ദിവ്യരക്ഷകന്റെ ദാസനും ശുശ്രൂഷകനുമാകാന്‍ വി. യൗസേപ്പിതാവ് സന്നദ്ധനായതെന്തുകൊണ്ട് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 81/200
നവജാതരക്ഷകന്‍്‌റെ ദാസനും സദാശുശ്രൂഷകനും ആയിരുന്നുകൊള്ളാമെന്ന് ജോസഫ് കൂടെക്കൂടെ പറയുന്നുണ്ടായിരുന്നു. നിശ്ശബ്ദമായ ഭാഷയില്‍ അവന്‍ ഇങ്ങനെ പറഞ്ഞു: ‘എന്റെ ദൈവമേ അങ്ങയുടെ വാഗ്ദാനം എത്ര അത്ഭുതകരമായിട്ടാണ് അങ്ങ് നിറവേറ്റിയിരിക്കുന്നത്. അതു നിറവേറി കാണുന്നതിന് എനിക്കു ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ, അതിന്റെ എല്ലാ പൂര്‍ണതയോടുംകൂടി അവിടുന്നു നിറവേറ്റിയിരിക്കുന്നു. എന്റെ എല്ലാ ഭാവനകളെയും ധാരണകളെയും മറികടന്ന് അതു സംഭവിച്ച്ിരിക്കുന്നു. എന്റെ കുട്ടിക്കാലത്ത് ഇവ അവിടുന്ന് എനിക്ക് വാഗ്ദാനം ചെയ്തിരുന്നെങ്ക്ിലും എന്റെ മാനുഷിക സങ്കല്പങ്ങള്‍ക്ക് അതീതമായി അതു പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു! ഇത്ര ഉന്നതവും മഹത്വപൂര്‍ണ്ണവുമാണ് അവിടുത്‌തെ വാഗ്ദാനമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. അവിടുന്ന് എത്ര ഉദാരമതിയും വാഗ്ദാനങ്ങളില്‍ വിശ്വസ്തനുമായ ദൈവമാണ്! ഇപ്പോള്‍ അതിനെല്ലാം അവിടുത്തോടു തിരിച്ചു വിശ്വസ്തത പുലര്‍ത്താന്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് അവിടുത്തെ മുമ്പില്‍ എതിര്‍്പ്പും പ്രതിഷേധവും പ്രകടിപ്പിച്ചതിനു പകരവും പ്രായശ്ചിത്തവുമായി, ഞാന്‍ അവിടുത്തെ മുമ്പില്‍ കൂടുതല്‍ വിശ്വസ്തത പുലര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നു! അവ കുറ്റമറ്റവിധം നിറവേറ്റാന്‍് ആവശ്യമായ കൃപകള്‍ ഈ ദാസനു കനിഞ്ഞനുഗ്രഹിച്ചു നല്കിയാലും. എന്‍്‌റെ ജീവിതകാലം മുഴുവന്‍ അവിടുത്തേക്കുവേണ്ടി ശുശ്രൂഷചെയ്യാന്‍ ഇതാ, ഞാന്‍ എന്നെത്തന്ന്െ പൂര്‍ണ്ണമായും സമര്‍പ്പിക്കുന്നു. ഓ, എന്റെ, രക്ഷകാ, എന്റെ അരുമസുതനായ ദാവമേ!’
ഈ സമയത്തു ജോസഫ് പരിശുദ്ധ മാതാവിനെ അഭിനന്ദിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു: ‘എന്റെ പ്രിയപ്പെട്ട ഭാര്യേ, നിന്നോടു ഞാന്‍ പറഞ്ഞില്ലായിരുന്നോ, നമ്മുടെ ദിവ്യരക്ഷകന്റെ സവിശേഷവിധിയായ അഴകിന്റെ യോഗ്യതയാല്‍, നമ്മള്‍ക്ക് പറുദീസായിലെ സ്വര്‍ഗ്ഗീയാനന്ദത്തിന്റെ അനുഭവം ഉണ്ടാകുമെന്ന്. ഹാ, എത്ര അത്യാകര്‍ഷകമാണ് അവന്റെ അഴകും പ്രതാപവും! നമ്മുടെ ഹൃദയത്തെ എത്ര ആഴത്തിലാണ് അവന്റെ സ്‌നേഹത്തിലേക്കും അത് ഹഠാദാകര്‍ഷിക്കുന്നത്!’ ജോസഫിന്റെ തീക്ഷ്ണതയും അവന്‍ അനുഭവിക്കുന്ന സമാധാനവും അവതരിച്ച വചനത്തോടുള്ള ഭക്തിയും കണ്ടു മറിയം ആനന്ദതരളിതയായി കര്‍ത്താവിനു കീര്‍ത്തനം പാടി സ്തുതിച്ചു.
അപ്പോള്‍ ഈശോ മാതാവിന്റെ കരങ്ങളില്‍ സമാധാനമായി ഉറങ്ങുകയായിരുന്ന്ു. തുടര്‍ന്ന് മാതാവ് ശിശുവിനെ പിള്ളക്കച്ചയില്‍ പുതപ്പിച്ചു കിടത്തി. കാരണം അതിന്റെ പിന്നിലെ ദൈവത്തിന്റെ പദ്ധതി അവള്‍ വിവേചിച്ചറിഞ്ഞിരുന്നു. ദൈവം അയച്ച രണ്ടു മൃഗങ്ങള്‍, ഭാരം വഹിക്കുന്ന ഒരു കാളയും ഒരു കഴുതയും ഗുഹയുടെ വാതില്ക്കല്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവ മുന്നോട്ടു വന്ന് നവജാത ദിവ്യരക്ഷകന്റെമേല്‍ നിശ്വസിക്കുവാന്‍ തുടങ്ങി. മരംകോച്ചുന്ന തണുപ്പില്‍ തങ്ങളുടെ സ്രഷ്ടാവിനു ചൂടു പകരുന്നതിനാണ് അവ ദൈവത്തിന്റെ ആജ്ഞാനുസരണം അവിടെ വന്ന് അങ്ങനെ ചെയ്തത്. ജോസഫ് പുല്‍ക്കൂടിന്‍്‌റെ അഴിക്കരുകില്‍ മുട്ടുകുത്തുകയും ഇതെല്ലാം കണ്ട് ആശ്ചര്യത്തോടെ രക്ഷകനെ ആരാധിക്കുകയും ചെയ്തു. ദൈവം തന്റെ ആത്മാവിലൂടെ സൃഷ്ടികളില്‍ പ്രവര്‍ത്തിക്കുന്ന നിഗൂഢരഹസ്വങ്ങളെക്കുറിച്ചു ധ്യാനിക്കുകയും അവിടുത്തെ സ്തുതിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അപ്പോഴേക്കും മാലാഖമാരുടെ ക്ഷണമനുസരിച്ച് നവജാത രക്ഷകനെ വണങ്ങുന്നതിനും ആരാധിക്കുന്നതിനും ആട്ടിടയന്മാര്‍ പുല്‍ത്തൊഴുത്തില്‍ എത്തിച്ചേര്‍ന്നു. ഏറ്റം തീക്ഷ്ണതയോടും ഭയഭക്തികളോടുംകൂടി ഒട്ടും യോജിക്കാത്ത സ്ഥലത്ത് രക്ഷകനെ ആരാധിക്കാന്‍ അവര്‍ വന്നെത്തിയതില്‍ ജോസഫിന്റെ ആശ്ചര്യം വീണ്ടും വര്‍ദ്ധിച്ചു. അവതരിച്ച ദൈവത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ ജോസഫിന്റെ മനസ്സ് വ്യാപരിക്കാന്‍ തുടങ്ങി. ദാരിദ്ര്യത്തെ സ്‌നേഹിക്കാനുള്ള അവന്റെ ആവേശം വര്‍ദ്ധിച്ചു. ഇന്ദ്രിയനിഗ്രഹത്തിനു വേണ്ടി അവന്‍ അതിയായി കാംക്ഷിച്ചു. അങ്ങനെയുള്ള സുകൃതങ്ങള്‍ക്ക് ദിവ്യരക്ഷകന്‍ കൊടുക്കുന്ന പ്രാധാന്യം കണ്ടപ്പോഴാണ് ജോസഫിന് അതില്‍ വളരുന്നതിനുള്ള തീക്ഷ്ണത വര്‍ദ്ധിച്ചത്. അപാരമായ ജ്ഞാനത്തിന്റെയും മഹിമാപ്രതാപത്തിന്റെയും ദൈവമായ ദിവ്യരക്ഷകന്‍ എത്രമാത്രം പരിഗണനയോടെയാണ് ആട്ടിടയന്മാരെ സ്വീകരിച്ചതെന്ന് ജോസഫ് പ്രത്യേകം ശ്രദ്ധിച്ചു. ലളിതമാനസരും അഭ്യസ്തവിദ്യരുമായ അത്തരം വിനീതാത്മാക്കളെ നിശ്ചയമായും അവന്‍ പ്രത്യേകം സ്‌നേഹിച്ചിരുന്നു.
തദനന്തരം, അവതരിച്ച ദൈവത്തോട് അവന്‍ പറഞ്ഞു: ‘എന്റെ കര്‍ത്താവേ, ഈ ലോകത്തിന്റേതില്‍നിന്ന് എത്ര വ്യത്യസ്തമാണ് അങ്ങയുടെ അഭിരുചികള്‍! ബാഹ്യപ്രകടനങ്ങള്‍ക്കും കീര്‍ത്തിക്കും ദുരഭിമാനത്തിനുമല്ലാതെ മറ്റൊന്നിനും ഈ ലോകം വില കല്പിക്കുന്നില്ല. ഇന്നത്തെ നീതിനിയമങ്ങളില്‍നിന്നു വ്യത്യസ്തമായി പുതിയൊരു നിയമം പ്രഖ്യാപിക്കാനാണ് നീ ഈ ലോകത്തിലേക്കു വന്നിരിക്കുന്നതെന്ന് എനിക്കു വ്യക്തമായ മനസ്സിലാകുന്നുണ്ട്. പക്ഷേ, എന്റെ രക്ഷകാ, വളരെ ചുരുക്കംപേര്‍ മാത്രമായിരിക്കും നിന്റെ പ്രബോധനങ്ങള്‍ ശ്രദ്ധിക്കാന്‍ മുതിരുന്നത്! നിന്റെ കല്പനകളെ ഞാന്‍ നിശ്ചയമായും പിന്തുടരുമെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. നിന്നോടൊത്തു ജീവിക്കാനും നിന്റെ പാലകനായിരിക്കാനും ഭാഗ്യം ലഭിച്ച എനിക്ക് തീര്‍ച്ചയായും അതിനു സാധിക്കും. നിന്റെ പ്രവൃത്തികള്‍ക്കു സാക്ഷ്യം വഹിക്കാനും നിന്റെ പ്രബോധനങ്ങള്‍ കേള്‍ക്കുവാനും എനിക്കു കൃപലഭിച്ചതിനാല്‍ നിന്റെ വിലപ്പെട്ട ഒരു ശിഷ്യനായിത്തീരാന്‍ എനിക്കു കഴിയുമെന്ന് നല്ല ഉറപ്പുണ്ട്.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.