ജോസഫ് ദൈവ കാരുണ്യത്തിൻ്റെ വിശാലതയറിഞ്ഞവൻ

സുവിശേഷം യാസേപ്പിതാവിനു നൽകുന്ന സ്വഭാവസവിശേഷത അവൻ നീതിമാനായിരുന്നു എന്നതാണ്.
“അവളുടെ ഭര്ത്താവായ ജോസഫ്‌ നീതിമാനാകയാലും ….” (മത്തായി 1 : 19 ). ഈ നീതിയെ ദൈവകാരുണ്യത്തിൻ്റെ വിശാലതയിലേക്ക് മാറ്റിയെഴുതിയ വ്യക്തിയായിരുന്നു നസറത്തിലെ യൗസേപ്പ്. ഈ നല്ല അപ്പൻ നമ്മെ ആകർഷിക്കുന്നത് വാക്കുകളാലല്ല, മറിച്ച് ദൈവ വചനവും നിർദ്ദേശങ്ങളും വിശ്വസ്തതയോടെ ശ്രവിക്കുന്നതിലും ദൈവകാരുണ്യം ജീവിതത്തിൽ പ്രകടമാക്കിയുമാണ്. കരുണയുള്ള വ്യക്തി മറ്റാരാൾക്ക് കടപ്പെട്ടിരിക്കുന്നതിനും അപ്പുറത്തേക്ക് പോകുന്നു. ആ സ്വഭാവമുള്ള വ്യക്തികളുടെ ഹൃദയം മറ്റുള്ളവരുടെ ആവശ്യങ്ങളുടെയും പ്രയാസങ്ങളുടെയും മുമ്പിൽ ചലനാത്മകമാകുന്നു. അപ്പോൾ
കാരുണ്യം പരിധികളില്ലാത്ത സല്പ്രവൃത്തികളിലേക്കും കലവറയില്ലാത്ത സ്നേഹത്തിൻ്റെ പ്രതിഫലനത്തിലേക്കും നമ്മെ കൂട്ടികൊണ്ടു പോകും.
1980-ാം ആണ്ടിൽ പുറത്തിറങ്ങിയ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ രണ്ടാമത്തെ ചാക്രിക ലേഖനമായ കരുണാസമ്പന്നനായ ദൈവം (Dives in Misericordia), പാപ്പ പറയുന്നു: ” ദൈവസ്നേഹത്തിൽ വിശ്വസിക്കുക എന്നാൽ ദൈവകാരുണ്യത്തിൽ വിശ്വസിക്കുകയാണ്. കാരണം കാരുണ്യം സ്നേഹത്തിന്റെ ഒഴിവാക്കാൻ പറ്റാത്ത വശമാണ്. അതു സ്നേഹത്തിന്റെ രണ്ടാമത്തെ പേരുപോലെയും അതോടൊപ്പം സ്നേഹം വെളിപ്പെടുന്ന സവിശേഷ രീതിയുമാണ്. ” (No. 7).
ദൈവസ്നേഹത്തിനു ജീവിതം കൊണ്ടു പ്രത്യുത്തരം നൽകിയ യൗസേപ്പിതാവിനു കാരുണ്യത്തിൻ്റെ വഴികളല്ലാതെ മറ്റൊരു വഴിയും അറിയത്തില്ലായിരുന്നു. ദൈവകാരുണ്യം സമ്പൂർണ്ണമായി അവൻ്റെ ഹൃദയത്തിൽ നിറഞ്ഞതിനാലാണ് ദൈവം ആവശ്യപ്പെടുന്നതെന്തും ഹൃദയവിശാലതയോടെ നിർവ്വഹിച്ചു പോന്നത്. ആ യൗസേപ്പിനെ നമുക്കും മാതൃകയാക്കാം.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles