വി. ജോണ്‍ പോള്‍ രണ്ടാമന്‍ മഹാനായ ക്രിസ്തുസാക്ഷി എന്ന് ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ജനനശതാബ്ദിയുടെ ഭാഗമായ പ്രസിദ്ധീകരിക്കുന്നു പുസ്തകത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പായുടെ അകമഴിഞ്ഞ പ്രശംസ. തന്റെ പൗരോഹിത്യകാലം മുഴുവന്‍ താന്‍ മാതൃകയായി ഉറ്റു നോക്കിയിരുന്നത് വി. ജോണ്‍ പോള്‍ രണ്ടാമനെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

‘വി. ജോണ്‍ പോള്‍ രണ്ടാമന്‍ വിശ്വാസത്തിന്റെ വലിയ സാക്ഷിയായിരുന്നു… ഞാന്‍ വൈദികനായിരുന്നപ്പോഴും മെത്രാനായിരുന്നപ്പോള്‍ പല തവണ ഞാനദ്ദേഹത്തെ മാതൃകയ്ക്കായി ഉറ്റു നോക്കിയിരുന്നു. സുവിശേഷത്തിന്റെ വലിയ സാക്ഷിയായിരുന്നു അദ്ദേഹം.’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍, 100 വര്‍ഷങ്ങള്‍. വാക്കുകളും ചിത്രങ്ങളും എന്നാണ് പുസ്തകത്തിന് നാമകരണം ചെയ്തിരിക്കുന്നത്. 1920 മെയ് 18 നാണ് വി. ജോണ്‍ പോള്‍ രണ്ടാമന്‍ കരോള്‍ വോയ്റ്റിവ എന്ന പേരില്‍ ജനിച്ചത്.

‘ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ കാലഘട്ടത്തില്‍ സമ്പൂര്‍മായി മുഴുകി ജീവിച്ച പ്രാര്‍ത്ഥനയുടെ മഹാവ്യക്തിയായിരുന്നു എന്നും ദൈവവുമായുളള നിരന്തര ബന്ധം അദ്ദേഹം കാത്തു സൂക്ഷിക്കുകയും വലിയ മാറ്റത്തിന്റെ കാലത്ത് അദ്ദേഹം സഭയെ നയിച്ചു എന്നും അഞ്ചു പേജ് വരുന്ന ആമുഖത്തില്‍ ഫ്രാന്‍സിസ് പാപ്പാ എഴുതി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles