ജന്മനാടിന് അടുത്തെത്തിയപ്പോള്‍ വി. യൗസേപ്പിതാവിനെ ഉത്കണ്ഠാകുലനാക്കിയ വാര്‍ത്ത എന്തായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-134/200

യാത്രചെയ്തു തളര്‍ന്നപ്പോള്‍ വിശുദ്ധ തീര്‍ത്ഥാടകര്‍ വീണ്ടും വിശ്രമിക്കാന്‍ ഇരുന്നു. എങ്കിലും ഈശോയാകട്ടെ അവരുടെ മുമ്പില്‍ നിന്നുകൊണ്ട് സ്വര്‍ഗ്ഗീയ രഹസ്യങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നു. ജോസഫിനും മറിയത്തിനും ആ സംഭാഷണം വലിയ ആനന്ദവും ആശ്വാസവും പ്രദാനം ചെയ്തു. ഈശോ വെളിപ്പെടുത്തിയ വചനങ്ങളില്‍ ലയിച്ച്് അഭിഷേകത്താല്‍ ജോസഫ് വിവശനായിത്തീര്‍ന്നു. ആത്മാവില്‍ ജ്വലിക്കുകയും ശരീരം തളര്‍ന്നുപോകുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ജോസഫിനെ കരങ്ങളില്‍് താങ്ങിക്കൊണ്ട്് മാതാവിനോട് ഈശോ പറഞ്ഞു: ‘പ്രിയ മാതാവേ, നോക്കൂ, അപ്പന്‍ ദൈവസ്‌നേഹത്താല്‍ ലയിച്ച് അലിഞ്ഞുചേര്‍ന്നിരിക്കുകയാണ്്.’ മാതാവും ഈശോയും അതില്‍ വളരെയധികം സന്തോഷിക്കുകയും ചെയ്തു.

കുറച്ചു സമയത്തേക്ക്ു സ്വര്‍ഗ്ഗത്തിലെത്തിയതുപോലെ ജോസഫ് ഈശോയുടെ കരങ്ങളില്‍, ആനന്ദനിര്‍വൃതിയില്‍ ലയിച്ചുകിടക്കുകയായിരുന്നു. അവസാനം ജോസഫിനെ ഉണര്‍ത്തിക്കൊണ്ട്് ഈശോ പറഞ്ഞു: ‘യാത്ര തുടരാന്‍ പിതാവ് നമ്മോട് ആവശ്യപ്പെടുന്നു.’ അപ്പോള്‍ ഭൂമിയിലേക്കു തിരിച്ചുവന്നതുപോലെ ജോസഫ് നിദ്രയില്‍നിന്നുണര്‍ന്നു. നവചൈതന്യമാര്‍ജ്ജിച്ച ഒരു പുതിയ മനുഷ്യനെപ്പോലെ ജോസഫ് ഉന്മേഷവാനായി തന്റെ യാത്ര തുടര്‍ന്നു. ഈശോയുടെ കരങ്ങളില്‍ കിടന്ന അത്രയും സമയം ദൈവത്തിന്റെ അളക്കാനാവാത്ത ശക്തിയും ചൈതന്യവും ജോസഫിലേക്ക് ഒഴുകിയിറക്കിക്കൊണ്ടിരുന്നു.

ക്ലേശപൂര്‍ണ്ണമായ അവരുടെ ജൈത്രയാത്ര അവസാനം ജന്മനാടിനോട് അടുത്തുവരെയെത്തി. ജോസഫിന്റെ മനസ്സില്‍ വലിയ സന്തോഷം കളിയാടാന്‍ തുടങ്ങി. അനിശ്ചിതവും അത്യന്ത്ം ആപത്കരവുമായ ആ യാത്ര അതിന്റെ അന്ത്യം കാണാന്‍ പോകുകയാണ്. ഈശോയുടെയും തന്റെ സ്‌നേഹഭാജനമായ മറിയത്തിന്റെയും ക്ലേശങ്ങളും സഹനങ്ങളും ഉടനെ അവസാനിക്കുമല്ലോ എന്ന ചിന്തയില്‍ സമാശ്വസിക്കുകയും ചെയ്തു. അത്യന്തം ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് നമ്മള്‍ ജന്മനാടിന്റെ അതിര്‍ത്തിയിലേക്ക് അടുത്തുകൊണ്ടിരിക്കുയാണ് എന്ന് മാതാവിനോടും ഈശോയോടും പറയുകയും ചെയ്തു.

പക്ഷേ ആ സന്തോഷം ദീര്‍ഘനേരം നീണ്ടുനിന്നില്ല. ജറുസലേം പട്ടണത്തോട് അടുത്തുള്ള ഒരു സ്ഥലത്ത് താവളമടിച്ച സമയത്തു ലഭിച്ച ഒരു വാര്‍ത്തയാണ് ജോസഫിന്‍്‌റെ സന്തോഷം കെടുത്തിക്കളഞ്ഞത്. (മഹാനായ ഹേറോദേസിന്റെ ഇളയമകന്‍) അര്‍ക്കലാവോസാണ് അപ്പോള്‍ ജറുസലേമില്‍ ഭരണം നടത്തിക്കൊണ്ടിരുന്നത്. കൂടുതല്‍ അധര്‍മ്മിയായ അര്‍ക്കലാവോസും പിതാവായ ഹേറോദേസിനെപ്പോലെ ഈശോയെ വധിക്കാന്‍ ഉദ്യമിക്കുമോ എന്ന് ജോസഫ് ഭയപ്പെട്ടു. എന്നാല്‍ അപകടകരമായ ആ കാര്യങ്ങള്‍ മാതാവും ഈശോയും തത്കാലം അറിയേണ്ട, അവരെ വിഷമത്തിലാക്കേണ്ട എന്നോര്‍ത്ത് അവരില്‍ നിന്നും മറച്ചു പിടിച്ചു. അങ്ങനെ വി. ജോസഫ് വീണ്ടും തീവ്രദുഃഖത്തിന്റെയും ഉത്കണ്ഠയുടെയും നീരാളിപ്പിടുത്തത്തില്‍ ചുറ്റിവരിയപ്പെടാന്‍ തുടങ്ങി.

എങ്കിലും തന്റെ ഭര്‍ത്താവിന്റെ ഹൃദയവ്യഥകള്‍ അകലെനിന്നേ അറിയുന്ന മറിയത്തിന്റെ ഉള്‍ക്കാഴ്ചകള്‍ അവന്‍ പറയാതെ തന്നെ കാര്യങ്ങള്‍ പഠിച്ചുകഴിഞ്ഞിരുന്നു. ജോസഫിന് ആത്മധൈര്യം പകര്‍ന്ന് ശക്തിപ്പെടുത്താന്‍ അവളുടേതായ പങ്കുവഹിക്കുകയും ചെയ്തു. ജോസഫിനെ സമാശ്വസിപ്പിക്കാന്‍ ഈശോയോട് മാതാവ് ആവശ്യപ്പെട്ടു. മനുഷ്യരില്‍ നിന്ന് ഇപ്പോള്‍് ഈശോയ്ക്ക് ഭീഷണികളെ നേരിടേണ്ടതായി വെളിപ്പെട്ടിട്ടില്ല്െന്നു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ജോസഫിനെ ആശ്വസിപ്പിക്കാന്‍ മാതാവിനോടൊപ്പം ഈശോയും സംസാരത്തില്‍ പങ്കുചേര്‍ന്നുകൊണ്ടു പറഞ്ഞു: ‘ഈജിപ്തിലേക്കു തന്റെ മകനെ അയച്ചവന്‍ തന്നെയാണ് പ്രവാസത്തില്‍നിന്ന് നമ്മളെ തിരിച്ചുവിളിച്ചിരിക്കുന്നത്. സ്വര്‍ഗ്ഗീയ പിതാവ് അനുവദിക്കാതെ ഒരു തിന്മയും വന്നു ഭവിക്കുകയില്ല്. അവിടുന്നാണ് വിളിച്ചിരിക്ക്ുന്നതെങ്കില്‍ മറ്റൊരു ദൗര്‍ഭാഗ്യത്തെക്കുറിച്ച് ചിന്തിച്ച് നമ്മള്‍് ഉത്കണ്ഠാകുലരാകേണ്ട കാര്യമില്ല.’ ആ വാക്കുകള്‍ ജോസഫില്‍ കുറച്ച് ആശ്വാസം ഉളവാക്കി. ഹൃദയത്തില്‍ കെട്ടിനിന്ന് ഭാരം നീങ്ങിപ്പോയി. വീണ്ടും സമാധാനത്തിലും സന്തോഷത്തിലും അവര്‍ യാത്ര തുടര്‍ന്നു.’

തങ്ങളുടെ യാത്രയുടെ അവശേഷിക്കുന്ന ഘട്ടത്തെക്കുറിച്ച് ജോസഫും മറിയവും ചര്‍ച്ച ചെയ്തു. ജറുസലെം ദൈവാലയത്തില്‍ പോകണമോ ബത്‌ലഹേമില്‍ ഈശോ മനുഷ്യാവതാരം ചെയ്ത വിശുദ്ധസ്ഥലമായ ഗുഹ സന്ദര്‍ശിക്കണമോ? – അവര്‍ക്കു രണ്ടുപേര്‍്ക്കും അതു വലിയ ആഗ്രഹമായിരുന്നു. എന്തെന്നാല്‍, ദൈവപുത്രന്‍ പിറന്ന ആ സ്ഥലത്തെ അവര്‍ സംപൂജ്യമായി കരുതിയിരുന്നു. തിരുക്കുടുംബത്തിന്റെ തലവന്‍ എന്ന നിലയില്‍ തീരുമാനം ജോസഫിന് വിട്ടുകൊടുത്തു. എങ്കിലും ജോസഫാകട്ടെ മറിയത്തിന്റെയും ഈശോയുടെയും ഇഷ്ടം മാത്രമാണ് പരിഗണിച്ചിരുന്നത്. എന്തെന്നാല്‍, അത് ദൈവഹിതമായിരിക്കുമെന്ന് അവന്‍ അറിഞ്ഞിരുന്നു. ഏറ്റം പരിശുദ്ധദരായ ആ മൂന്നു വ്യക്തികളും കൃപാവരത്താല്‍ നിറഞ്ഞവരും എല്ലാക്കാര്യത്തിലും അത്യന്തം ഹൃദയ ഐക്യമുള്ളവരുമായിരുന്നു.

ജറുസലേമില്‍ പോകണമെന്നുതന്നെ അവര്‍ തീരുമാനിച്ചു. ഈജിപ്തില്‍ നിന്നും തങ്ങളെ വിളിക്കുകയും ആ യാത്രയിലുടനീളം തങ്ങളോടൊത്ത് ഉണ്ടായിരിക്കുകയും ബത്‌ലഹേമില്‍ തിരിച്ചെത്തിക്കുയും ചെയ്ത കര്‍ത്താവിന് നന്ദി പറയണം. സുരക്ഷിതമായി തങ്ങളെ കാത്തുപരിപാലിക്കുകയും വഴി നടത്തുകയും ചെയ്ത അവിടുത്തെ കാരുണ്യത്തെ ആരാധിക്കുകയും സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യണം. ഈ കാര്യങ്ങളെല്ലാം അനുസ്മരിച്ചുകൊണ്ട് അവര്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയും യാചനകള്‍ അര്‍പ്പിക്കുകയും ചെയ്തു. അങ്ങിനെ ഒരു തീരുമാനത്തില്‍ എത്തുകയും വളരെ ആനന്ദത്തോടും സന്തോഷത്തോടുംകൂടി യാത്ര തുടരുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles