തിന്റെയും അടയാളമായി ചാള്‍സ് ഡീ ഫുക്കോള്‍ഡ് കാണുന്നു.
ജീവിതകാലം മുഴുവന്‍ ഈശോ ചെറുതായതല്ലാതെ ഒന്നും ചെയ്തില്ല. അവന്‍ മാംസം ധരിച്ചു, ശിശുവായിത്തീര്‍ന്നു, അനുസരിക്കുന്നതിലേക്ക് ഇറങ്ങി, ദരിദ്രനായി, നിരസിക്കപ്പെട്ടവനായി, പീഡിപ്പിക്കപ്പെട്ടവനായി, ക്രൂശിക്കപ്പെട്ടവനായി, എല്ലായ്പ്പോഴും ഏറ്റവും താഴ്ന്ന സ്ഥാനം നേടുന്നതിലും അവന്‍ ചെറുതായി, ശൂന്യവത്കരിച്ചു.
സ്വയം ചെറുതാകാന്‍ തയ്യാറായ ദൈവപുത്രന്റെ വളര്‍ത്തു പിതാവും ചെറിയവനാകാന്‍ ആഗ്രഹിച്ചവനും ശ്യൂന്യവത്കരണത്തിന്റെ പാതയിലൂടെ നടക്കാന്‍ സദാ സന്നദ്ധനുമായ വ്യക്തിയായിരുന്നു. അരങ്ങില്‍ നില്‍ക്കുന്നതിനേക്കാള്‍ അണിയറയില്‍ ഒതുങ്ങി നില്‍ക്കാന്‍ താല്‍പര്യപ്പെട്ട വ്യക്തിയായിരുന്നു യൗസേപ്പ്. ആഗമനകാലത്തിന്റെ ആദ്യ ആഴ്ചയില്‍ ചെറുതാകലിന്റെ വിശുദ്ധിയിലൂടെ രക്ഷകനെ ഹൃദയത്തില്‍ സ്വീകരിക്കാന്‍ യൗസേപ്പിതാവും ചാള്‍സ് ഡീ ഫുക്കോള്‍ഡും നമ്മെ സഹായിക്കട്ടെ.
~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.