വാര്‍ദ്ധക്യത്തില്‍ വി. യൗസേപ്പിതാവിന്റെ പ്രാര്‍ത്ഥനാജീവിതം എപ്രകാരമായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-178/200

ഈശോയും മാതാവും ജോസഫിനെ സാന്ത്വനപ്പെടുത്താന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. സങ്കടത്തോടെ വരുന്ന ജോസഫിനെ കാണുമ്പോള്‍ത്തന്നെ എന്താണു വഴിയില്‍വച്ചു നടന്നതെന്ന് അവര്‍ ഗ്രഹിച്ചിരുന്നു. അതിനാല്‍ എല്ലാ സഹനങ്ങളിലും അവര്‍ അവനെ പ്രോത്സാഹിപ്പിച്ചിരുന്നു. അവരുടെ സൈ്വര്യക്കേടുകൊണ്ടു
പൊറുതിമുട്ടിയപ്പോള്‍, അങ്ങനെയുള്ള മനുഷ്യരെ കണ്ടുമുട്ടുന്ന അവസരങ്ങള്‍ മിക്കവാറും ഒഴിവാക്കി. അതോടൊപ്പം പണിപ്പിരയില്‍ ഈശോയോടൊപ്പം ആയിരിക്കുന്നതില്‍ നിന്നുണ്ടാകുന്ന ആനന്ദവും കഴിവതും വേണ്ടെന്നുവച്ചു. അതുവഴി അധാര്‍മ്മികളായ ആ മനുഷ്യരുടെ അപവാദം പറച്ചിലിന് അവസരം ഇല്ലാതായി. ഈശോയോടൊത്തായിരിക്കുന്ന അവസരങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖവും വേദനയും ജോസഫിന് ഉണ്ടായെങ്കിലും അതെല്ലാം ദൈവഹിതമനുസരിച്ച് അംഗീകരിക്കാനും സ്വീകരിക്കാനും ഉള്ള ക്ഷമയും സഹനശക്തിയും നല്‍കി അവിടുന്ന് അനുഗ്രഹിച്ചു. തന്റെ പരിശുദ്ധയായ പത്‌നിയോടൊത്തു പ്രാര്‍ത്ഥിക്കാനും ആത്മീയകാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാനും അവന്‍ സമയം ചെലവഴിച്ചു. ആത്മീയ രഹസ്യങ്ങള്‍് സംസാരിക്കുവാനും മറ്റും ഈശോ കൂടെക്കൂടെ അവരുടെ അടുത്തു വരുമായിരുന്നു.

മറിയം ഭക്ഷണം തയ്യാറാക്കുന്ന ജോലിയില്‍ ഏര്‍്‌പ്പെട്ടിരിക്കുന്ന വേളകളില്‍, മനുഷ്യാവതാര രഹസ്യം വെളിപ്പെട്ട
മറിയത്തിന്റെ ആ കൊച്ചുമുറിയില്‍ ജോസഫ് ധ്യാനിച്ചുകൊണ്ടിരുന്നു. മഹത്വപൂര്‍ണ്ണമായ ആ സ്വര്‍ഗ്ഗീയരഹസ്യങ്ങളെക്കുറിച്ചു ധ്യാനിക്കുന്ന സമയത്ത് ജോസഫ് കണ്ണുനീരില്‍ അലിഞ്ഞ് മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ആയിരുന്നു. മറിയം അതു മനസ്സിലാക്കുകയും ദൈവത്തില്‍നിന്നു ലഭിക്കുന്ന സാന്ത്വനത്തിന്റെ വിലപ്പെട്ട മണിക്കൂറുകള്‍ അടുത്തു ചെന്നു തടസ്സപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. തന്റെ ഭര്‍ത്താവിനെ അപ്രകാരം കാണുന്നതില്‍ മറിയം ആനന്ദിക്കുകയും ദൈവത്തിനു നന്ദിപറയുകയും ചെയ്തു. ജോസഫിന് തന്റെ എല്ലാ ആത്മീയ നിര്‍വൃതിയും ആ കൊച്ചുമുറിക്കുള്ളില്‍വച്ച് അനുഭവപ്പെട്ടു. ലോകത്തു മറ്റെവിടെ ആയിരിക്കുന്നതിനേക്കാള്‍ കൂടുതലായി സമ്പൂര്‍ണ്ണദൈവസ്‌നേഹത്തിന്‍്‌റെ അഗ്നിസ്ഫുലിംഗങ്ങള്‍ ഇവിടെവച്ചു തന്നില്‍ കത്തിപ്പടരുന്നതായിട്ടാണു തോന്നിയിരുന്നത്. തത്ഫലമായി അവിടെ ആയിരിക്കുന്നതില്‍ ജോസഫ് സന്തോഷിച്ചു. അവിടെനിന്ന് അകന്നിരിക്കാന്‍ ഒട്ടുംതന്നെ സാധിക്കുന്നില്ലെന്നും അവന്‍ മനസ്സിലാക്കി. അതു വിലമതിക്കാതെ മറിച്ചു പ്രവര്‍ത്തിച്ചാല്‍ അതു മറിയത്തിനു വേദനയുളവാക്കുമായിരുന്നു.

മറിയം തന്റെ കൊച്ചുമുറിയില്‍ കയറി പ്രാര്‍ത്ഥിക്കുകയും പിതാവിനോടു യാചിക്കുകയും ചെയ്യുമ്പോഴെല്ലാം ജോസഫ് അവിടെനിന്ന് പിന്‍വാങ്ങുകയും തന്റെ കൊച്ചുമുറിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. പ്രാര്‍ത്ഥനയില്‍ അവളെ ഒരിക്കലും അവന്‍ ശല്യപ്പെടുത്തിയില്ല. അങ്ങനെ ചെയ്യുകവഴി മറിയത്തോടൊപ്പം ജോസഫിനും അരൂപിയുടെ വെളിച്ചം ധാരാളം നേടാന്‍ കഴിഞ്ഞു. അങ്ങനെ ദൈവത്തില്‍ ആനന്ദം കണ്ടെത്തുവാനും അകമഴിഞ്ഞു കര്‍ത്താവിനെ സ്തുതിക്കാനും സാധിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles